സൗദിഅറേബ്യയിലുണ്ടായ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശി മരിച്ചു


താമരശ്ശേരി: സൗദിഅറേബ്യയിലുണ്ടായ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിയായ മധ്യവയസ്കൻ മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ തിരിളാംകുന്നുമ്മല്‍ ടി.കെ. ലത്തീഫ് ആണ് മരിച്ചത്. 47 വയസാണ്. അബഹ കമ്മീസ് മുഷയിത്തില്ലുണ്ടായ വാഹനാപകടത്തിൽ ലത്തീഫ് മരണപ്പെട്ടെന്ന് നാട്ടിൽ വിവരം ലഭിക്കുകയായിരുന്നു.

പരേതരായ അയമ്മദിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. സജ്‌ന നരിക്കുനി ആണ് ഭാര്യ. റമിന്‍ മുഹമ്മദ്, മൈഷ മറിയം എന്നിവർ മക്കളാണ്. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, റസാഖ്, മാഷിദ, നസീറ.

മയ്യിത് നാട്ടിലേക്ക് കൊണ്ടു വരുന്നിെല്ലന്നും സൗദില്‍ കബറടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

Summary: Thamarasseri native died in an accident at Soudi Arabia