കല്ലൂര്‍ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ഫെബ്രുവരി അഞ്ചിന്


കല്ലൂര്‍: കല്ലൂര്‍ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ഫെബ്രുവരി അഞ്ചിന്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് തൈപ്പൂയ്യ മഹോത്സവം. മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ചടങ്ങുകളും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

ഫെബ്രുവരി മൂന്നിനാണ് കലവറ നിറയ്ക്കല്‍. ഫെബ്രുവരി അഞ്ചിന് രാവിലെ 5.30 ന് നട തുറക്കല്‍, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ എന്നിവയും ഉച്ചയ്ക്ക് 12.30 ന് അന്നദാനവും വൈകുന്നേരം നാല് മണിക്ക് നടതുറക്കല്‍, കളഭച്ചാര്‍ത്ത്, നിറമാല, ദീപാരാധന, അത്താഴപൂജ എന്നിവ ഉണ്ടായിരിക്കും.

രാത്രി ഏഴ് മണിക്ക് താലപ്പൊലി, രാത്രി ഒന്‍പത് മണി മുതല്‍ നാദബ്രഹ്മം ഓര്‍ക്കസ്ട്ര കോഴിക്കോട് അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.