നവീകരണം പൂര്‍ത്തീകരിച്ച് തച്ചര്‍കണ്ടിതാഴ-നരക്കോട് എല്‍.പി.സ്‌കൂള്‍ റോഡ്; യാത്രക്കാര്‍ക്കായി തുറന്നു


മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡായ നരക്കോട്, തച്ചര്‍കണ്ടിതാഴ- നരക്കോട് എല്‍.പി സ്‌കൂള്‍ റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷിക പദ്ധതിയില്‍ 27 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡാണ് പൊതുജനങ്ങള്‍ക്കാായി തുറന്നുകൊടുത്തത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ ലീല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍.എം ദാമോദരന്‍, അസീസ് മാസ്റ്റര്‍, അശോകന്‍ പെരുമ്പട്ടാട്ട്, കെ.കെ കുഞ്ഞിരാമന്‍ എന്നിവര്‍ ആശംസയറിയിച്ച് സംസാരിച്ചു.

ഓവര്‍സിയര്‍ വിനുറോഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനുപംചന്ദ് നന്ദി പറഞ്ഞു.