കീഴൂര്‍ ചന്തയില്‍ കുഴഞ്ഞുവീണു മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി
പയ്യോളി: കീഴൂര്‍ ചന്തയില്‍ കുഴഞ്ഞു വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി കുളങ്ങരക്കുനി ബാലകൃഷ്ണന്‍ ആണ് മരിച്ചത്. അന്‍പത്തി നാല് വയസ്സായിരുന്നു.
ഭാര്യ: ജാനു(പയ്യോളി നഗരസഭ ഹരിതകര്‍മ സേനാംഗമാണ്). മക്കള്‍: ജിബിനേഷ്(ഖത്തര്‍), ഷിജിന. മരുമകന്‍: മനു ഊരള്ളൂര്‍. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, കുമാരന്‍, നാരായണി.
നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍ ചന്തയിലെത്തിയ ഇയാള്‍ ഏഴുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. പയ്യോളി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.