ജില്ലയില വിവിധയിടങ്ങിൽ താത്ക്കാലിക നിയമനം; യോഗ്യതകൾ എന്തെല്ലാമെന്ന് വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയില വിവിധയിടങ്ങിൽ ജോലിയൊഴിവ്. വനിതാ ഇന്‍സ്ട്രക്ടര്‍, അങ്കണവാടി വര്‍ക്കര്‍, അസിസ്റ്റ്ന്റ് പ്രൊഫസര്‍ സൈകാട്രിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദാംശങ്ങൾ ഇങ്ങനെ
അസിസ്റ്റ്ന്റ് പ്രൊഫസര്‍ സൈകാട്രി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇംഹാന്‍സിലേക്ക് അസിസ്റ്റ്ന്റ് പ്രൊഫസര്‍ സൈകാട്രി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അപേക്ഷ office@imhans.ac.in എന്ന മെയിലേക്ക് അയക്കേണ്ടതാണ്. അവസാന തീയതി സെപ്തംബര്‍ 10ന് വൈകുന്നേരം അഞ്ചുമണി വരെ. ഫോണ്‍- 0495 2359352.
വനിതാ ഇന്‍സ്ട്രക്ടര്‍ നിയമനം
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വര്‍ഷം നടപ്പിലാക്കിയ ‘യെസ് അയാം’ പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താല്‍ക്കാലികമായി 2 വനിതാ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അതത് ഗ്രാമ പഞ്ചായത്തുകളില്‍ ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവര്‍/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്സിറ്റി തലത്തില്‍ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ കഴിഞ്ഞവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വയസ് 25-40. അപേക്ഷകള്‍ സെപ്റ്റംബര്‍ 5ന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോണ്‍- 0495 2260272.
അങ്കണവാടി വര്‍ക്കര്‍ ഒഴിവ്
കോഴിക്കോട് റൂറല്‍ ഐ.സി.ഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി മേഖലകളിലും പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ വര്‍ക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 2022 സെപ്തംബര്‍ ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 25. ഫോണ്‍-0495 2966305.
Summary: Temporary appointment at various places in the district; Let’s see what are the qualifications in detail