ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം


കോഴിക്കോട് ഗവ.മോഡല്‍ ഹൈസ്‌കൂള്‍ നാച്വറല്‍ സയന്‍സ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 11 ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2722 509.

വളയം ഗവ. ഹൈസ്‌കൂളില്‍ യുപി വിഭാഗത്തില്‍ ഒരു അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. കുടിക്കാഴ്ച നാളെ 2 മണിക്ക് സ്‌കൂള്‍ ഓഫിസില്‍.

ഫറോക്ക് ഗവ. ഗണപത് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷനല്‍ ടീച്ചര്‍ ഡിപിഇഒ തസ്തികയിലേക്കുള്ള അധ്യാപക നിയമന കൂടിക്കാഴ്ച 30ന് രാവിലെ 11ന് നടക്കും.

Description: Teacher vacancy in various schools of the district