അത്തോളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരെ വേണം; ഹൈസ്‌കൂള്‍, യു.പി വിഭാഗങ്ങളില്‍ ഒഴിവ്- വിശദാംശങ്ങള്‍ അറിയാം


അത്തോളി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ വിവിധ വിഷയങ്ങള്‍ക്ക് അധ്യാപക ഒഴിവ്. ഹൈസ്‌ക്കൂള്‍, യു.പി വിഭാഗത്തിലേക്കാണ് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്നിവയിലും യു.പി വിഭാഗത്തില്‍ ഹിന്ദി വിഷയത്തിനും അധ്യാപകരെ ആവശ്യമുണ്ട്. ഇന്റര്‍വ്യൂ ഇന്ന് (27ന്) 2.30 ന് സ്‌ക്കൂളി ല്‍ വെച്ച് നടക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.