കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം


കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്ചുറൽ സയൻസ്, കായികാധ്യാപക എന്നീ വിഷയങ്ങൾക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നത്.

2022 ജൂൺ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗണിതം, ഉച്ചക്ക് 2 മണി ഹിന്ദി എന്നീ വിഷയങ്ങളിലേക്ക് അഭിമുഖം നടക്കും. ജൂൺ 3 വെള്ളി രാവിലെ 10 മണിക്ക് നാച്ചുറൽ സയൻസ്, ഉച്ചക്ക് 2 മണി പി.ടി ഒഴിവിലേക്കും അഭിമുഖം നടക്കും. ജൂൺ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് യു.പി.എസ്.ടി ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. 2022 ജൂൺ 6 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മലയാളം, ഉച്ചക്ക് 2 മണി ഇംഗ്ലീഷ് വിഷയങ്ങളിലും അഭിമുഖം നടക്കും.

ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും ശരി പകർപ്പുകളുമായി കൃത്യസമയത്ത് സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണ്.