കോഴിക്കോട് ഗവ: ലോ കോളേജില്‍ അധ്യാപക നിയമനം; വിശദമായി അറിയാം
കോഴിക്കോട്: സര്‍ക്കാര്‍ ലോ കോളേജില്‍ നിയമം, മാനേജ്മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപക നിയമനത്തിന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗെസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.
നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മെയ് അഞ്ചിന് വൈകീട്ട് അഞ്ചിനകം തപാല്‍ മുഖേനയോ calicutlawcollegeoffice@gmail.com ഇ-മെയിലിലോ ഓഫീസില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം.
മെയ് 12, 13 തീയതികളില്‍ നിയമം, 15ന് മാനേജ്‌മെന്റ്, 16ന് ഇംഗ്ലീഷ് എന്നിങ്ങനെയാണ് കൂടിക്കാഴ്ച. സമയം: രാവിലെ 10.30. കൂടുതല്‍ വിവരങ്ങള്‍ https://gickozhikode.ac.in/ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2730680.
Summary: Teacher recruitment in Kozhikode Government Law College