വിവിധ സ്‌കൂളുകളില്‍ അധ്യാപക ഒഴിവുകൾ


നടുവണ്ണൂര്‍: അവിടനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ബോട്ടണി, സോഷ്യോളജി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 28-ന് രാവിലെ 10.30-ന് സ്‌കൂള്‍ ഓഫീസില്‍.

കോഴിക്കോട്: നടക്കാവ് ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസില്‍ ഹൈസ്‌കൂളില്‍ മലയാളം അധ്യാപക ഒഴിവിലേക്ക് തിങ്കളാഴ്ച 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും.

നന്മണ്ട: ശിവപുരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ 28-ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹയര്‍സെക്കന്‍ഡറി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കോഴിക്കോട്: പറയഞ്ചേരി ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നു. 28-ന് രാവിലെ പതിനൊന്നിന് കെമിസ്ട്രി(സീനിയര്‍), ഉച്ചയ്ക്ക് രണ്ടിന് എക്കണോമിക്‌സ്(ജൂനിയര്‍) എന്നിവയില്‍ അഭിമുഖം നടക്കും. ഫോണ്‍: 0495 2742382.