ജീവൻരക്ഷാ മരുന്നുകൾക്ക് ഏർപ്പെടുത്തിയ നികുതികൾ പിൻവലിക്കണം; ആവശ്യവുമായി പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ വടകര ഏരിയ സമ്മേളനം
വടകര: ജീവൻ രക്ഷാ ഔഷധങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി പൂർണ്ണമായും പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) വടകര എരിയാ സമ്മേളനം ആവശ്യപ്പെട്ടു. മുൻസിപ്പൽ കൗൺസിലർ അജിത ചീരാംവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സുനിൽകുമാർ.എ.പി. അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഐ.മണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഔഷധ സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, ഫാർമസിസ്റ്റുകൾക്ക് പ്രഖ്യപിക്കപ്പെട്ട കരട് മിനിമം വേതനം പ്രബല്യത്തിൽ വരുത്തുക, ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തിക എല്ലാ ആശുപത്രികളിലും നിർബന്ധമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനത്തിൽ ഉയർന്നുവന്നു.
കെ.പി.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത്, ജില്ലാ ട്രഷറർ നജീർ.എം.ടി, കെ.എം. സുനിൽകുമാർ, എം.ഷെറിൻ കുമാർ, രമ്യാ പ്രശാന്ത്, അഫ്സിത.സി.എച്ച്, പ്രവീണ.ടി.കെ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. പ്രസിഡണ്ടായി നസീറ.എം നെയും, ഹരിദാസൻ.കെ.വി,
അനുശ്രീ.ആർ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, സെക്രട്ടറിയായി രാഹുൽ.കെ.പി യെയും, കൃഷ്ണജിത്ത്.എ,
പ്രവീണ.ടി.കെ എന്നിവരെ ജോയിൻ സെക്രട്ടറിമാരായും നാരായണ പ്രകാശ് വി.പി യെ ട്രഷററായും തെരഞ്ഞെടുത്തു.
Summary: Taxes on life-saving drugs should be withdrawn; Private Pharmacists Association Vadakara Area Conference