കണ്ണൂരിൽ ടാങ്കർ ലോറി ഇടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കണ്ണൂർ: കണ്ണൂരിൽ ടാങ്കർ ലോറി ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവഞ്ചാൽ മണാട്ടിയിലെ പൂക്കോത്ത് ഷാഫീഖ് (35) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് കണ്ണോത്തും ചാലിലാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന ഷഫീഖ് അബദ്ധത്തിൽ റോഡിലേക്ക് വീഴുകയും ടാങ്കർ ലോറിക്കടിയിൽപെടുകയുംമായിരുന്നു.

ടയറിനടിയിൽ അകപ്പെട്ട ഷാഫിഖിനെ ഫയർഫോഴ്സെത്തി ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. തുടർന്ന് കണ്ണൂർ ചാല, മംഗലാപുരം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയോടെ മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. കരുവഞ്ചാലിലെ ഹംസയുടെയും ആസ്യയുടെയും മകനാണ്.