കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി ഏഴ് മണിയോടെ കൊയിലാണ്ടി പഴയ ചിത്രാ ടാക്കീസിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു.
കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവതിയെ ഉടനെ കൊയിലാണ്ടി താലൂ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

Summary: Tanker lorry and scooter collide in Koyilandy; Woman scooter passenger dies