Tag: മരളൂർ

Total 3 Posts

നന്മന തിയ്യലത്ത്താഴെ റോഡ് നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: മരളൂർ നൻമന തിയ്യലത്ത്താഴെ റോഡ് ഉദ്ഘാടനം ചെയ്തു. കെ.ദാസൻ എം.എൽ.എയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കൗൺസിലർ എൻ.ടി.രാജീവൻ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർമാരായ സീമ കുന്നുമ്മൽ, എം.ടി.സന്തോഷ്, കലേക്കാട്ട് ബാബുരാജ് എന്നിവർ സംസാരിച്ചു. കൊയിലാണ്ടി നഗരസഭ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8.25 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.

പുതുക്കുടി മാളു അമ്മ അന്തരിച്ചു

കൊയിലാണ്ടി: മരളൂർ പുതുക്കുടി മാളു അമ്മ അന്തരിച്ചു. 88 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ പുതുക്കുടി നാരായണൻ മാസ്റ്റർ. മക്കൾ: നന്ദനൻ (എക്സ്.മിലിറ്ററി), സജീനി, പരേതയായ ജലജ, രമേശൻ, രാജൻ (റിട്ട.കെ.എസ്.ഇ.ബി), പുഷ്പ. മരുമക്കൾ: അജിത അത്തോളി, ഉണ്ണിനായർ വളയനാട്, വിശ്വനാഥൻ നായർ കക്കോടി, ഉഷ തൃക്കുറ്റിശ്ശേരി. സഞ്ചയനം: 28 ന് ഞായറാഴ്ച.

മരളൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറ്റം

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രോത്സവം ഇന്ന് തുടങ്ങും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ. 17-ന് രാത്രി എട്ടിന് കൊടിയേറ്റം. 20 വരെ ക്ഷേത്രാനുഷ്ഠാനങ്ങൾ. 21-ന് പള്ളിവേട്ട എഴുന്നള്ളത്ത്, 22-ന്‌ ആറാട്ട്, എട്ടിന് കുളിച്ചാറാട്ട്, കൊടിയിറക്കം എന്നിവയോടെ ഉത്സവം സമാപിക്കും.

error: Content is protected !!