Tag: കോരപ്പുഴ പാലം

Total 5 Posts

കോരപ്പുഴപ്പാലം കേളപ്പജിയുടെ പേരിൽ അറിയപ്പെടും; നാടിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു

കൊയിലാണ്ടി: പുതുക്കിപ്പണിത കോരപ്പുഴ പാലത്തിന് സ്വാതന്ത്ര്യ സമര സേനാനി കെ. കേളപ്പന്റെ പേരു നൽകുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. പാലം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പാലത്തിന് കേളപ്പജിയുടെ പേരു നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പേര് നൽകാൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, റിപ്പോർട്ട് വന്നാലുടൻ കേളപ്പജിയുടെ പേര്

ഇത് ചരിത്രം; കോരപ്പുഴപ്പാലം തുറന്നു നൽകി, ആഹ്ലാദത്തോടെ വരവേറ്റ് ജനങ്ങൾ

കൊയിലാണ്ടി: വടക്കെ മലബാറിലെ ഗതാഗത ചരിത്രത്തിൽ പുത്തനദ്ധ്യായം എഴുതിച്ചേർത്ത് കോരപ്പുഴ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇരുകരകളിലും തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിന്റെ ആഹ്ലാദാരവങ്ങളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകൾ. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ പലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ കോരപ്പുഴ ഭാഗത്തുനിന്ന് നാട മുറിച്ച് പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തു. മന്ത്രിയും ജനപ്രതിനിധികളും നാട്ടുകാരും ഒരുമഹാപ്രവാഹമായി

ചരിത്ര മുഹൂർത്തത്തിനൊരുങ്ങി കോരപ്പുഴ, ബൈജു എംപീസ് പകർത്തിയ പാലത്തിന്റെ സുന്ദര ആകാശ ദൃശ്യങ്ങൾ കാണാം

കൊയിലാണ്ടി: ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി കോരപ്പുഴ. വടക്കേ മലബാറിലെ റോഡ് ഗതാഗത ചരിത്രത്തിലെ തിളക്കമാർന്ന ഏടായി മാറുകയാണ് കോരപ്പുഴ പാലം. നിർമാണം പൂർത്തിയായ പുതിയ പാലം നാളെ വൈകീട്ട് 5-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ തുറന്നുകൊടുക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷനാവും. കെ.ദാസൻ എം.എൽ.എ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 5.5 മീറ്റർ

കോരപ്പുഴ പാലംവഴി ബസ്സുകൾ വ്യാഴാഴ്ച മുതൽ ഓടിത്തുടങ്ങും

കൊയിലാണ്ടി: ഉദ്ഘാടനം കഴിയുന്നതോടെ ദേശീയ പാത വഴി വരുന്ന ബസ്സുകൾ വ്യാഴാഴ്ച മുതൽ കോരപ്പുഴ പാലത്തിലൂടെ ഓടിത്തുടങ്ങും. വലിയങ്ങാടിയിലേക്ക് വരുന്ന വാഹനങ്ങൾ ഒഴികെ ചരക്കുവാഹനങ്ങൾ ബൈപ്പാസിലൂടെ തന്നെ കടന്നു പോകും. എലത്തൂരിലെ പഞ്ചിങ് സ്റ്റേഷന്റെ പ്രവർത്തനം തുടർന്നുള്ള ദിവസങ്ങളിൽ പുനരാരംഭിക്കും. പാലം തുറന്നാൽ ബസുകളും മറ്റ് വാഹനങ്ങളും വലിയങ്ങാടിയിലേക്ക് വരുന്ന ചരക്കു വാഹനങ്ങളും കോരപ്പുഴ പാലത്തിലൂടെ

സന്തോഷ വാർത്ത; കോരപ്പുഴ പാലം ഫെബ്രുവരി 17 ന് ഉദ്‌ഘാടനം ചെയ്യും

കൊയിലാണ്ടി: കോരപ്പുഴ പാലം ഫെബ്രുവരി 17 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരനാണ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്. മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. കെ ദാസൻ എംഎൽഎ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പാലത്തിന്റെ ഉപരിതല ടാറിംങ്ങിന് പൂർത്തീകരണ ഘട്ടത്തിലാണ്. സര്‍വ്വീസ് റോഡ്, ഒന്നരമീറ്റര്‍ വീതിയില്‍ റോഡിന്റെ ഇരു വശങ്ങളിലുമായി

error: Content is protected !!