Tag: കൊയിലാണ്ടി

Total 53 Posts

വെറ്റിനറി സർവ്വകലാശാലയുടെ ഉപകേന്ദ്രം കൊയിലാണ്ടി വലിയമലയിൽ ഈ വർഷംതന്നെ ആരംഭിക്കും

കൊയിലാണ്ടി: വയനാട്ടിലെ പൂക്കോട് ആസ്ഥാനമായുള്ള കേരള വെറ്റിനറി സർവകലാശാലയുടെ സംരംഭകത്വ, മൃഗസംരക്ഷണ പരിശീലന ഉപകേന്ദ്രം കൊയിലാണ്ടിയിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നഗരസഭയ്ക്കു കീഴിലെ നടേരി വലിയമലയിലാണ് സർവകലാശാല ഉപകേന്ദ്രം ആരംഭിക്കുന്നത്. വെറ്റിനറി സർവ്വകലാശാലയുടെ വിദഗ്ധ സംഘം ഇന്നലെ സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തി. സർവ്വകലാശാലയുടെ പരിശീലനം, സംരംഭകത്വ വികസനം, കന്നുകാലി ആരോഗ്യ പരിരക്ഷ, മൃഗ

കൊന്നേൻകണ്ടി പെണ്ണൂട്ടി അന്തരിച്ചു

കൊയിലാണ്ടി: കൊടക്കാട്ടും മുറി കൊന്നേൻകണ്ടി പെണ്ണുട്ടി അന്തരിച്ചു. 84 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ, നാരായണൻ, ഗോപാലൻ, മനോജൻ, പരേതനായ രാജീവൻ, ദേവി, രാധ, ഗീത, വൽത്സല മരുമക്കൾ: പത്മിനി, സരസ, സജില, സുനിത, ബാലൻ, പരേതനായ കുഞ്ഞിരാമൻ മുചുകുന്ന്, നാരായണൻ ചിങ്ങപുരം, രാജൻ ചിങ്ങപുരം. സഹോദരങ്ങൾ: കണാരൻ, ഗോപാലൻ, കല്യാണി, ലക്ഷ്മി.

വ്യാപാര മേഖലയുടെ പ്രതിസന്ധി പരിഹരിക്കണം; ഏകോപന സമിതി

കൊയിലാണ്ടി: വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും അതിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ പ്രഥമ പരിഗണന നൽകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ സുകുമാരൻ അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 16ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന

ജനത്തെ പിഴിഞ്ഞ് ബിജെപി സർക്കാർ; ഇന്നും ഇന്ധന വില കൂട്ടി

കൊയിലാണ്ടി: പെട്രോളിനും ഡീസലിനും ഇന്നും വില വർദ്ധിപ്പിച്ചു. ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഫെബ്രുവരി 9 മുതൽ 13 വരെ തുടർച്ചയായി അഞ്ചു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് ഒരു രൂപ അറുപത്തിഒമ്പത് പൈസയും, ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ നാൽപത്തിഒമ്പത് പൈസയും വർദ്ധിച്ചു. അടുത്ത

പെരുങ്കുനി തിരുമാലക്കുട്ടി അന്തരിച്ചു

കൊയിലാണ്ടി: നെല്ല്യാടി പെരുങ്കുനി തിരുമാലക്കുട്ടി അന്തരിച്ചു. 76 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ഗീരീഷ് (സിഐടിയു ഓട്ടോ-ടാക്സി സെക്ഷൻ കൊയിലാണ്ടി ഏരിയ ജോ:സെക്രട്ടറി), ഗീത. മരുമക്കൾ: വേലായുധൻ, ഉഷ

കൊയിലാണ്ടി മണ്ഡലത്തിൽ തീരദേശ റോഡുകൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഓൺലൈനിൽ നടന്ന ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സികുട്ടി അമ്മ നിർവഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷത വഹിച്ചു. വിവിധ മന്ത്രിമാരും ഓൺലൈനിൽ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു. 29 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച

കാൽനട ജാഥകൾ സമാപിച്ചു

കൊയിലാണ്ടി : എൽഡിഎഫ് സർക്കാറിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആക്ഷൻ കൗൺസിലിന്റെയും, സമര സമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നടത്തുന്ന കാൽനട ജാഥകൾ സമാപിച്ചു. കൊയിലാണ്ടി മേഖലയിലെ മൂന്ന് കാൽനട ജാഥകളും 46 കേന്ദ്രങ്ങളിൽ

ഗസ്റ്റ് അധ്യാപക നിയമനം

കൊയിലാണ്ടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. യൂ.ജി.സി മാനദണ്ഡമനുസരിച്ചുളള യോഗ്യതയുളളവര്‍ രേഖകള്‍ സഹിതം ഫെബ്രുവരി 17ന് രാവിലെ 10.30 ന് പ്രാദേശിക കേന്ദ്രത്തില്‍ നടക്കുന്ന ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. പൂര്‍ണ്ണ യോഗ്യതയുളളവരുടെ അഭാവത്തില്‍ യു.ജി.സി യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. ഫോണ്‍ 0496 2695445.

കൊയിലാണ്ടി കോടതിക്കവാടം 17 ന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ള കൊയിലാണ്ടി കോടതിക്ക് നിർമ്മിച്ച ആകർഷകമായ കവാടം ഉദ്ഘാടനത്തിനൊരുങ്ങി.ഫെബ്രുവരി 17 ന് വൈകീട്ട് 5 മണിക്ക് കെ.ദാസൻ എം.എൽ.എ കവാടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ബഹു ജില്ല പ്രിൻസിപ്പൽ ജഡ്ജ് രാഗിണി അധ്യക്ഷത വഹിക്കും. പഴമയുടെ പ്രൗഡിയും ഗരിമയും പേറുന്ന മനോഹരമായ കവാടമാണ് കോടതിക്കായി നിർമ്മിച്ചത്. കെ.ദാസന്‍ എം.എല്‍.എ യുടെ ആസ്തിവികസന നിധിയില്‍ നിന്ന്

കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ; ഇ-ഹെല്‍ത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് പദ്ധതിയുടെ പ്രവര്‍ത്തി മന്ത്രി കെ.കെ.ശൈലജ ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ സീറാം സാംബശിവ റാവു മുഖ്യാതിഥിയായിരുന്നു. കെ.ദാസൻ എഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 65 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്. കെ.ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച നിലവാരത്തിലും ക്യത്യതയോടെയും വേഗത്തിലും

error: Content is protected !!