Tag: കൊയിലാണ്ടി
തൊടുവയൽ കല്യാണി അമ്മ അന്തരിച്ചു
കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടി തൊടുവയൽ കല്യാണി അമ്മ അന്തരിച്ചു. 88 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ. മക്കൾ: രുഗ്മിണി, വേണു. മരുമക്കൾ: വാസു, ഇന്ദിര. ശവസംസ്കാരം ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ.
പി.എസ്.സി ക്കാരെ പിൻതളളുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക; എൻ.ജി.ഒ അസോസിയേഷൻ
കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ശമ്പളം പറ്റുന്ന ജീവനക്കാരിൽ പി.എസ്.സി വഴി നിയമനം ലഭിച്ചവരെ പിന്നിലാക്കിയുള്ള പിൻവാതിൽ നിയമനങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എം.ജാഫർ ഖാൻ ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സർക്കാർ ജീവനക്കാർക്ക് പൊതുവേ കോവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് നയിച്ച
ഇന്ധനവില വീണ്ടും കൂട്ടി; കൊയിലാണ്ടിയിൽ പെട്രോളിന് 90.70 രൂപ, ഡീസലിന് 85. 36 രൂപ
കൊയിലാണ്ടി: തുടർച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി പെട്രോളിയം കമ്പനികൾ. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. കൊയിലാണ്ടിയിൽ ഒരു ലിറ്റർ പെട്രോളിന് 90.70 രൂപയും, ഒരു ലിറ്റർ ഡീസലിന് 85.36 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 92.07
ഇറമാക്കാന്റകത്ത് ആമിന ഉമ്മ അന്തരിച്ചു
കൊയിലാണ്ടി: ഇറമാക്കാന്റകത്ത് (തൃപ്തി, ഐസ് പ്ലാന്റ് റോഡ്) ആമിന ഉമ്മ (90) അന്തരിച്ചു. 90 വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ വെള്ളേന്റകത്ത് മൂസക്കുട്ടി.മക്കള്‍: എന്‍.ഇ.മുഹമ്മദ്, അബ്ദുല്‍ അസീസ് (ഖത്തര്‍), അബ്ദുല്‍ ഗഫൂര്‍ (ഖത്തര്‍), ഖദീജ, സൈനബ, ഫാത്തിമ, ഹഫ്‌സത്ത്. മരുമക്കള്‍: കെ.പി.ജമീല, അമേത്ത് ശാഹിദ, ജസീല, എം.ടി.ഇമ്പിച്ചി അഹമ്മദ് (റിട്ട.മുന്‍സിഫ് കോടതി), മമ്മദ് കോയ (പുതിയങ്ങാടി), പരേതരായ
കൊയിലാണ്ടി നഗരത്തിന് തിലകക്കുറിയായ് കോടതി കവാടം നാടിന് സമർപ്പിച്ചു
കൊയിലാണ്ടി: ചരിത്രമുറങ്ങുന്നകൊയിലാണ്ടി കോടതി സമുച്ചയത്തിനായി നിർമ്മിച്ച പ്രൗഡമായ കവാടവും ചുറ്റുമതിലും നാടിന് സമർപ്പിച്ചു. കെ.ദാസൻ എം.എൽ.എ യാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ജില്ല ജഡ്ജ് പി.രാഗിണി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി മുഖ്യാതിഥിയായി. എം.എൽ.എ ഫണ്ടിൽ നിന്നും22 ലക്ഷം രൂപ വിനിയോഗിച്ചാണ്മനോഹരമായ കവാടത്തിന്റെയും ചുറ്റുമതിലിന്റെയും നിർമ്മാണം പൂർത്തീകരിച്ചത്. പൗരാണിക പ്രൗഡി നിലനിർത്തികൊണ്ട് തന്നെ കോടതി കെട്ടിടങ്ങളുടെ
ഹോം@ലാബ്; കൊല്ലം യു.പി സ്കൂൾ ശിൽപ്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: സ്‌കൂളുകളിൽ നടപ്പിലാക്കി വരുന്ന ഹോംലാബ് പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലം യു.പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ശിൽപ്പശാല നടത്തി. വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധവും താൽപ്പര്യവും വർദ്ധിപ്പിക്കുന്നതിനായ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഹോംലാബ്. വീട്ടിലും ചുറ്റുപാടും ലഭ്യമായ വസ്തുക്കളും മറ്റും ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ ഹോംലാബ് തയ്യാറാക്കേണ്ടത്. രക്ഷിതാക്കൾക്കുള്ള ശിൽപ്പശാല കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ.എം.നന്ദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ
കൊയിലാണ്ടി നഗരം ഇനി മുതൽ പ്രകാശപൂരിതം
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ സെന്റർ സർക്കിൾ ഇനി രാത്രി കാലങ്ങളിൽ പ്രകാശം പരത്തും. കെ.ദാസൻ എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഗ്രാമജ്യോതി പദ്ധതിയുടെ ഭാഗമായി സെന്റർ സർക്കിളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് സെന്റർ സർക്കിൾ ടൈൽ വിരിച്ച് നവീകരിച്ചത്. എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു.
കുറ്റിയത്ത് സരോജിനി അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം കുറ്റിയത്ത് സരോജിനി അന്തരിച്ചു. 75 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ആലിച്ചാട്ടിൽ കുഞ്ഞിരാമൻ. മക്കൾ: സുഷമ, സുരേഷ് കുമാർ (കുവൈറ്റ് ), സുമേഖല, പരേതയായ സജിത.മരുമക്കൾ: ഗംഗാധരൻ, ബിന്ദു സുരേഷ്.
കാർഷിക മേഖലയ്ക്ക് മുഖ്യ പരിഗണന; 2021-22 ലെ ബജറ്റ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ചു
കൊയിലാണ്ടി: തരിശായി കിടക്കുന്ന ഭൂപ്രദേശം കൃഷിയോഗ്യമാക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന 2021-22 ലെ വാർഷിക ബജറ്റ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ചു. കൃഷിയടക്കമുള്ള ഉൽപ്പാദന മേഖലയ്ക്ക് 85 ലക്ഷം രുപ ബജറ്റിൽ വകയിരുത്തി. നാളികേരാധിഷ്ഠിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ചെറുകിട വ്യാവസായ യൂണിറ്റുകൾ സ്ഥാപിക്കാനും, അത് വഴി നാളികേര കർഷകരെ സഹായിക്കുന്ന പദ്ധതികൾ ആവിഷ്ക്കരിക്കാനും
അരേടത്ത് കൃഷ്ണൻ നായർ അന്തരിച്ചു
കൊയിലാണ്ടി: എടക്കുളം അരേടത്ത് കൃഷ്ണൻ നായർ അന്തരിച്ചു. 88 വയസ്സായിരുന്നു. ഭാര്യ: മാലതി അമ്മ. മക്കൾ: നിർമ്മല (കേരള ബാങ്ക് കോഴിക്കോട് ), സുരേഷ്, ശിവദാസൻ, സുഗത കുമാരി (മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ). മരുമക്കൾ: പരേതനായ വീർവീട്ടിൽ നാരായണൻ, ബാബു, ജയശ്രീ, രാജശ്രീ.