Tag: അരിക്കുളം
അരിക്കുളം കെ.പി.എം.എസ്.എം സ്കൂളിന് മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം
അരിക്കുളം: സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റായി അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളും, മികച്ച പ്രോഗ്രാം ഓഫീസറായി ഇതേ സ്കൂളിലെ അധ്യാപകനായ മേപ്പയ്യൂർ സ്വദേശി കെ.ഷാജിയും തിരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്സിറ്റികൾ, ഡയറക്ടറേറ്റ് ഒാഫ് ടെക്നിക്കൽ എജുക്കേഷൻ, വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ട്രേറ്റുകൾ എന്നിവിടങ്ങളിലെ മികച്ച യൂണിറ്റുകളെയും പ്രോഗ്രാം ഓഫീസർമാരെയും വൊളന്റിയർമാരെയുമാണ് അവാർഡിനായി പരിഗണിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി.
എടവനക്കുളങ്ങര ക്ഷേത്രോല്‍സവത്തിന് കൊടിയേറി; ഇനി തിറയാട്ടത്തിന്റെ രാവുകൾ
അരിക്കുളം: എടവനക്കുളങ്ങര ക്ഷേത്രോല്‍സവത്തിന് തിങ്കളാഴ്ച രാവിലെ കൊടിയേറി. കേരളത്തിലെ അപൂര്‍വ്വം തിറയായ അഴിമുറി തിറ കെട്ടിയാടുന്നത് ഈ ക്ഷേത്രത്തിലാണ്. 25ന് കോട്ടയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഗുരുതി ചുറ്റുവിളക്കും, വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും. 27ന് വൈകീട്ട് പളളിവേട്ട, ഇളനീര്‍കുലവരവ്, പത്ത് മണിക്ക് അഴിനോട്ടം തിറ, 28ന് പുലര്‍ച്ചെ അഴിമുറിതിറ, ഭഗവതി തിറ, വലിയ തിറ. വൈകീട്ട്
അരിക്കുളത്തുകാരി അശ്വതിയെതേടി
അനുമോദനവുമായി കെ.മുരളീധരൻ എത്തി
അരിക്കുളം: ഗിന്നസ്ബുക്കിൽ ഇടംനേടിയ വി.പി. അശ്വതിയെ കെ.മുരളിധരൻ എം.പി. വീട്ടിലെത്തി അനുമോദിച്ചു. വീടുനിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിലാക്കാൻ യു.ഡി.എഫ്. പ്രവർത്തകരോട് അദ്ദേഹം നിർദേശിച്ചു. അരിക്കുളം ഏക്കാട്ടൂർ സ്വദേശി അശ്വതി ഗിന്നസ് റെക്കോർഡിന് ഉടമയാണ്. ഫ്ലവേഴ്സ് ടിവി കോമഡി ഉൽസവത്തിൻ്റെ ഭാഗമായി നടത്തിയ 12 മണിക്കൂർ ഫയർ ഡാൻസിൽ പങ്കെടുത്താണ് അശ്വതി ഗിന്നസ് റിക്കാർഡിന് ഉടമയായത്. പേരാമ്പ്ര മേഴ്സി
അരിക്കുളത്തുകാരി അശ്വതി, കുടിലിൽ നിന്ന് ഗിന്നസ് ബുക്കിലേക്ക്
അരിക്കുളം: അരിക്കുളം ഏക്കാട്ടൂർ സ്വദേശി അശ്വതി ഗിന്നസ് റെക്കോർഡിന് ഉടമയായി. ഫ്ലവേഴ്സ് ടിവി കോമഡി ഉൽസവത്തിൻ്റെ ഭാഗമായി നടത്തിയ 12 മണിക്കൂർ ഫയർ ഡാൻസിൽ പങ്കെടുത്താണ് അശ്വതി ഗിന്നസ് റിക്കാർഡിന് ഉടമയായത്. പേരാമ്പ്ര മേഴ്സി കോളേജിൽ അവസാന വർഷ സോഷ്യോളജി വിദ്യാർത്ഥിയാണ്. കൂലി പണിക്കാരായ പുനത്തിൽ മീത്തൽ പുരുഷോത്തമൻ്റെയും വാഹിനിയുടെയും മകളാണ് ഈ കൊച്ചു മിടുക്കി
വയക്കര കുഞ്ഞിരാമൻ നായർ അന്തരിച്ചു
അരിക്കുളം: മാവട്ട് വയക്കര കുഞ്ഞിരാമൻ നായർ അന്തരിച്ചു. 82 വയസ്സായിരുന്നു. ഭാര്യ: അമ്മു അമ്മ. മക്കൾ: അനിത, രാജേഷ്, പരേതരായ രാധാകൃഷ്ണൻ, വിനോദ് കുമാർ. മരുമക്കൾ: പ്രീതി, അനുശ്രീ, ധന്യ, പരേതനായ സോമനാഥൻ. സഞ്ചയനം: ബുധനാഴ്ച