Tag: Whatsapp
സമയമൊരുപാട് കഴിഞ്ഞല്ലോ ഇനിയെങ്ങനെ വാട്സാപ്പിൽ അയച്ച മേസേജ് ഡിലീറ്റ് ചെയ്യുമെന്ന ആശങ്കയുണ്ടോ? ഉപയോക്താക്കൾക്കായി സമയപരിധിയിൽ മാറ്റംവരുത്തി വാട്സാപ്പ്
വാട്സാപ്പ് ഉപയോഗിക്കുന്നവരെ പലപ്പോളും പ്രതിസന്ധിയിലാക്കുന്ന പ്രശ്നമാണ് മേസേജ് എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യുക എന്നത്. മേസേജയച്ച് മണിക്കറുകൾ കഴിയുമ്പോഴായിരിക്കും ചിലപ്പോൾ അമളി മനസിലാക്കി മേസേജ് ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുക. സമയ പരിധി കഴിഞ്ഞതിനാൽ ഡിലിറ്റ് ഫോർ മി എന്ന ഓപ്ഷൻ മാത്രമേ അപ്പോൾ ലഭ്യമാവുകയുള്ളൂ. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായാണ് വാട്സാപ്പിന്റെ പുതിയ അപ്ഡേഷൻ എത്തിയിരിക്കുന്നത്. രണ്ടു ദിവസവും
ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ വാട്ട്സ്ആപ്പ് മെസേജ് അയക്കാം; ഇതാണ് വഴി
ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. ജനപ്രിയവും, യൂസര്‍ ഫ്രണ്ട്ലിയുമായി വാട്ട്സ്ആപ്പിന് എന്നാല്‍ പരിഹാരം ഇതുവരെയില്ലാത്ത ചില പ്രശ്നങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഒരു വാട്ട്സ്ആപ്പ് ഉപയോക്താവ് സേവ് ചെയ്യാത്ത നമ്പറില്‍ സന്ദേശം അയക്കാന്‍ സാധിക്കില്ല എന്നതാണ്. ഇതിന് ഒരു പരിഹാരം ഉണ്ട്. പലപ്പോഴും വാട്ട്സ്ആപ്പ് പ്രൈവസി സെറ്റിംഗ് പ്രകാരം കോണ്‍ടാക്റ്റില്‍
മേസ്സേജുകള്‍ക്ക് റിയാക്ഷനിലൂടെ മറുപടി നല്‍കാം, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് സന്ദേശങ്ങള്‍ നിയന്ത്രിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
നീണ്ടകാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ്. പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമുകളായ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഐമെസേജ് എന്നിവയിലെന്നപോലെ മെസ്സേജ് റിയാക്ഷൻ ഫീച്ചറാണ് ഇതില്‍ പ്രധാനം. ഇനി വാട്സ്ആപ്പ് മസേജുകള്‍ക്കും ഇമോജി ഉപയോഗിച്ച് പ്രതികരിക്കാം. സന്ദേശങ്ങളിൽ ലോങ് പ്രസ് ചെയ്യുമ്പോൾ, മുകളിലായി മെസ്സേജ് റിയാക്ഷനുകൾ പ്രത്യക്ഷപ്പെടുന്ന വിധത്തിലാണ് ഫീച്ചർ ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
‘വാട്ട്‌സ്ആപ്പും ടെലഗ്രാമും ഉപയോഗിക്കരുത്’; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ഈ ആപ്പുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണെന്നാണ് മാര്‍ഗനിര്‍ദേശം പറയുന്നത്. വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍
ഏഴ് മണിക്കൂര്‍ മൗനത്തിന് ശേഷം മിണ്ടി തുടങ്ങി ഫെയ്‌സ്ബുക്കും വാട്‌സാപ്പും; മെസഞ്ചറിലെ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല
ന്യൂഡൽഹി: പണിമുടക്കിയ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ വീണ്ടും പ്രവർത്തനസജ്ജമായി. ഏഴു മണിക്കൂറിലേറെ നീണ്ട തകരാറാണു പരിഹരിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഫെയ്സ്ബുക് ക്ഷമ ചോദിച്ചു. എന്നാൽ മെസഞ്ചറിലെ പ്രശ്നം പൂർണമായി പരിഹരിക്കാനായില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹമാധ്യമങ്ങളുടെയും മറ്റു വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടതായി ഉപഭോക്താക്കൾ അറിയിച്ചു. ഇന്ത്യയിൽ ഫെയ്സ്ബുക് സേവനങ്ങൾ രാത്രി
സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലം; വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസപ്പെട്ടു
ന്യൂഡൽഹി: ലോകത്തിന്‍റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായതായി റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളാണ് പ്രവർത്തനരഹിതമായത്. രാത്രി ഒമ്പത് മണിയോടെയാണ് ഗുലുമാലുകളുടെ തുടക്കം. വാട്സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇൻ്റർനെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്സാപ്പിൽ
43 മൊബൈലുകളിൽ ഇനി വാട്ട്സ് ആപ്പ് ലഭിക്കില്ല; പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്: നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടെങ്കിൽ ഉടൻ പരിഹാരം കണ്ടെത്തുക
കോഴിക്കോട്: ചില മൊബൈൽ ഫോണുകളില് വാട്ട്സ് ആപ്പ് ( whatsapp )സേവനം അവസാനിപ്പിക്കുന്നുവെന്ന് ( stops working ) റിപ്പോർട്ട് . ഈ വർഷം നവംബർ മുതലാണ് ഐഫോൺ, സാംസംഗ് ഗാലക്സി, എൽജി തുടങ്ങിയ 43 ഫോണുകളിൽ വാട്ട്സ് ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. മുൻനിര കമ്പനികളുടെ പഴയ മോഡലുകളിലാകും വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബർ
വാക്സിനേഷന്‍ സ്പോട്ടുകള്‍ ഇനി വാട്സ് ആപ്പിലൂടെ ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനായി ‘കോവിന്‍’ സൈറ്റ് ലോഗിന്‍ ചെയ്ത് കാത്തിരുന്ന് മടുത്തിരിക്കുകയാണ് ജനങ്ങള്‍. ഇപ്പോള്‍ വാക്സിനേഷന്‍ പ്രക്രിയ എളുപ്പമാക്കാന്‍ വാക്സിന് സ്ലോട്ടുകള്‍ ‘വാട്സ്ആപ്പ്’ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാറിന്‍റെ കോറോണ ഹെല്‍പ് ഡസ്ക്കിന്റെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് ബുക്കിങ്
ഈ നമ്പർ കയ്യിലുണ്ടോ? വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിൽ ലഭിക്കും; വിശദാംശങ്ങള്‍ ചുവടെ
കോഴിക്കോട്: വാട്സ്ആപ്പിലൂടെയും ഇനി കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന് കീഴിലുള്ള ‘My Gov Corona Helpdesk’ സംവിധാനത്തിലൂടെയാണ് സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ എത്തുന്നത്. വാക്‌സിൻ എടുക്കാനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലാണ് ഈ സേവനം ലഭ്യമാകുക. എങ്ങനെ ഡൗൺലോഡ് ചെയ്യാം? 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത
വാട്‌സ്ആപ്പുണ്ട്, നിയമലംഘകര്‍ സുക്ഷിക്കുക
കോഴിക്കോട്: നഗരത്തിലെ ട്രാഫിക് നിയമലംഘകരെ കണ്ടെത്താന്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കി സിറ്റി പോലീസ്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് വാട്‌സ്ആപ്പ് വഴി പോലീസിനെ അറിയാക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സിറ്റി പോലീസ് പരിധിയിലെ ഏത് ട്രാഫിക് നിയമലംഘനവും ഫോട്ടോ എടുത്ത് സ്ഥലം, സമയം, തിയ്യതി എന്നിവ രേഖപ്പെടുത്തി വാട്‌സ്ആപ്പിലൂടെ പോലീസിനെ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് നടപടി സംബന്ധിച്ചും മറുപടി