Tag: Vyapari Vyavasayi Samithi
‘പേരാമ്പ്രയിലേത് അശാസ്ത്രീയമായ ഡ്രൈനേജ്’; മഴക്കാലത്ത് കടകളില്‍ വെള്ളം കയറുന്നതിനെതിരെ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് വ്യാപാര വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധ മാര്‍ച്ച്
പേരാമ്പ്ര: നഗരത്തില്‍ മഴവെള്ളം ഒഴുകിപ്പോകാനായി നിര്‍മ്മിച്ച ഡ്രൈനേജ് സംവിധാനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ മാര്‍ച്ച് നടത്തി. മഴക്കാലം തുടങ്ങിയതോടെ പേരാമ്പ്രയിലെ കടകളിലെല്ലാം വെള്ളം കയറുകയാണെന്നും പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഒരു മഴ പെയ്യുമ്പോഴേക്ക് തന്നെ നഗരത്തിലെ റോഡുകള്‍ വെള്ളക്കെട്ടുകളാകും. മഴക്കാലത്ത് ഇത് പേരാമ്പ്രയിലെ പതിവ്
വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പേരാമ്പ്ര നോര്‍ത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. വി.കെ.ഭാസ്‌കരന്‍ അധ്യക്ഷനായി. പേരാമ്പ്രയിലെ ആദ്യകാല വ്യാപാരി കുട്ടമ്പത്ത് ഇബ്രായിയെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി ബി.എം.മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ സജു, വിനോദ് തിരുവോത്ത്, സന്തോഷ് സെബാസ്റ്റിയന്‍, ഗഫൂര്‍ രാജധാനി, രാമചന്ദ്രന്‍ ഗുഡ്വില്‍, കെ.എം.കുഞ്ഞിരാമന്‍, സദാനന്ദന്‍
വഴിയോര കച്ചവടം നിയന്ത്രിക്കണം; നഗരസഭയ്ക്ക് മുന്നില്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയ്ക്ക് മുന്നില്‍ വ്യാപാരി വ്യവസായി സമിതി ധര്‍ണ്ണ നടത്തി. വഴിയോര വ്യാപാരം നിയന്ത്രിക്കുക, ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാതിരിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഗരസഭ ഓഫീസിലേക്ക് വ്യാപാരി വ്യവസായി സമിതി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. എ.പി.കൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കരിമ്പക്കല്‍ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഇ.പി.രതീഷ്, ടി.ടി.ബൈജു, ഓട്ടൂര്‍