Tag: Vyapari Vyavasayi ekopana samiti
‘പേരാമ്പ്രയിലേത് അശാസ്ത്രീയമായ ഡ്രൈനേജ്’; മഴക്കാലത്ത് കടകളില്‍ വെള്ളം കയറുന്നതിനെതിരെ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് വ്യാപാര വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധ മാര്‍ച്ച്
പേരാമ്പ്ര: നഗരത്തില്‍ മഴവെള്ളം ഒഴുകിപ്പോകാനായി നിര്‍മ്മിച്ച ഡ്രൈനേജ് സംവിധാനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ മാര്‍ച്ച് നടത്തി. മഴക്കാലം തുടങ്ങിയതോടെ പേരാമ്പ്രയിലെ കടകളിലെല്ലാം വെള്ളം കയറുകയാണെന്നും പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഒരു മഴ പെയ്യുമ്പോഴേക്ക് തന്നെ നഗരത്തിലെ റോഡുകള്‍ വെള്ളക്കെട്ടുകളാകും. മഴക്കാലത്ത് ഇത് പേരാമ്പ്രയിലെ പതിവ്
കൂരാച്ചുണ്ടില്‍ നിന്ന് കക്കയത്തേക്കും പേരാമ്പ്രയിലേക്കുമുള്ള യാത്രാക്ലേശം പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റി
കൊയിലാണ്ടി: കൂരാച്ചുണ്ടില്‍ നിന്ന് കക്കയത്തേക്കും പേരാമ്പ്രയിലേക്കുമുള്ള യാത്രാക്ലേശം പരിഹരിക്കാനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൂരാച്ചുണ്ടില്‍ നിന്ന് പേരാമ്പ്രയിലേക്ക് വിരലിലെണ്ണാവുന്ന ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന പെരുവണ്ണാമൂഴിയെയും കക്കയത്തെയും ബന്ധിപ്പിച്ചുകൊണ്ട് കടിയങ്ങാട് വഴി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്നും
ചര്‍ച്ച പരാജയം; നാളെ സംസ്ഥാനത്തുടനീളം കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മറിച്ചെന്തെങ്കിലും തീരുമാനം വരാന്‍ കാത്തിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാന അടിസ്ഥാനത്തിലാണ് നാളെ കടകള്‍ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ കോഴിക്കോട് മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചര്‍ച്ചയിലെ നിര്‍ദേശം അംഗീകരിക്കാന്‍