Tag: vishu
ആ സമ്മാനം അയല്‍ക്കാര്‍ക്ക്! വിഷു ബമ്പര്‍ ലോട്ടറിയുടെ പത്ത് കോടി രൂപ സമ്മാനം നേടി കന്യാകുമാരി സ്വദേശികള്‍
തിരുവനന്തപുരം: കേരള സംസ്ഥാന വിഷു ബമ്പര്‍ ലോട്ടറി വിജയിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാടിലെ കന്യാകുമാരി സ്വദേശികള്‍ക്കാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപയ്ക്ക് അര്‍ഹരായത്. ഡോ. പ്രദീപ്, ബന്ധു എന്‍.രമേശ് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ മാസം 15 ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു
നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും വിഷുപ്പുലരിയെത്തി
വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയെത്തി. മേടമാസമടുത്താല്‍ പിന്നെ പാടത്തും തൊടിയിലുമെല്ലാം സ്വര്‍ണ്ണവര്‍ണ്ണമാണ്. സമൃദ്ധിയുടെ സൂചകങ്ങളായ കണിക്കൊന്നയും കണിവെള്ളരിയും. കണിക്കാഴ്ചകളെയൊന്നാകെ ഓട്ടുരുളിയില്‍ നിറയ്ക്കുന്നതോടെ കണിയൊരുക്കമായി. കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രതീകമാണ് വിഷു. വിഷും നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. പുലര്‍ച്ചെ കണി കാണുമ്പോള്‍ ഓട്ടുരുളിയിലെ ഫലസമൃദ്ധിപോലാവണേ വര്‍ഷം മുഴുവന്‍ എന്ന പ്രാര്‍ഥനയാണ്. വാല്‍ക്കണ്ണാടിയിലൂടെ കാണുന്ന താന്‍ തന്നെയാണ്
കൊരയങ്ങാട് ഇത്തവണയും പണ്ടാട്ടി എത്തില്ല; കോവിഡ് വിലങ്ങുതടി
കൊയിലാണ്ടി: വിഷുപ്പുലരികള്‍ക്ക് ആചാരപ്പൊലിമയേകാന്‍ ഇത്തവണയും കൊയിലാണ്ടി കൊരയങ്ങാട് ക്ഷേത്രത്തില്‍ പ്രത്യേക ഒരുക്കങ്ങളില്ല. പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ കാണാന്‍ തുടര്‍ച്ചയായി രണ്ടാം കൊല്ലവും പണ്ടാട്ടി എത്തില്ല. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് ആഘോഷങ്ങള്‍ മാറ്റി വെച്ചത്. കൊരയങ്ങാട് തെരുനിവാസികള്‍ പതിറ്റാണ്ടുകളായി പാലിച്ചു വരുന്ന വിഷുദിനത്തിലെ ‘പണ്ടാട്ടി ‘ ആഘോഷം നിര്‍ത്തിവെച്ചതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പണ്ടാട്ടിയെന്നാല്‍ എന്താണ്? ഉത്തര മലബാറിലെ
വിഷുവെത്തി, ജില്ലയിലെ പടക്കവ്യാപാരികള്‍ പ്രതിസന്ധിയില്‍
കോഴിക്കോട് : വിഷുവിന് പത്ത് നാള്‍ ശേഷിക്കെ മാസങ്ങളായി ലൈസന്‍സ് പുതുക്കിക്കിട്ടാതെ കോഴിക്കോട് ജില്ലയിലെ പടക്കവ്യാപാരികള്‍. നേരത്തേയുള്ള ലൈസന്‍സ് പുതുക്കിക്കിട്ടാനും പുതുതായി ലൈസന്‍സിന് അപേക്ഷിച്ചവരും ഉള്‍പ്പെടെ 265 പേരാണ് ജില്ലയില്‍ ഡിസംബര്‍ മുതല്‍ വിവിധ മാസങ്ങളിലായി ലൈസന്‍സ് അനുമതിക്കായി കാത്തിരിക്കുന്നത്. വിവിധ കാരണങ്ങളാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ലൈസന്‍സ് കിട്ടാത്തത്. മാര്‍ച്ച് 31 വരെയാണ് ലൈസന്‍സ് കാലാവധി.
കൊയിലാണ്ടി ദേശീയപാതയോരത്ത് കൃഷ്ണ വിഗ്രഹ വില്‍പ്പന സജീവം
കൊയിലാണ്ടി: വിഷുവിന് കണിയൊരുക്കാന്‍ വിവിധ വര്‍ണങ്ങള്‍ ചാലിച്ച കൃഷ്ണവിഗ്രഹങ്ങള്‍ തയ്യാറായി. പൂക്കാട് ദേശീയപാതയോരത്ത് വര്‍ഷങ്ങളായി താമസിക്കുന്ന രാജസ്ഥാന്‍ കുടുംബങ്ങളാണ് പ്രതിമകള്‍ നിര്‍മിച്ച് വില്‍പനക്കു തയ്യാറായി വെച്ചിരിക്കുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനം പ്രതിമ നിര്‍മാണ രംഗത്തെയുമ വലിയ രീതിയില്‍ ബാധിച്ചിരുന്നു. വിഷു വിപണി ലക്ഷ്യം വെച്ച് പ്രതിമകള്‍ ധാരാളമായി നിര്‍മിച്ചിരിക്കുകയാണ് ഇവര്‍. ഇത്തവണ വിപണിയില്‍ ശുഭപ്രതിക്ഷയുണ്ടെന്നാണ് പ്രതികരണം.