Tag: veena george

Total 13 Posts

പൊള്ളലേറ്റവർക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം; കേരളത്തിൽ ഒരുമാസത്തിനകം സ്‌കിൻ ബാങ്ക് ആരംഭിക്കും, കോഴിക്കോട് മെഡിക്കൽ കോളജിൽ ബേൺസ് യൂനിറ്റ് സജ്ജമാക്കാനുള്ള പ്രവർത്തനം പുരോ​ഗമിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സ്‌കിൻ ബാങ്ക് ആരംഭിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരു മാസത്തിനകം സ്‌കിൻ ബാങ്ക് ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കെ. സോട്ടോയുടെ അനുമതി ഉടൻ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങൾ പാലിച്ച് ഒരു

കേരളത്തിലെ എല്ലാവർക്കും സിപിആർ പരിശീലനം; കർമ്മ പദ്ധതി ഉടനെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സിപിആർ അഥവാ കാർഡിയോ പൾമണറി റെസസിറ്റേഷൻ സംബന്ധിച്ച പരിശീലനം കേരളത്തിലെ എല്ലാവർക്കും നൽകുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായുള്ള കർമ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വർഷം ഏറ്റെടുക്കുന്നതായി മന്ത്രി അറിയിച്ചു. ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) അല്ലെങ്കിൽ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആർ. ശരിയായ

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനം മലപ്പുറത്ത് അപകടത്തില്‍പ്പെട്ടു; മന്ത്രിയ്ക്ക് പരിക്ക്

മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ വാഹനം മലപ്പുറം മഞ്ചേരിയില്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മഞ്ചേരി ചെട്ടിയങ്ങാടിയില്‍ രാവിലെ ഏഴുമണിക്കാണ് അപകടം. എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ

കേരളം മുൾമുനയിൽ, കോവിഡ് പടരുന്നു; 20 – 30 നുമിടയിൽ രോഗവ്യാപനം കൂടുതലെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. പ്രതിദിന കോവിഡ് കേസുകള്‍ അര ലക്ഷം കവിഞ്ഞുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഐസിയും വെന്റിലേറ്ററുമെല്ലാം ആവശ്യത്തിന് ഒഴിവുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മൂന്നു ശതമാനത്തോളം ആളുകള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. 20-30 വയസ്സിന് ഇടയിലാണ് രോഗം വ്യാപിക്കുന്നത്. പ്രതിരോധത്തിന്റെ

നിപ: സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പരിശോധനക്ക് അയക്കുന്നതിനും കര്‍മ്മപദ്ധതി തയ്യാറാക്കി

കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പരിശോധനക്ക് അയക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് കര്‍മ്മപദ്ധതി തയ്യാറാക്കി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കോര്‍ ഗ്രൂപ്പ് അംഗങ്ങളുടെ നിപ അവലോകന യോഗവും എന്‍.ഐ.വി സംഘം, വനം വകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവരുമായുള്ള അവലോകന യോഗവും ഓണ്‍ലൈനായി നടന്നു. കോവിഡ്, നിപ സാഹചര്യത്തില്‍ കോഴിക്കോട് ടൗണിലും

നിപ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: നിസ്വാര്‍ത്ഥ സേവനത്തിനിടയില്‍ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ക്ലാര്‍ക്കായി സേവനമുഷ്ഠിക്കുകയാണ് സജീഷ്. ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സജീഷും പഞ്ചായത്ത് പ്രതിനിധികളും മന്ത്രി ക്യാമ്പ് ചെയ്ത കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂമിലെത്തിയത്.

സന്തോഷ വാർത്ത; സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്‌: വാക്‌സിന്‍ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളം ആവശ്യപ്പെട്ടിരിക്കുന്നത് ഒരു കോടി പതിനൊന്ന് ലക്ഷം ഡോസ് വാക്‌സിനാണ്. ഇത് നല്‍കാമെന്ന് കേന്ദ്രം ഏറ്റിട്ടുണ്ട്. സെപ്റ്റംബര്‍ 30നകം വാക്‌സിന്‍

35 ശതമാനം പേ‍ര്‍ക്കും കൊവിഡ് ബാധിച്ചത് വീട്ടിൽ നിന്ന്, ഹോം ക്വാറൻ്റൈനിൽ പാളിച്ചയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വീടുകളിലൂടെ കൊവിഡ് അതിവേഗം വ്യാപിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവിലെ കൊവിഡ് കേസുകളിൽ 35 ശതമാനം വീടുകളിലെ സമ്പര്‍ക്കത്തിലൂടെയുണ്ടായതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഹോം ക്വാറൻ്റെൻ നടപ്പാക്കുന്നതിൽ വരുന്ന വീഴ്ചയാണ് ഇതിന് കാരണമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി

ഓണക്കാലത്ത് കൂടുതല്‍ ജാഗ്രത പാലിക്കണം; നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനഹങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. കടകളില്‍ പോകുന്നവര്‍ ഡബിള്‍ മാസ്‌കോ എന്‍95 മാസ്‌കോ ധരിക്കണം. വീടുകളിലെ ഒത്തുകൂടല്‍ പരമാവധി കുറയ്ക്കണമെന്നും വീടുകളില്‍ അതിഥികളെത്തിയാല്‍ മാസ്‌ക് നിര്‍ബന്ധമാക്കണെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു കേരളം കൊവിഡിന്റെ മൂന്നാംതരംഗ ഭീതിയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ല: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞം സുഗമമാക്കുന്നതിന് വേണ്ടിയാണ് വാക്‌സിനേഷനായി സംസ്ഥാനതല മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത്. വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്തുന്നത് കോവിന്‍ പോര്‍ട്ടലിലാണ്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനില്ല. ഇക്കാരണത്താല്‍ എവിടെ നിന്നും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍

error: Content is protected !!