Tag: vatakara

Total 223 Posts

വടകര പാറപ്പുറത്ത് സീനത്ത് അന്തരിച്ചു

വടകര: വടകര പാറപ്പുറത്ത് സീനത്ത് അന്തരിച്ചു. 52 വയസ്സായിരുന്നു. ഉമ്മ മയിമു. ഭർത്താവ് പരേതനായ യൂസഫ്. മക്കൾ: സജീറ, ജാസ്മിന, ഷബീന. മരുമക്കൾ: ഷെഫീഖ്, അജ്മൽ ഖത്തർ, റിജാസ് സൗദി. സഹോദരങ്ങൾ: കരീം, അഷ്‌റഫ്‌, ഫൈസൽ.

കടമേരി പുത്തലത്ത് താഴെക്കുനി ബാലകൃഷ്ണൻ അന്തരിച്ചു

കടമേരി: പുത്തലത്ത് താഴെക്കുനി ബാലകൃഷ്ണൻ അന്തരിച്ചു. 62 വയസ്സായിരുന്നു. അച്ഛൻ പരേതനായ രാമകുറുപ്പ്. ഭാര്യ: രജനി. മക്കൾ: ബിജിത്ത്, (ചെമ്മണ്ണൂർ ഗോൾഡ് ലോൺ ഹെഡ് ഓഫീസ് തൃശ്ശൂർ), രജിത്ത് (ആർ.കെ സ്റ്റുഡിയോ വടകര) സഹോദരങ്ങൾ: പരേതനായ നാരയണൻ, ബാലൻ, ശോഭ ചെമ്മരത്തൂർ. സഞ്ചയനം ജൂലൈ 7 ന് ഞായറാഴ്ച കാലത്ത് 9 മണിക്ക്.

അയനിക്കാട് നിന്ന് കാണാതായ വിദ്യാര്‍ഥിയെ വടകരയില്‍ കണ്ടെത്തി; തുറശ്ശേരിക്കടവ് പുഴയിലെ തിരച്ചില്‍ നിര്‍ത്തി

വടകര: അയനിക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ അയ്മന്‍ മുസ്തഫയെ വടകരയില്‍ നിന്ന് കണ്ടെത്തിയതായി വിവരം. താഴെ അങ്ങാടിയില്‍ നിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ബന്ധുക്കള്‍ വീഡിയോ കോളിലൂടെ അയ്മനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കീഴൂര്‍ തുറശ്ശേരിക്കടവില്‍ ഇന്ന് രാവിലെ മുതല്‍ നടത്തിയിരുന്ന തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനമായി. വിദ്യാര്‍ഥിയെ കൊണ്ടുവരാന്‍ പയ്യോളിയില്‍ നിന്ന് ബന്ധുക്കളും പൊലീസും പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ

വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

വടകര: ഒന്തം ഓവർ ബ്രിഡ്ജിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. താഴെ അങ്ങാടി കബറും പുറം ചാത്തോത്ത് ഷക്കീർ ആണ് മരിച്ചത്. മുപ്പത്തി ഏഴ് വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന തീവണ്ടി ഇടിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: അബ്ദുറഹ്മാൻ, മാതാവ്: മറിയം. ഭാര്യ: റസിയ. മകൾ:

”സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ് മുന്നിലുള്ള വഴി” യെന്ന് ആത്മഹത്യാശ്രമത്തിന് തൊട്ടുമുമ്പ് കൊയിലാണ്ടി സ്വദേശി സജി വടകര പൊലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഓഡിയോ സന്ദേശം; പൊലീസുകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന് കാരണം മാനസിക പീഡനമെന്ന് ബന്ധുക്കള്‍

വടകര: പൊലീസ് സ്റ്റേഷനില്‍ കൊയിലാണ്ടി സ്വദേശിയായ പൊലീസുകാരന്‍ സജി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നില്‍ സ്റ്റേഷന്റെ ചുമതലയുള്ള സി.ഐയുടെ മാനസിക പീഡനമെന്ന് ബന്ധുക്കളുടെ ആരോപണം. സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണ് സജിയുടെ ജീവന്‍ രക്ഷിച്ചത്. സഹപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഓഡിയോ അയച്ചശേഷമായിരുന്നു സജി സ്‌റ്റേഷന്റെ മുകളിലെ കെട്ടിടത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ്

വടകര പൊലീസ് സ്റ്റേഷനില്‍ കൊയിലാണ്ടി സ്വദേശിയായ എ.എസ്.ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വടകര: വടകര പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊയിലാണ്ടി സ്വദേശിയായ എ.എസ്.ഐ സജിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കല്ലേരി സ്വദേശി സജീവന്റെ കസ്റ്റഡി മരണത്തിനു പിന്നാലെ വടകര സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റിയിരുന്നു. വിവിധ സ്റ്റേഷനുകളില്‍ നിന്നും വടകരയിലേക്ക് മാറ്റിയ ജീവനക്കാരനാണ്

65 ലക്ഷത്തോളം രൂപയുടെ ഭാഗ്യം തേടി വന്നു വിളിച്ചു, എന്നാൽ വിശ്വാസത്തിനു വില നൽകി പണം കൈമാറി യുവാവ്; മാതൃക ആയി വടകര സ്വദേശി

വടകര: ഭാഗ്യം തന്നെ തേടി എത്തിയെങ്കിലും പണം മുടക്കിയത് താനല്ലല്ലോ, പിന്നെങ്ങനെ ആ പണം കൊണ്ടുള്ള സമ്മാനം താൻ വാങ്ങും. 65 ലക്ഷം രൂപയോളം വരുന്ന പണം അങ്ങനെയേ തിരികെ നൽകി അജ്മാനിലെങ്ങും അത്ഭുതമായിരിക്കുകയാണ് ഈ വടകര സ്വദേശി. വടകര കോട്ടപ്പള്ളി സ്വദേശി ഫയാസ് പടിഞ്ഞാറയിൽ സമ്മാനമായി കിട്ടിയ വൻതുക കൈമാറിയത്. അജ്മാനിൽ ഒരു പ്രമുഖ

വടകര സ്വദേശിയായ രണ്ടരവയസുകാരന്‍ വയനാട്ടിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

കല്‍പറ്റ: വയനാട്ടിലെ തൊണ്ടര്‍നാട് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വടകര സ്വദേശിയായ രണ്ടര വയസ്സുകാരന്‍ മുങ്ങി മരിച്ചു. വടകര ഗുരു മഹാസ് മലയില്‍വീട് ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. കോറോം വയനാട് വില്ലേജ് റിസോര്‍ട്ടിലാണ് അപകട നടന്നത്. ശരണും കുടുംബവും മറ്റു ബന്ധുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ്

‘തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ച് അവന്‍ എന്റെ പെങ്ങളുടെ രണ്ട് ഫോണും പാസ്‌പോര്‍ട്ടും അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, ഒടുവില്‍….’; ഹൃദയം നിറയ്ക്കുന്ന അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി

വടകര: ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മനോഹരമായ അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി. തന്റെ സഹോദരി കാസര്‍കോഡ് നിന്ന് വടകരയിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയുള്ള അനുഭവമാണ് നാദാപുരം സ്വദേശിയായ അര്‍ഷിദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നന്മയാല്‍ ഹൃദയം നിറയ്ക്കുന്ന അനുഭവക്കുറിപ്പ് ആയിരക്കണക്കിന് ആളുകള്‍ വായിക്കുകയും ലൈക്ക്/കമന്റ്/ഷെയര്‍ ചെയ്യുകയും ചെയ്തു. ട്രെയിന്‍ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എവിടെയോ എത്തിയപ്പോള്‍ പെങ്ങളുടെ രണ്ടുവയസുള്ള

വടകരയില്‍ മൂന്ന് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: പട്ടുകളും സ്വര്‍ണത്താലിയും റെയില്‍പാളത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍

വടകര: കുരിയാടി തീരമേഖലയിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. കുരിയാടി ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഗുളികന്റെ ഭണ്ഡാരവും നമ്പോലന്റെ വളപ്പില്‍ കുടുംബ ക്ഷേത്രത്തിലെ ഭണ്ഡാരവും മോഷ്ടാവ് കൊണ്ടുപോയി. അറക്കല്‍കണ്ടി മുത്തപ്പന്‍ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. ക്ഷേത്ര കമ്മിറ്റി ഓഫിസ് തകര്‍ത്തനിലയിലാണ്. ക്ഷേത്രത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള റെയില്‍ പാളത്തിനടുത്തുനിന്ന് ഗുളികന്റ

error: Content is protected !!