Tag: VADAKARA
വടകരയിലെ എ.ടിഎം കൗണ്ടറുകളില്‍ പൊലീസ് പരിശോധന നടത്തി
വടകര: വടകരയില്‍ നടന്ന എ.ടി.എം. തട്ടിപ്പ് സ്‌കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ച് നടത്തിയതാണെന്ന് സംശയം. ടൗണിലെ എ.ടി.എം. കൗണ്ടറുകളില്‍ പരിശോധന നടത്തി. എ.ടി.എം. കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്. അക്കൗണ്ട് ഉടമയുടെ എ.ടി.എം.കാര്‍ഡ് വിവരങ്ങളും പിന്‍നമ്പറും ചോര്‍ത്തി പണം തട്ടുന്ന രീതിയാണ് വടകരയില്‍ ഉണ്ടായത്. പത്ത് പരാതികള്‍ ഇതുസംബന്ധിച്ച് കിട്ടിയിരുന്നു. പണം പിന്‍വലിക്കപ്പെട്ടശേഷം മാത്രമാണ് ഉടമകള്‍
ജാനകിക്കാട്ടില്‍ അപൂര്‍വയിനം മൂങ്ങയെ കണ്ടെത്തി
പേരാമ്പ്ര : ജാനകിക്കാട്ടില്‍ അപൂര്‍വ ഇനമായ കൊല്ലിക്കുറവന്‍ മൂങ്ങയെ കണ്ടെത്തി. കുറ്റ്യാടി പുഴയുടെ തീരങ്ങളിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇന്ത്യ, ബംഗ്ലദേശ്, ഭൂട്ടാന്‍, ശ്രീലങ്ക തുടങ്ങിയ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. സാമാന്യം വലുപ്പമുള്ളതും ഭംഗിയുള്ളതുമായ കൊല്ലിക്കുറവന്‍ മൂങ്ങ ലോകത്തെ ആഢ്യന്മാരാണ്. 40 മുതല്‍ 55 സെന്റീ മീറ്റര്‍ വരെ വലിപ്പം കാണും. തവിട്ടു നിറമുള്ള
പൊതുജനം സൂക്ഷിക്കുക, ബാങ്കുകളില്‍ നിന്നും പണം തട്ടുന്ന സംഘം വ്യാപകം
വടകര: ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഉടമയറിയാതെ എടിഎം വഴി പണം നഷ്ടപ്പെട്ട പരാതികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ദിവസം എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മേപ്പയില്‍ സ്വദേശി അപര്‍ണയുടെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപ നഷ്ടപ്പെട്ടതിനു പിന്നാലെ ഒട്ടേറെ പേര്‍ പരാതിയുമായെത്തി. പത്ത് പേര്‍ക്ക് തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. വടകര പുതിയാപ്പ് മലയില്‍ പി.എം.തോമസിന്റെ അക്കൗണ്ടില്‍ നിന്ന് 40,000
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തലകറങ്ങി താഴേയ്ക്ക് വീണയാള്‍ക്ക് രക്ഷകനായി യുവാവ് : വിഡിയോ കാണുക
വടകര : കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തല കറങ്ങി താഴേയ്ക്ക് വീണ ആളെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീണ അരൂര്‍ സ്വദേശിയായ ബിനുവിനെയാണ് സമീപത്ത് നില്‍ക്കുകയായിരുന്ന കീഴല്‍ സ്വദേശി ബാബുരാജ് രക്ഷപ്പെടുത്തിയത്. ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ക്ഷേമ പെന്‍ഷന്‍ അടയ്ക്കാന്‍ വടകര കേരള ബാങ്കിന്റെ ശാഖയില്‍ എത്തിയതായിരുന്നു ബിനുവും
വടകര അഴിയൂരില്‍ വീട്ടമ്മയെ തലക്കടിച്ച് പരുക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നു
വടകര: അഴിയൂര്‍ പഞ്ചായത്തിലെ കല്ലാമലയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ തലക്കടിച്ച് പരുക്കേല്‍പിച്ച് സ്വര്‍ണമാല കവര്‍ന്നു. കുന്നുമ്മക്കര റോഡില്‍ ദേവീകൃപയില്‍ സുലഭയാണ് (55) അക്രമത്തിന് ഇരയായത്. പരുക്കേറ്റ വീട്ടമ്മയെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഇന്നുച്ചക്കാണ് സംഭവം. അകത്തുകയറിയ അക്രമി മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ സുലഭ തടഞ്ഞു. നാലര പവന്റെ മാല കവര്‍ന്ന അക്രമി ഓടി രക്ഷപ്പെട്ടു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവം
വടകരയില്‍ മൂന്നരവയസ്സുകാരന്റെ മരണം;അമ്മ പൊലീസ് പിടിയില്‍
വടകര: മകനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മ അറസ്റ്റില്‍. പേരാമ്പ്ര കല്ലോട് പാവട്ടുവയലില്‍ ഹിമയെ (27)യാണ് വടകര പൊലീസ് അറസ്റ്റുചെയ്തത്. മാര്‍ച്ച് മൂന്നിനായിരുന്നു സംഭവം നടന്നത്. ഹിമയുടെ മൂന്നരവയസ്സുകാരനായ മകന്‍ ആദവിനെ ചാനിയംകടവ് പാലത്തില്‍നിന്ന് പുഴയിലേക്ക് എറിഞ്ഞശേഷം ഒമ്പതുമാസം പ്രായമുള്ള ശ്രീദേവിനെയും കൊണ്ട് ഹിമയും പുഴയിലേക്ക് ചാടിയിരുന്നു. എന്നാല്‍, നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഹിമയെയും ശ്രീദേവിനെയും
വടകരയിൽ നിന്നും കാണാതായ യുവാവ് പെരുവണ്ണാമൂഴിയിൽ മരിച്ച നിലയിൽ
വടകര: കഴിഞ്ഞ ദിവസം വടകരയില്‍ നിന്നു കാണാതായ യുവാവ് പെരുവണ്ണാമൂഴി ഡാമിന്റെ റിസര്‍വോയറില്‍ മരിച്ച നിലയില്‍. പഴങ്കാവിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ രമേശന്റെയും ബിന്ദുവിന്റെയും മകന്‍ അര്‍ജുന്‍ 27 വയസ്സ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍ നിന്ന് ബൈക്കില്‍ പോയതായിരുന്നു. അല്‍പം വൈകുമെന്നു പറഞ്ഞെങ്കിലും ഇന്നു രാവിലെയായിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്നു വടകര പോലീസില്‍ പരാതി നല്‍കി.
യാത്രക്കാര്‍ക്ക് ആശ്വാസം; വടകരയില്‍ ‘ടേക്ക് എ ബ്രേക്ക്’ വിശ്രമകേന്ദ്രം ഒരുങ്ങുന്നു
വടകര: ദേശീയപാതവഴി യാത്രചെയ്യുന്നവര്‍ക്കും മറ്റുള്ള യാത്രക്കാര്‍ക്കും യാത്രക്കിടയില്‍ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും വടകര നഗരത്തില്‍ സംവിധാനമൊരുങ്ങുന്നു. ‘ടേക്ക് എ ബ്രേക്ക് ഷെല്‍ട്ടര്‍’ എന്നപേരില്‍ ശുചിത്വമിഷന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. പുതിയസ്റ്റാന്‍ഡിനുസമീപം ദേശീയപാതയ്ക്കരികിലായി മികച്ച സൗകര്യങ്ങളോടെയാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ദേശീയപാതയില്‍നിന്ന് നഗരസഭ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക്
വീടിന് മുന്നിൽ നിർത്തിയിട്ട സ്‌കൂട്ടറിന് തീയിട്ടു
വടകര : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് അര്‍ധരാത്രി സമൂഹദ്രോഹികള്‍ തീയിട്ടു. വൈക്കിലശ്ശേരി റോഡില്‍ അരിക്കോത്ത് ക്ഷേത്രത്തിനു സമീപം കല്ലില്‍ മണിയുടെ സ്‌കൂട്ടറാണ് തീയിട്ടത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് അക്രമം നടന്നത്. സ്‌കൂട്ടറില്‍നിന്ന് തീപടരുന്നത് കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിയ നിലയിലാണ്. സ്‌കൂട്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ ഗ്ലാസിനും ജനാലയ്ക്കും ചുമരിനും കേടുപാട് സംഭവിച്ചു.
കൊയിലാണ്ടിയിൽ ആർഎംപി മത്സരിക്കും
കൊയിലാണ്ടി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വടകര, കൊയിലാണ്ടി ഉള്‍പ്പെടെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ആര്‍.എം.പി.ഐ മത്സരിച്ചേക്കും. നാദാപുരം, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത് എന്നിവയാണ് മത്സരിക്കാന്‍ സാധ്യതയുള്ള മറ്റു മണ്ഡലങ്ങള്‍. വടകരയില്‍ സംസ്ഥാന സെക്രട്ടറി എന്‍. വേണുവോ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. രമയോ ആയിരിക്കും സ്ഥാനാര്‍ഥി. കൊയിലാണ്ടിയിൽ പാർട്ടി നേതാക്കളെയും ചില പൊതുസമ്മതരായ ആളുകളേയും പാർട്ടി