Tag: VADAKARA
വടകരയില്‍ ഇന്ധന ടാങ്കര്‍ ലോറിയില്‍ ചോര്‍ച്ച (വീഡിയോ കാണാം)
വടകര: വടകരയ്ക്ക് സമീപം ദേശീയ പാതയിൽ പെട്രോളിയം ടാങ്കറിൽ ചോർച്ച കണ്ടെത്തിയത് പരിഭ്രാന്തി പടർത്തി. വടകര പുതുപ്പണത്തിന് സമീപം ഇന്നുച്ചയോടെയാണ് സംഭവം. ചോവായുരിൽ നിന്ന് കൂത്തുപറമ്പിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറിലാണ് ചോർച്ച കണ്ടെത്തിയത്. ചോർച്ച ആദ്യം കണ്ടത് നാട്ടുകാരാണ്. തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അവർ സ്ഥലത്തെത്തി ടാങ്കർ നീക്കം ചെയ്തു. താത്ക്കാലികമായി ചോർച്ച
വടകര കല്ലേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു; കാര്‍ കത്തിച്ചു
വടകര: കല്ലേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചതിനുശേഷം കാര്‍ കത്തിച്ചു. ഒന്തമല്‍ ബിജുവിനെയാണ് വാനിലെത്തിയ സംഘം ആക്രമിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു. നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍. അക്രമികള്‍ക്ക് യുവാവുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട യുവാവിന്റെ പ്രാഥമിക മൊഴി മാത്രമാണ് പൊലീസ്
വടകര അഴിയൂർ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന് പരാതി
വടകര: അഴിയൂരിൽ യുവതിയെ കാണാനില്ലെന്ന് പരാതി. അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം പടിഞ്ഞാറെ അത്താണിക്കൽ ആതിരയെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. ഇരുപത്തിനാലു വയസാണ്. രതീശന്റെയും അജിതയുടെയും മകളായ ആതിരയെ ഇന്നു രാവിലെ മുതലാണ് കാണാതായത്. ചോമ്പാല പോലീസിലാണ് പരാതി നൽകിയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:: 9562902307, 9961720746.
കോവിഡിനെ തുടർന്ന് വരുമാന മാർഗമായിരുന്ന ഹോട്ടല്‍ അടച്ച് പൂട്ടി: ഭാര്യയുടെ രോഗം മൂർച്ഛിച്ചു; വടകരയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതിന് പിന്നിൽ മാനസിക പ്രയാസമെന്ന് നാട്ടുകാർ
വടകര: തിരുവള്ളൂരിൽ ഭാര്യയെ കൊന്ന ഭർത്താവ് ജീവനൊടുക്കിയതിന് പിന്നിൽ പിന്നിൽ മാനസിക പ്രയാസമെന്ന് നാട്ടുകാർ. ഇന്ന് രാവിലെയാണ് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലല്‍ (68), ഭാര്യ ലീല (63) എന്നിവരാണ് മരിച്ചത്. അർബുദ രോഗത്താൽ വലയുകയായിരുന്നു ലീല. ലീലയെ കഴുത്ത് ഞെരിച്ചുകൊന്നശേഷം ഗോപാലന്‍ ആത്മഹത്യ ചെയ്തതാണെന്നാണ്
വടകരയിൽ പതിനഞ്ചുകാരി തൂങ്ങി മരിച്ച നിലയിൽ
വടകര: വൈക്കിലശ്ശേരിയിൽ പതിനഞ്ച് വയസ്സുകാരി തൂങ്ങി മരിച്ച നിലയിൽ. ക്രാഷ് മുക്ക് വലിയപറമ്പത്ത് രാജേഷിന്റെ മകൾ സായി ലക്ഷ്മിയെയാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഇന്നലെയാണ് സംഭവം. വടകര സെയ്ന്റ് ആന്റണീസ് സ്കൂളിൽനിന്ന് പത്താംക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു സായി ലക്ഷ്മി. വീടിന്റെ മുകൾനിലയിലുള്ള കിടപ്പുമുറിയിലെ ജനാലയിൽ സായിയെ
വടകര മടപ്പള്ളിയില്‍ കാറും ലോറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്; ഒരു കുട്ടിയടക്കം മൂന്നുപേരുടെ നില ഗുരുതരം
വടകര: മടപ്പള്ളിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടു കൂടിയാണ് മടപ്പള്ളി കോളേജിനടുത്തുള്ള ബസ് സ്‌റ്റോപ്പിന് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്നുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട് ദേവഗിരിയില്‍ നിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍.
ചായയ്ക്ക് മധുരം കുറഞ്ഞതിന്റെ പേരിൽ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; വടകര സ്വദേശിക്ക് കുത്തേറ്റു
വടകര: പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ വടകര സ്വദേശി ഷിജാബിന് കഴുത്തിന് കുത്തേറ്റു. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് അടുത്തുള്ള സിറ്റി ലോഡ്ജിലാണ് സംഭവം. നേമം സ്വദേശിയായ ഉത്തമനും ഷിജാബും ഒരേ റൂമിലാണ് താമസിക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇവര്‍ ലോഡ്ജിലെത്തിയത്. അതിനുശേഷമുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി
വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; അച്ഛനും മുത്തശ്ശിക്കും പിന്നാലെ ഏഴുവയസുകാരി അനാമികയും മരിച്ചു
വടകര: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കാരപറമ്പ് സ്വദേശിനി അനാമിക (7) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മേയ് 22ന് വടകര കെടി ബസാറിലാണ് അപകടമുണ്ടായത്. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അനാമിക സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അനാമികയുടെ അച്ഛന്‍ രാഗേഷും രാഗേഷിന്റെ
വടകര കൈനാട്ടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; ഏഴ്‌പേര്‍ക്ക് പരിക്ക്
വടകര: കൈനാട്ടി കെ.ടി ബസാറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ കുണ്ടൂപറമ്പ് സ്വദേശി രാഗേഷ്, യാത്രക്കാരിയായ കാരപ്പറമ്പ് സ്വദേശി ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വടകരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജില്ലയില്‍ വേനല്‍ ജില്ലയില്‍ വേനല്‍ മഴ കനക്കുന്നു: എടച്ചേരിയില്‍ വീടുകള്‍ തകര്‍ന്നു, അടിയന്തര ഘട്ടങ്ങളില്‍ 0496 2623100 ബന്ധപ്പെടുക
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശം. എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂര്‍, കച്ചേരി എന്നിവിടങ്ങളില്‍ ഓരോ വീടുകള്‍ തകര്‍ന്നു. കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി.നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാണ്. കടലോരത്ത് ശക്തിയായി പെയ്ത മഴ ദുരിതമാക്കിയിട്ടുണ്ട്. വെറ്റിലപ്പാറ അങ്കണവാടിയും പരിസരവും വെള്ളത്തില്‍ മുങ്ങി. പുളിയഞ്ചേരി, അണേല, കുറുവങ്ങാട്, ചെങ്ങോട്ടുകാവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.