Tag: Ulliyeri

Total 23 Posts

ഉള്ള്യേരിയില്‍ തെരുവുനായ ആക്രമണം; ആളുകളുടെ പിറകെ ഓടിവന്ന് കടിച്ചു, ഏഴോളം പേര്‍ക്ക് കടിയേറ്റു, ഒരാള്‍ക്ക് തലയ്ക്ക് പരിക്ക്

കൊയിലാണ്ടി: ഉള്ളിയേരിയില്‍ തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. രാത്രി 7 മണിയോടെയാണ് സംഭവം. ഉള്ളിയേരി ടൗണില്‍ വെച്ച് തെരുവുനായ ഏഴോളം പേരെയാണ് കടിച്ച് പരിക്കേല്‍പ്പിച്ചത്. തെരുവുനായയുടെ ആക്രമണത്തില്‍ ഉള്ളിയേരി സ്വദേശികളായ ഷിജു (40), ബാബു (59) ശുജീഷ് (42) മൊടക്കല്ലൂര്‍ സ്വദേശി പുരുഷോത്തമന്‍ (53), കോമത്ത്കര സ്വദേശിനി അഷ്‌ലി (30) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവര്‍

ഉള്ള്യേരിയില്‍ മിനി ഗുഡ്‌സ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് മരിച്ചു

ഉള്ളിയേരി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ളിയേരി – 19ാം മൈലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19ല്‍ അയ്യപ്പന്‍കണ്ടി ആദര്‍ശ് (കണ്ണാപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. പൊയിലില്‍ താഴെ സ്വകാര്യ ക്ലീനിക്കിന് മുന്‍വശം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഉള്ളിയേരി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് ഡ്രൈവറായിരുന്നു ആദര്‍ശ്. ബസ്

പ്രകൃതിദുരന്തങ്ങളില്‍ കേരളത്തിന് ഒപ്പം നിന്ന ‘സൂപ്പർ എഐ’; ഉള്ള്യേരി സ്വദേശിയുടെ നിർമിതബുദ്ധി സ്റ്റാർട്ടപ്പിന് രാജ്യാന്തര കൈയ്യടി

കൊയിലാണ്ടി: ഉള്ള്യേരി സ്വദേശിയുടെ നിർമിതബുദ്ധി സ്റ്റാർട്ടപ്പിന് രാജ്യാന്തര അംഗീകാരം. കുറ്റിക്കാട്ടൂർ എഡബ്ല്യുഎച്ച് എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥിയായ അരുൺ പെരൂളി ആണ് നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. ലോകോത്തര എഐ കമ്പനിയായ എൻവീഡിയയുടെ സ്റ്റാർട്ടപ് ഇൻസെപ്ഷൻ പദ്ധതിയിലാണ് അരുണിന്റെ സ്റ്റാര്‍ട്ടപ് ഇടം പിടിച്ചത്‌. പ്രകൃതിദുരന്ത സമയങ്ങളിൽ സൈനികർക്കും രക്ഷാപ്രവർത്തകർക്കും സഹായകമാകുന്നതും സ്വയം പ്രവർത്തിക്കുന്നതു നിർമിതബുദ്ധി പ്രോജക്റ്റുകളാണ് അരുണിന്റെ കമ്പനിയായ

ഉള്ളിയേരിയുടെ ജീവനാഡിയെ സംരക്ഷിക്കുക; മാതാം തോടില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി

ഉള്ളേരി: ഉള്ളേരി ഈസ്റ്റ് മുക്കില്‍ മാതാം തോടില്‍ സാമൂഹ്യ വിരുദ്ധര്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ രണ്ട് മാസത്തിനിടെ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത്. പ്രദേശത്ത് വല്ലാത്ത ദുര്‍ഗന്ഥം അനുഭവപ്പെടുന്നതിനാല്‍ സമീപവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ലോറിയിലെത്തിയ അജ്ഞാതര്‍ ഇവിടെ കക്കൂസ് മാലിന്യം തള്ളിയത്. ഇതോടെ വെള്ളം

മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

  ഉള്ളിയേരി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ ഉത്പാദന മേഖലയിൽ വെറ്ററിനറി ഡിസ്പെൻസറി മുഖേന നൂതന പദ്ധതിക്ക് തുടക്കം കുറിച്ചു. മുട്ട ഉത്പാദനത്തിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 23 ഗ്രൂപ്പ് ഗുണഭോക്താക്കൾക്ക് ഹൈടെക് ഹൈ ഡൻസിറ്റി കൂടും ഒരു ഗ്രൂപ്പിന്

സ്‌കൂള്‍മുറ്റത്തെ തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റി: പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മുറ്റത്ത് പ്രതിഷേധക്കൂട്ടായ്മ

ഉള്ള്യേരി: പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മുറ്റത്തെ തണല്‍മരങ്ങള്‍ മുറിച്ച സംഭവത്തില്‍ സ്‌കൂള്‍മുറ്റത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ക്രിസ്മസ് അവധിക്കാലത്താണ് മുറ്റത്തെ തണല്‍ മരങ്ങള്‍ മുറിച്ചിരുന്നത്. മൂന്ന് മാവും മൂന്ന് പൂമരങ്ങളുമാണ് മുറിച്ചത്. മരങ്ങള്‍ മുറിച്ച് മാറ്റിയതോടെ ക്ലാസുകളിലും മുറ്റത്തും ചൂട് കൂടി. ഗ്രാനൈറ്റില്‍ നിര്‍മ്മിച്ച ഇരിപ്പിടങ്ങളും ചുട്ടുപൊള്ളാന്‍ തുടങ്ങി. ഇത്രയും നാള്‍ തങ്ങള്‍ക്ക് തണലേകിയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ്

ഉള്ള്യേരി എം ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഉള്ള്യേരി: ഉള്ള്യേരി എം ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. രണ്ട് ഡിപ്പാര്‍ട്ട്മെന്‍റിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ആണ് സംഘർഷമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റു. ഇയാളെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരം ലഭിച്ച ഉടനെ അത്തോളി പൊലീസ് സ്ഥലത്തെത്തി

ഉള്ള്യേരി മാമ്പൊയില്‍ ആക്കൂപറമ്പത്ത് അരുണ്‍ അന്തരിച്ചു

ഉള്ള്യേരി: മാമ്പൊയില്‍ ആക്കൂപറമ്പത്ത് അരുണ്‍ അന്തരിച്ചു. ഇരുപത്തിയെട്ട് വയസായിരുന്നു. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അച്ഛന്‍: ഭരതന്‍. അമ്മ: സുധ. സഹോദരന്‍: അതുല്‍. സംസ്‌കാരം: രാവിലെ 10 മണിക്ക് നടക്കും.

ഉള്ളിയേരിയിൽ കാറും ബെെക്കും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശിയുൾപ്പെടെ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവം; കാർ ഡ്രെെവർ റിമാൻഡിൽ

ഉള്ളിയേരി: കഴിഞ്ഞ ദിവസം ഉള്ളിയേരിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ കാർ ഡ്രെെവർ അറസ്റ്റിൽ. ഇരുപത്തിമൂന്നുകാരനായ കൊടുവള്ളി മാനിപുരം കുന്നത്തു കുളങ്ങര വീട്ടിൽ അബ്ദുൽ ഗഫാർ ആണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബാലുശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എം. കെ. സുരേഷ് കുമാറും അത്തോളി സബ് ഇൻസ്പക്ടർ മുരളീധരനും ചേർന്നാണ്

ഉള്ളിയേരിയില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

ഉള്ളിയേരി: ഉള്ളിയേരിയില്‍ വയോധികനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറവില്‍താഴ താഴെ മലയില്‍ ബാലനാണ് മരിച്ചത്. 70 വയസായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ 18 അടിയോളം താഴ്ചയുളള കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപത്തെ ആളൊഴിഞ്ഞ കിണറ്റിലാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനകള്‍ എത്തിയാണ് മൃതദേഹം കിണറില്‍ നിന്ന്

error: Content is protected !!