Tag: UDF

Total 67 Posts

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല

പയ്യോളി : വോട്ടര്‍ പട്ടികയില്‍ സര്‍വീസ് സംഘടനകളെ ഉപയോഗിച്ചു നാലര ലക്ഷത്തോളം വ്യാജ വോട്ടുകള്‍ സിപിഐഎം ചേര്‍ത്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടുകള്‍ ഉപയോഗിച്ചു ജനാഭിലാഷത്തെ അട്ടിമറിക്കാനാണു സിപിഐഎം ശ്രമിക്കുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യ പരിഗണനയിലാണെന്നും പ്രതിപക്ഷ നേതാവ്. കൊയിലാണ്ടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു

വ്യാജ വോട്ടുകൊണ്ടു വിജയിക്കാമെന്ന വ്യാമോഹം നടക്കില്ല: രമേഷ് ചെന്നിത്തല

പയ്യോളി: യുഡിഎഫിനെ ഇല്ലാതാക്കാന്‍ ഭരണപക്ഷം അഴിമതിപ്പണം ഒഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടു കൊണ്ട് വിജയിക്കാമെന്ന വ്യാമോഹം നടക്കാന്‍ പോകുന്നില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടു കൊണ്ടാണ് അവര്‍ക്ക് വിജയിക്കാനായത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ടു വ്യത്യാസം ഒന്നോ ഒന്നര ലക്ഷമോ മാത്രമാണ്. എന്നാല്‍ വ്യാജ വോട്ടുകളുടെ എണ്ണം നാല് ലക്ഷമാണ്. ഇക്കാര്യത്തില്‍

എന്‍.സുബ്രഹ്‌മണ്യന്‍ തിക്കോടിയില്‍ പര്യടനം നടത്തി

കൊയിലാണ്ടി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്‌മണ്യന്‍ തിക്കോടി ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. ബുധനാഴ്ച രാവിലെ ആവിക്കലില്‍ ഉതിരുപറമ്പില്‍ കോളനിയിലായിരുന്ന തുടക്കം. സ്വീകരണ യോഗങ്ങളില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി എന്‍.സുബ്രഹ്‌മണ്യന്‍, മഠത്തില്‍ അബ്ദുറഹിമാന്‍, മഠത്തില്‍ നാണു, സന്തോഷ് തിക്കോടി, കെ.പി.രമേശന്‍, മമ്മദ് ഹാജി, രാജീവന്‍ കൊടലൂര്‍, ഒ.കെ.ഫൈസല്‍, ടി.ടി.പത്മനാഭന്‍, ഫൈസല്‍ കണ്ണോത്ത്, ജയകൃഷ്ണന്‍ ചെറുകുറ്റി

ബാലുശ്ശേരി പിടിക്കാനുറപ്പിച്ച് യുഡിഎഫ്, സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടി പ്രചാരണം തുടങ്ങി

ബാലുശ്ശേരി : യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രചാരണ പരിപാടിക്കു തുടക്കമായി. ഇന്നലെ രാവിലെ കണ്ണമ്പാലത്തെരു ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു. പള്ളിയത്ത് കുനി, തുരുത്തി മുക്ക്, കിഴിക്കോട്ട് കടവ്, കരുമ്പാപ്പൊയില്‍, നാറാത്ത്, ആനവാതില്‍, ഉള്ളൂര്‍, കുന്നത്തറ എന്നിവിടങ്ങളില്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ചു.മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയും ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങളില്‍ ഇടപെടാത്ത സര്‍ക്കാരിനെതിരെയും വിധി

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് യു.രാജീവന്‍

കൊയിലാണ്ടി: മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് അറബിക്കടലിനെ അമേരിക്കന്‍ കമ്പനിക്ക് വിറ്റ പിണറായി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് ഡിസിസി പ്രസിഡന്റ് യു.രാജീവന്‍. കീഴരിയൂരില്‍ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ മത്സ്യ ബന്ധനവും വിപണനവും സംസ്‌കരണവുമൊക്കെ വിദ്യേശ രാജ്യത്തിന് തീരെഴുതി കൊടുത്തെന്നും യു രാജീവ് സര്‍ക്കാറിനെ വിമര്‍ശിച്ചു. യുഡിഎഫ് കീഴരിയൂര്‍ സെന്റര്‍ കമ്മിറ്റി

കൊയിലാണ്ടി പിടിക്കാനുറപ്പിച്ച് യുഡിഎഫ്, പ്രചാരണത്തില്‍ സജീവമായി എന്‍.സുബ്രമണ്യന്‍

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രമണ്യന്‍. മത്സ്യത്തൊഴിലാളി മേഖലയില്‍ വോട്ട് തേടി. കടലോര മേഖലയില്‍ ഇടത് ഭരണം ഉണ്ടാക്കിയ ആശങ്കകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. കൊയിലാണ്ടി കടലോര മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനും ഫിഷിങ് ഹാര്‍ബര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സുബ്രഹ്‌മണ്യന്‍ കാപ്പാട് കനിവ് സ്‌നേഹതീരം

യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കൊയിലാണ്ടി: യു.ഡി.എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം. ചെയ്തു. കൊയിലാണ്ടി ദേശീയപാതയില്‍ ശോഭിക ടെക്‌സ്‌ടൈല്‍സിന് എതിര്‍വശത്തായാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍,മഠത്തില്‍ നാണു, വി.പി. ഭാസ്‌ക്കരന്‍, വി.പി. ദുല്‍ഫിക്കല്‍, വി.വി. സുധാകരന്‍, വി.പി. ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂര്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, കെ.പി. വിനോദ് കുമാര്‍, പി.ടി. ഉമേന്ദ്രന്‍

കൊയിലാണ്ടിയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുമെന്ന് എന്‍.സുബ്രഹ്‌മണ്യന്‍

കൊയിലാണ്ടി: വികസനരംഗത്ത് കൊയിലാണ്ടിയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്‍ .താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തും. കടലോര മേഖല യുള്‍പ്പെടെയുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും.   സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ സഹായം ലഭിച്ചിട്ടും സാങ്കേതിക തടസങ്ങള്‍ കാരണം നിര്‍മ്മാണം നടത്താന്‍ കഴിയാത്തവര്‍ക്ക് തടസം നീക്കാന്‍ നടപടിയെടുക്കും.

യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി : ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം

തിരുവനന്തപുരം : പ്രകടന പത്രിക പുറത്തിക്കി യുഡിഎഫ്.ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കുമെന്ന് പ്രകടന പത്രികയില്‍ . പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. പ്രകടന പത്രിക കഴിഞ്ഞ ഏഴ് മാസങ്ങളായുള്ള ചര്‍ച്ചകളുടെ ഫലമായി ഉണ്ടാക്കിയതാണെന്നും ജനങ്ങളുടെ മാനിഫെസ്റ്റോയാണന്നും പ്രതിപക്ഷ

കൊയിലാണ്ടി കോണ്‍ഗ്രസ് തിരിച്ചു പിടിക്കുമെന്ന് കെ.സി.അബു

കൊയിലാണ്ടി: കൊയിലാണ്ടി യുഡിഎഫ് തിരിച്ചു പിടിക്കുമെന്ന് കെ.സി അബു. യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി.അബു.കേരളത്തില്‍ യുഡിഎഫ് ഭരണത്തില്‍ വരുമെന്നും അബു കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് യു.രാജീവന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായിരുന്നു. മഠത്തില്‍ അബ്ദു റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി എന്‍.സുബ്രഹ്‌മണ്യന്‍, സി.വി. ബാലകൃഷ്ണന്‍, മഠത്തില്‍ നാണു, ടി.ടി.

error: Content is protected !!