Tag: train accident death
കൊയിലാണ്ടി ചേമഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍; പൊയില്‍ക്കാവ് സ്വദേശിയെന്ന് സംശയം
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് വൈകുന്നേരം 3.30ഓടെ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും അല്പം വടക്കായി റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന എഗ്മോറാണ് തട്ടിയത്. കൊയിലാണ്ടിയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചേമഞ്ചേരി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്. Description: A middle-aged man
എലത്തൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
എലത്തൂര്‍: എലത്തൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എലത്തൂര്‍ എസ്.ബി.എ ബാങ്കിന് പിന്‍വശമാണ് യുവാവിനെ ട്രെയിന്‍തട്ടിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നടന്നുപോകുമ്പോള്‍ ട്രെയിന്‍തട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയക്ക് കൊണ്ടുപോകും.
ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പേരാമ്പ്ര എരവട്ടൂരിലെ താച്ചിറ വയൽ പ്രകാശൻ
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പേരാമ്പ്ര എരവട്ടൂരിലെ താച്ചിറ വയൽ പ്രകാശനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറാണ്. മൃതദേഹത്തിനടുത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അൻപത്തിയൊന്ന് വയസായിരുന്നു. കുമാരന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സവിത മക്കൾ:
ഇയര്‍ഫോണ്‍ വച്ച് മൊബൈലില്‍ സംസാരിക്കവെ ട്രെയിന്‍ ഇടിച്ചു; പത്തൊമ്പതുകാരിയായ മലയാളി വിദ്യാര്‍ത്ഥിനിക്ക് ചെന്നൈയില്‍ ദാരുണാന്ത്യം, മരിച്ചത് കൊല്ലം സ്വദേശിനി
ചെന്നൈ: ട്രെയിന്‍ ഇടിച്ച് ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ പുത്തൂര്‍ സ്വദേശിനി നിഖിത കെ. സിബിയാണ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. കോളേജിലേക്ക് പോകാനായി താമസസ്ഥലത്ത് നിന്ന് ഇറങ്ങിയതായിരുന്നു നിഖിത. ചെന്നൈയിലെ താംബരത്തിന് സമീപം റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കവെയാണ് ട്രെയിനിടിച്ചത്. ഇയര്‍ഫോണ്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു നിഖിത.
കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു; കൊയിലാണ്ടി കൊല്ലം സ്വദേശിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കല്ലായിയില്‍ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. റെയില്‍വേ ട്രാക്കില്‍ ഇരുന്നവരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ – കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. Also Read: ‘ഇന്‍ട്രോ സീനെടുക്കുമ്പോള്‍ അയാള്‍ പുഴയില്‍