Tag: tp ramakrishnan
ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിക്കും, പിവി അന്‍വര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന വ്യക്തി; വിവാദ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ടി.പി.രാമകൃഷ്ണൻ
കോഴിക്കോട്: സിപിഎം നെയും ഗവൺമെണ്ടിനെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള പി.വി.അന്‍വര്‍ എംഎല്‍എ ഉയർത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. പി.വി അന്‍വറിന്റെ ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിച്ച് തുടര്‍ നടപടിയുണ്ടാകും. അന്‍വര്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങള്‍ പറയുന്നത്. പി.വി.അന്‍വര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പാര്‍ട്ടിയുമായി സഹകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ കാര്യങ്ങള്‍ ചോദിച്ചറിയും. തെളിവുകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും
എന്‍.ഐ.എം കലാസന്ധ്യ മാര്‍ച്ച് 18ന്; ലോഗോ പ്രകാശനം ചെയ്ത് പേരാമ്പ്ര എംഎല്‍എ
വെള്ളിയൂര്‍: പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്കൂള്‍ 94-ാം വാര്‍ഷികം എന്‍.ഐ.എം കലാസന്ധ്യ-2023 ന്റെ ലോഗോ പ്രകാശനം ചെയ്തു. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ലോഗോ പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക ഇ. ആയിഷ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലോഗോ രൂപകല്‍പ്പന ചെയ്ത കെ.കെ. മുഹമ്മദ് ഷാഫി, എസ്ആര്‍ജി കണ്‍വീനര്‍ എന്‍.പി.എ. കബീര്‍, ഇ.ടി. മുബീന, മുഹമ്മദ് റാഫി എന്നിവര്‍
പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരീ ഭര്‍ത്താവ് നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു
പേരാമ്പ്ര: നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരി സൗമിനിയുടെ ഭര്‍ത്താവാണ്. കഴിഞ്ഞ വർഷം ഡിസംബര്‍ 15 നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കള്‍: നീനു, കൃഷ്‌ണേന്ദു. മരുമക്കള്‍: വിപിന്‍ (അത്തോളി), അഭിനന്ദ് (കല്ലോട്,മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: രവി, ശശി, വനജ (കൊയിലാണ്ടി), പരേതരായ നളിനി, സുധീന്ദ്രന്‍. സംസ്‌കാരം ഞായറാഴ്ച
‘സഹകരണ മേഖലയിൽ ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ ആരോഗ്യ മേഖലയിലുളള സ്വകാര്യ സ്ഥാപനങ്ങളുടെ ചൂഷണം കുറയ്ക്കാൻ സാധിക്കും’; ചക്കിട്ടപ്പാറയില്‍ നീതി മെഡിക്കൽ ലാബും ഫിസിയോ തെറാപ്പി സെന്‍ററും നാടിന് സമര്‍പ്പിച്ച് മന്ത്രി വി.എൻ വാസവൻ
പേരാമ്പ്ര: ചക്കിട്ടപാറ വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നീതി മെഡിക്കൽ ലാബിന്റെയും ഫിസിയോ തെറാപ്പി സെന്ററിന്റെയും ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ചടങ്ങിൽ ടി.പി.രാമകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.മുരളിധരൻ എം.പിയാണ് മുഖ്യാതിഥിയായി എത്തിയത്.കാർഷിക- കായിക മേഖലകളിൽ ദേശീയ തലത്തിൽ അവാർഡുകൾ നേടിയവർക്ക് അനുമോദനവും കിടപ്പു രോഗികൾക്കുള്ള കൈത്താങ്ങ്
പേരാമ്പ്രയില്‍ ‘ജലജീവന്‍ പദ്ധതിയുടെ’ രൂപ രേഖ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചു
പേരാമ്പ്ര: ഗ്രാമീണ ഭവനങ്ങളില്‍ ഗുണമേന്മയുള്ള ശുദ്ധജലം എത്തിക്കുന്ന ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ നൊച്ചാട്, കീഴരിയൂര്‍, മേപ്പയ്യൂര്‍,അരിക്കുളം,ചങ്ങരോത്ത്, കൂത്താളി,ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി നടപ്പാക്കുന്ന 397.66കോടി രൂപയുടെ വിശദമായ പദ്ധതി രൂപ രേഖ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചു .പെരുവണ്ണാമൂഴിയില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 100ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ആധുനിക രീതിയിലുള്ള പുതിയ ജല ശുദ്ധീകരണ
‘ജീവിത ശൈലിരോഗങ്ങള്‍ക് ആയുര്‍വേദവും യോഗയും ഉപയോഗപ്പെടുത്താം’: ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ
പേരാമ്പ്ര: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു എഎംഎഐ പേരാമ്പ്ര, കൊയിലാണ്ടി ഏരിയ കമ്മിറ്റികളും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി ഓണ്‍ലൈന്‍ വെബ്ബിനാര്‍ സംഘടിപ്പിച്ചു. എഎംഎഐ പേരാമ്പ്ര ഏരിയ പ്രസിഡന്റ് ഡോ.അനര്‍ഘ വി ബാലന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൊയിലാണ്ടി ഏരിയ സെക്രട്ടറി ഡോ. ഹെന്ന കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു. പേരാമ്പ്ര നിയോജകമണ്ഡലം എം എല്‍ എ ടി.
പേരാമ്പ്ര ചുവക്കുന്നു; എൽ ഡി എഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണൻ 240 വോട്ടിന് മുന്നിൽ
പേരാമ്പ്ര: വോട്ടെണ്ണൽ പുരോഗമിക്കവെ പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നു. യു.ഡി എഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിം കുട്ടിയേക്കാൾ 240 വോട്ടുകൾക്കാണ് ടി.പി രാമകഷ്ണൻ ലീഡ് ചെയ്യുന്നത്. ബിജെപി സ്ഥാനാർത്ഥി കെ.വി സുധീർ മുന്നാം സ്ഥാനത്താണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 4101 വോട്ടുകൾക്കാണ് ടി.പി രാമകഷ്ണൻ വിജയിച്ചത്. കോൺഗ്രസ്
കോവിഡ് വ്യാപനം; കോഴിക്കോട്ടെ സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രി ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രി ടി.പി രാമകൃഷ്ണന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി. കോഴിക്കോട് ജില്ലയിലെ ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും അവലോകന യോഗം ഇന്ന് ചേര്‍ന്നു. നിലവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ജില്ലയില്‍ ശക്തമായി തന്നെ നടപ്പാക്കാന്‍ യോഗം തീരുമാനമെടുത്തു. ജനിതകമാറ്റം
കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും എല്‍.ഡി.എഫ് വിജയിക്കുമെന്ന് ടി.പി.രാമകൃഷ്ണന്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് ടി.പി.രാമകൃഷ്ണന്‍. എസ്ഡിപിഐ-എല്‍ഡിഎഫ് ബന്ധം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഒരു വര്‍ഗീയ കക്ഷിയുടെയും പിന്തുണ എല്‍ഡിഎഫ് സ്വീകരിച്ചിട്ടില്ല. മുല്ലപ്പള്ളി ഉന്നയിക്കുന്ന ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ടി.പി രാമകൃഷ്ണന്‍. കഴിഞ്ഞ തവണ 4000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി.പി
അരിക്കുളത്ത് പ്രചാരണം നടത്തി ടിപി രാമകൃഷ്ണന്‍; സ്വീകരിച്ച് പൊതുജനങ്ങള്‍
പേരാമ്പ്ര: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പേരാമ്പ്ര നിയമസഭാമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്‍.അരിക്കുളം പഞ്ചായത്തിലെ വിവിധയിടങ്ങളിലായിരുന്നു ഇന്നലെ പ്രചാരണം. വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കണിവെള്ളരിയും ഒരു കെട്ടു പയറുമായി കാരയാട് പ്രദേശത്തെ കുട്ടികള്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി. പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാനാര്‍ഥിയെത്തി. അരിക്കുളം മുന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കുഞ്ഞിക്കണ്ണന്‍, കാന്‍സര്‍മൂലം മരിച്ച ഡി.വൈ.എഫ്.ഐ