Tag: Tiger

Total 9 Posts

കാട്ടുപോത്ത് മുതല്‍ കടുവ വരെ; കക്കയം ഡാം പരിസരത്തെ പ്രകൃതി സൗന്ദര്യം മനംകവരുമെന്നതില്‍ സംശയമില്ല, പക്ഷേ ജാഗ്രത വേണം

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വനമേഖലയാണ് കക്കയം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ഇവ കാണാൻ നിത്യേന നിരവധി സഞ്ചാരികൾ കക്കയത്ത് എത്താറുണ്ട്. നിത്യഹരിതവനം, അർധ നിത്യഹരിതവനം, ഇലപൊഴിയും ആർദ്രവനം,

കക്കയത്ത് സഞ്ചാരികൾക്ക് മുന്നിൽ കടുവ; ദൃശ്യങ്ങൾ കാണാം

കൂരാച്ചുണ്ട്: കക്കയം ഡാമിൽ കടുവ നീന്തുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി വിനോദ സഞ്ചാരികൾ. ഡാമിൽ ബോട്ടുയാത്ര നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെള്ളത്തിൽ കടുവ നീന്തുന്നത് സഞ്ചാരികളുടെ ശ്രദ്ധയിൽപെട്ടത്. പിന്നീട് കടുവ അടുത്തുള്ള കാടിലേക്ക് കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. മിനിഞ്ഞാന്നാണ് കടുവയെ സഞ്ചാരികൾ കണ്ടത്. കക്കയത്ത് കടുവ സാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടെങ്കിലും ദൃശ്യങ്ങൾ ലഭിക്കുന്നത് ആദ്യമായാണ്.

കടുവാപ്പേടിയില്‍ നിന്നും അല്പം മാറി പെരുവണ്ണാമൂഴി വാസികള്‍; ജാഗ്രത കൈവിടാതെ വനപാലകര്‍

പെരുവണ്ണാമൂഴി: കടുവാപ്പേടിയില്‍ നിന്ന് ചെറുതായി മാറിത്തുടങ്ങി ജനങ്ങള്‍ ജാഗ്രത കൈവിടാതെ വനപാലകരും പഞ്ചായത്തും. മൂന്ന് ദിവസത്തോളമായിത്തുടര്‍ന്നിരുന്ന കടുവാപ്പേടിയില്‍ നിന്നും വിട്ട് വട്ടക്കയം ഇളങ്കോട് പ്രദേശങ്ങള്‍ കൂടുതല്‍ സജീവമായി. അതേസമയം നൈറ്റ് പട്രോളിങ് ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കി വനപാലകര്‍. നിലവില്‍ തുടര്‍ന്നു വന്നിരുന്ന പരിശോധന അവസാനിപ്പിച്ചതായും ഇനി എവിടെയെങ്കിവും കടുവയെക്കാണുന്നതായി വിവരം ലഭിച്ചാല്‍ ഉടന്‍തന്നെ പരിശോധന നടത്താനുള്ള

‘അതാ ഒരു കടുവ മതിലിനു മുകളിലൂടെ നടന്നു പോകുന്നു’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പെരുവണ്ണാമൂഴിയില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യം; സത്യമോ കള്ളമോ? വീഡിയോ കാണാം

പെരുവണ്ണാമുഴി: പെരുവണ്ണാമുഴിയിലിറങ്ങിയ കടുവയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. പെരുവണ്ണാമുഴിയിലെ വിനീത് പരത്തിപ്പാറയുടെ വീട്ടിനു മുന്‍പില്‍ കടുവയെ കണ്ടു, ഫോറസ്റ്റ് റേഞ്ചറും പരിവാരങ്ങളും അവിടെ എത്തിയിട്ടുണ്ട് കടുവയെ തെരഞ്ഞു കൊണ്ടിരിക്കുന്നു എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇത് മാസങ്ങള്‍ക്ക് മുന്‍പേ സേഷ്യല്‍ മീഡിയയില്‍ ലഭ്യമായ വീഡിയോ ആണ്. കടുവയുടേതെന്ന

വയനാട്ടിലെ കടുവയെ വനപാലകര്‍ കീഴടക്കി; ജനവാസമേഖലയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

വയനാട്: ജനവാസമേഖലയിലിറങ്ങി നാടിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ വയനാട്ടിലെ കടുവയെ വനപാലകര്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ചാണ് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ച് പിടികൂടിയത്. ഇന്ന് രാവിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കണ്ടത്. പിന്നീട് കുപ്പാടിത്തറ നടമ്മേലില്‍ വാഴത്തോട്ടത്തിലേക്ക് കടന്ന കടുവയെ വനപാലകര്‍ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയ്ക്ക്

പേരാമ്പ്ര പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ പോത്തിനെ കൊലപ്പെടുത്തിയത് കടുവയെന്ന് സ്ഥിരീകരിച്ചു; തൊഴിലാളികള്‍ ഭീതിയില്‍, ദൃശ്യങ്ങള്‍ കാണാം

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഭാഗത്ത് മേയാനായി കൊണ്ടുപോയ പോത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് കടുവയെന്ന് സ്ഥിരീകരണം. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോത്തിനെ ആക്രമിച്ചത് കടുവയാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതെന്ന് പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എസ്റ്റേറ്റിന്റെ ഭൂമിയും വനമേഖലയും ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് പോത്തിനെ

ഇടമലയാര്‍ – പൂയംകൂട്ടി വനത്തില്‍ കടുവയും ആനയും ഏറ്റുമൂട്ടി; രണ്ട് മൃഗങ്ങളും ചത്തനിലയില്‍

കൊച്ചി: ഇടമലയാര്‍ – പൂയംകൂട്ടി വനത്തിനുള്ളില്‍ കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തി. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരില്‍ നിന്ന്‌ അഞ്ചു കിലോമീറ്ററോളം അകലം കൊളുത്തുപ്പെട്ടി ഭാഗത്തെ പുല്‍മേടയിലാണ് വന്യജീവികള്‍ ചത്തുകിടക്കുന്നത് കണ്ടത്. വനംവകുപ്പ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ജഡങ്ങള്‍ കണ്ടത്. ആനയും കടുവയും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ ഗുരുതര പരിക്കാണ്

വയനാട്ടില്‍ വനപാലകന് നേരെ വീണ്ടും കടുവയുടെ ആക്രമണം

വയനാട്: വയനാട്ടില്‍ ഭീതി പടര്‍ത്തിയ കടുവയുടെ ആക്രമണത്തില്‍ വനപാലകനു പരിക്ക്. പുല്‍പ്പള്ളി ഫോറസ്റ്റ് ഓഫീസിലെ വാച്ചര്‍ വിജേഷിനാണ് പരിക്കേറ്റത്. കൊളവള്ളിയില്‍ മയക്കുവെടിയേറ്റ കടുവയെ നിരീക്ഷിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. അടിയന്തര ശസ്ത്രക്രിയയ്ക്കായി വിജേഷിനെ വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാട്ടുകാരുടെയും വനപാലക സംഘത്തിന്റെയും നേതൃത്വത്തില്‍ ഏഴുദിവസം നീണ്ട തിരച്ചിലിന് പിന്നാലെ ഇന്നലെ പാറകവലയിലെ കൃഷിയിടത്തിലെ ആളൊഴിഞ്ഞ വീട്ടില്‍

കൊളവള്ളി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ആക്രമിച്ച കടുവയെ കണ്ടെത്തി. ദിവസങ്ങളായി വയനാട് കൊളവള്ളി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെയാണ് കണ്ടെത്തിയത്. കൊടവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് വനപാലകര്‍ കടുവയെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവയ്ക്കായി നാട്ടുകാരുള്‍പ്പെടെ വനപാലക സംഘത്തിന്റെ നേതൃത്വത്തില്‍ തിരിച്ചില്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം

error: Content is protected !!