Tag: thunder
‘മെയിൻസ്വിച്ചും മീറ്ററും തെറിച്ചുവീണു, മുറ്റത്തെ ഇന്റർലോക്ക് ഇളകിമാറി, ആളില്ലാത്തതിനാൽ ഒഴിവായത് വൻദുരന്തം’; പേരാമ്പ്ര ചാലിക്കരയിൽ ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ
പേരാമ്പ്ര: ശക്തമായ ഇടിമിന്നലിൽ ചാലിക്കര പുളിയോട്ടുമുക്കിൽ വീടുകളിലെ വയറിംഗും ഇലട്രോണിക് ഉപകരണങ്ങളും നശിച്ചു. പുളിയോട്ടുമുക്കിൽ വാളൂർപാറയ്ക്കുസമീപമുള്ള കേളോത്ത് ആയിഷ, കേളോത്ത് കുഞ്ഞിക്കലന്തൻ, കേളോത്ത് ഫൗസിയ എന്നിവരുടെ വിടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. മൂന്ന് വീടുകളിലെയും വയറിങ്ങും മെയിൻസ്വിച്ചും കത്തി നശിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ആയിഷയുടെ വീട്ടിലെ വയറിങ് പൂർണമായി നശിച്ചു. മെയിൻസ്വിച്ചും മീറ്ററും
അതിശക്തമായ മഴ തുടരും; കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്; ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യത
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ല ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാത ചുഴി നിലനില്‍ക്കുകയാണ്. അതോടൊപ്പം തന്നെ വടക്കന്‍ കേരളം മുതല്‍ വിദര്‍ഭവരെ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ രണ്ടിന്റെയും സ്വാധീനത്തില്‍ അടുത്ത നാല് ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരളത്തിൽ നാളെ (നവംബർ 22) മുതൽ വ്യാഴം (നവംബർ 25) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. അറബിക്കടലിലെ ന്യൂനമർദം നിലവിൽ ശക്തികൂടിയ ന്യൂനമർദമായി സ്ഥിതി