Tag: thikkodi

Total 31 Posts

ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ അബൂബക്കര്‍ അന്തരിച്ചു

തിക്കോടി: പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നന്തിയിലെ വീട്ടിലെത്തിക്കും ഭാര്യ: മറക്കാരകത്ത് സോഫിയാ. മക്കള്‍: ഫാരിസ് (ചെന്നൈ), സിറാജ് (ദുബൈ) സഞ്ജിദ, ഹാജറ, മരുമക്കള്‍: ഉമര്‍ ഫാറൂഖ് (കോഴിക്കോട്) സനീര്‍ അഹമ്മദ് (കോഴിക്കോട്), റോഷി (ചെന്നൈ), രേഷ്മ (ദുബൈ)..

തിക്കോടിയിലെ കടകളില്‍ മോഷണ ശ്രമം; സി.സി.ടി.വി ദൃശ്യങ്ങളില്‍ നാല് യുവാക്കള്‍ (വീഡിയോ കാണാം)

തിക്കോടി: തിക്കോടിയിലെ കടകളില്‍ മോഷണ ശ്രമം. തിങ്കളാഴ്ച രാത്രിയാണ് മോഷണ ശ്രമം ഉണ്ടായത്. നാല് പേരാണ് മോഷണ ശ്രമം നടത്തിയത്. ഇവര്‍ കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. തിക്കോടിയിലെ ഫാന്‍സി കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കുന്നതാണ് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞത്. ഷട്ടര്‍ തുറക്കാന്‍ സാധിക്കാതിരുന്നതോടെ ഇവര്‍ അടുത്തുള്ള പച്ചക്കറി

തിക്കോടി കോടിക്കൽ ബീച്ചിൽ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍

പയ്യോളി: തിക്കോടി കോടിക്കൽ ബീച്ചിൽ പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപതിയിലേക്ക് മാറ്റും. Summary: young man deadbody found

ദുരിതകാലത്ത് ഒരു നാടിന്റെ കൈകോർക്കൽ, തിക്കോടി നമുക്ക് മുന്നിൽ അടയാളപ്പെടുത്തുന്നത് സമാനതകളില്ലാത്ത മാതൃക; കൈയടിക്കാം, അനുകരിക്കാം

തിക്കോടി: ലോക്ഡൗണിന്റെ ദുരിതത്തിൽ താങ്ങായ തിക്കോടിയിലെ ജനകീയ ഹോട്ടലിനെ നെഞ്ചേറ്റുകയാണ് ജനങ്ങൾ. കോവിഡിന്റെ ആദ്യഘട്ടത്തിൽ തിക്കോടി പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടത്തിയ സാമൂഹ്യ അടുക്കളയുടെ വിജയത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് പഞ്ചായത്ത് ഇത്തവണ ജനകീയ ഹോട്ടൽ സൗജന്യ ഭക്ഷണ വിതരണത്തിലേക്കു കടക്കുന്നത്. ആരംഭത്തിൽ ആവശ്യക്കാർ കുറവായിരുന്നുവെങ്കിലും കോവിഡ് വല്ലാതെയങ്ങു പടർന്നു പിടിച്ചപ്പോൾ പൊതിച്ചോറുകളുടെ എണ്ണവും പതിൻ

തിക്കോടി തൈക്കണ്ടിയിൽ താമസിക്കും കളത്തിൽ കുഞ്ഞഹമ്മദ് അന്തരിച്ചു

തിക്കോടി: തിക്കോടി തൈക്കണ്ടിയിൽ താമസിക്കും കളത്തിൽ കുഞ്ഞഹമ്മദ് (61) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ:ഹിജാസ് (ബഹറൈൻ), ഡോ.ജാസിറ (കോട്ടക്കൽ), സിയാദ് (ബഹറൈൻ).മരുമക്കൾ: ഡോ.മുഹമ്മദ് റംസി (കോട്ടക്കൽ), നാദിറ (മൂടാടി). സഹോദരങ്ങൾ: ഫാത്തിമ (പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ), പരേതനായ ഹംസ കളത്തിൽ, ഹമീദ് (സൗദി അറേബ്യ), മറിയം (പയ്യോളി), കുഞ്ഞാമി (പയ്യോളി), ആസ്യ (പയ്യോളി), സഫിയ

തിക്കോടിയിൽ കടൽക്ഷോഭം രൂക്ഷം; സ്രാമ്പിക്കൽ, കല്ലകത്ത് കടപ്പുറം പ്രദേശങ്ങൾ കാനത്തിൽ ജമീല സന്ദർശിച്ചു

തിക്കോടി: കടൽക്ഷോഭം രൂക്ഷമായ തിക്കോടി പഞ്ചായത്തിലെ തീരദേശ മേഖലനിയുക്ത എം.എൽ.എ കാനത്തിൽ ജമീല സന്ദർശിച്ചു. കടലാക്രമണം ഉണ്ടായ കല്ലകത്ത് കടപ്പുറം, സ്രാമ്പിക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് കാനത്തിൽ ജമീലയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. കടലാക്രമണം രൂക്ഷമാവുകയാണെങ്കിൽ കുടുംബങ്ങളെ പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റുന്നതുൾപ്പടെയുള്ള നടപടികൾ നിയുക്ത എം.എൽ.എ വിലയിരുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്,

തിക്കോടിയിൽ കോവിഡ് രോഗികൾക്കായി എമർജൻസി മെഡിക്കൽ യൂണിറ്റ് തയ്യാർ; കാനത്തിൽ ജമീല ഫ്ലാഗ് ഓഫ് ചെയ്തു

തിക്കോടി: കോവിഡ് രോഗികൾക്കായി തിക്കോടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എമർജൻസി മെഡിക്കൽ യൂണിറ്റ് ആരംഭിച്ചു. നിയുക്ത കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മെഡിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, മേലടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മി

തിക്കോടിയിൽ കാർ നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്

തിക്കോടി: കാർ നിയന്ത്രണം വിട്ട് ബസ്‌ സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു. തിക്കോടി പഞ്ചായത്തിന് മുമ്പിലുള്ള ബസ്‌ സ്റ്റോപ്പിലേക്കാണ് കാർ പാഞ്ഞുകയറിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. ഇവിടെ ബസ്‌ കാത്തിരിക്കുകയായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടു. കൊയിലാണ്ടി ഭാഗത്തുനിന്നും വന്ന കാർ ഒരു സ്കൂട്ടറും വൈദ്യുതി പോസ്റ്റും തകർത്താണ് എതിർദിശയിലുള്ള ബസ്‌ സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. കാർയാത്രക്കാർ ചെറിയ

ബസ് തട്ടി പരിക്കേറ്റ തിക്കോടിയിലെ ഹോട്ടലുടമ മരിച്ചു

തിക്കോടി: ബസ് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി പഞ്ചായത്ത് ബസാറിലെ കല്യാണി ഹോട്ടൽ ഉടമ വടക്കേ തള്ളച്ചീന്റെവിട നാരായണൻ (56) മരിച്ചു. തിങ്കളാഴ്ച രാത്രി ദേശീയപാതയിൽ തിക്കോടി പഞ്ചായത്ത് ബസാറിലാണ് അപകടമുണ്ടായത്. കോഴിക്കോടുനിന്ന്‌ കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് തട്ടിയത്. റോഡിലേക്ക് തെറിച്ചുവീണ നാരായണന് തലയ്ക്ക് ക്ഷതം സംഭവിച്ചിരുന്നു. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച

തിക്കോടിയുടെ അഭിമാനം, മിസ്റ്റര്‍ കേരളയായി മുഹമ്മദ് റഹീസ്

തിക്കോടി: ബോഡി ബില്‍ഡിങ്ങ് മത്സരത്തില്‍ മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുത്തത് തിക്കോടി സ്വദേശിയെയാണ്. കല്ലകത്ത് കടപ്പുറം കോട്ടവളപ്പില്‍ മുഹമ്മദ് റഹീസ് നാടിന്റെ അഭിമാനമായി മാറി. ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ മാസം കോഴിക്കോട് ഇന്റോര്‍‌സ്റ്റേഡിയത്തില്‍ നടത്തിയ മത്സരത്തിലാണ് റഹീസ് മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്. 15 പേര്‍ പങ്കെടുത്ത മിസ്റ്റര്‍ കാലിക്കറ്റ് മത്സരത്തില്‍ നിന്നാണ് മിസ്റ്റര്‍ കേരളയിലേക്ക്

error: Content is protected !!