Tag: Thamarasseri
താമരശ്ശേരിയില്‍ നടുറോഡില്‍ വടിവാള്‍ വീശി യുവാക്കള്‍; ഒരാള്‍ പൊലീസ് പിടിയില്‍
താമരശ്ശേരി: നടുറോഡില്‍ വടിവാള്‍ വീശി ഭീതി സൃഷ്ടിച്ച് രണ്ട് യുവാക്കള്‍. ബൈക്കിലെത്തിയ രണ്ടുപേരാണ് വാള്‍ വീശിയത്. കാര്‍ യാത്രക്കാരുമായുള്ള തര്‍ക്കത്തിനൊടുവിലായിരുന്നു സംഭവം. ഇവരിലൊരാളെ പൊലീസ് പിടികൂടി. താമരശ്ശേരി ഉല്ലാസ് കോളനിയിലെ മുഹമ്മദ് ഫഹദാണ് പിടിയിലായത്. സുഹൃത്ത് കൊടുവള്ളി ആറംങ്ങോട് പടിപ്പുരക്കല്‍ സുനന്ദിനുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.
പാചകം ചെയ്യുന്നതിനിടെ കുക്കര്‍ പൊട്ടിത്തെറിച്ചു; താമരശ്ശേരിയില്‍ യുവതിയ്ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും പൊള്ളലേറ്റു
താമരശ്ശേരി: പാചകം ചെയ്യുന്നതിനിടെ കുക്കര്‍ പൊട്ടിത്തെറിച്ച് യുവതിയ്ക്കും രണ്ട് മക്കള്‍ക്കും പൊള്ളലേറ്റു. പരപ്പന്‍പൊയില്‍ ചെമ്പ്ര പടിഞ്ഞാറേ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ മുംതാസ് (33), മക്കളായ മിര്‍ഫ (4), ആയിഷ ബീവി (5) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഞായറാഴ്ച രാത്രി എട്ടേകാലോടെയായിരുന്നു സംഭവം. പ്രഷര്‍കുക്കര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. മുംതാസിന്റെയും മിര്‍ഫയുടെയും കാലിനും ആയിഷയുടെ കഴുത്തിനും നെഞ്ചിനുമിടയിലായാണ് പൊള്ളലേറ്റത്. താമരശ്ശേരി
കുട്ടിയെ ബസില്‍ കയറ്റി റോഡരികില്‍ നില്‍ക്കവെ ടിപ്പര്‍ ലോറി ഇടിച്ചു; താമരശേരിയില്‍ യുവതിക്ക് ദാരുണാന്ത്യം
കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ടിപ്പര്‍ ലോറി ഡ്രൈവര്‍ വണ്ടി നിര്‍ത്തി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പര്‍. Summary: A woman died after being
താമരശ്ശേരിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഇരുപത്തെട്ടുകാരന്‍ മരിച്ചു
താമരശ്ശേരി: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. താമരശ്ശേരിയിലാണ് സംഭവം. തച്ചംപൊയില്‍ സ്വദേശി സൂര്യകാന്ത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു.
നെഞ്ചുവേദനയുമായി സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയില്‍ എത്തി; താമരശ്ശേരിയില്‍ മത്സ്യവ്യാപാരി പരിശോധനയ്ക്കിടെ മരിച്ചു
താമരശ്ശേരി: നെഞ്ചുവേദനയുണ്ടായിട്ടും സ്വയം ബൈക്ക് ഓടിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിയ മത്സ്യവ്യാപാരി പരിശോധനകള്‍ക്കിടെ മരിച്ചു. താമരശ്ശേരി കാരാടിയിലെ മത്സ്യവ്യാപാരി കുടുക്കിലുമ്മാരം അരയറ്റകുന്നുമ്മല്‍ അബ്ബാസ് (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം. അബ്ബാസ് പരിശോധന നടത്തിയ ശേഷം ഇ.സി.ജി എടുക്കുകയായിരുന്നു ഇതിനിടെ ഛര്‍ദിക്കുകയും മരിക്കുകയുമായിരുന്നു. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന്
മൂന്ന് ചാക്ക് പുകയില ഉത്‌പന്നങ്ങളുമായി താമരശ്ശേരിയിൽ രണ്ടുപേർ പിടിയിൽ
താമരശ്ശേരി: മൂന്ന് ചാക്ക് നിരോധിത പുകയില ഉത്‌പന്നങ്ങളുമായി രണ്ടുപേർ താമരശ്ശേരി പോലീസിന്റെ പിടിയിലായി. താമരശ്ശേരി ചുങ്കം ചാലുമ്പാട്ടിൽ കിടു എന്ന അഷറഫ് (42), കമ്മട്ടിയേരിക്കുന്ന് ഷാജി (39) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി ചുങ്കത്ത് വെച്ചാണ് ഹാൻസ്, പാൻപരാഗ്, കൂൾ എന്നിവയടക്കം 1400-ഓളം പാക്കറ്റ് പുകയില ഉത്‌പന്നങ്ങൾ പിടികൂടിയത്. കർണാടകയിൽനിന്ന് പച്ചക്കറി കയറ്റിവരുന്ന വണ്ടിയിലാണ് പുകയില ഉത്‌പന്നങ്ങൾ
റോഡില്‍ വിള്ളല്‍, ദേശീയപാത പൊളിച്ച് വീണ്ടും ടാറിങ് നടത്തി
താമരശ്ശേരി : റീടാറിങ് കഴിഞ്ഞശേഷം വിള്ളല്‍ വീണതിനെത്തുടര്‍ന്ന് ദേശീയപാത വീണ്ടും പൊളിച്ച് ടാറിങ് നടത്തി. ദേശീയപാത 766-ല്‍ കോഴിക്കോട്-കൊല്ലങ്ങല്‍ റോഡില്‍ താമരശ്ശേരി ചെക്ക് പോസ്റ്റ് മുതല്‍ അടിവാരംഭാഗത്ത് റീടാറിങ് ചെയ്ത ഭാഗത്താണ് വീണ്ടും വിള്ളല്‍ വീണത്. വിള്ളല്‍വീണഭാഗം പൊളിച്ച് ടാറിങ് ചെയ്യുന്ന പ്രവൃത്തി ഇന്നലെ നടന്നു. റീടാറിങ് നടന്ന ഭാഗത്ത് വ്യാപകമായി വിള്ളലുകള്‍ രൂപപ്പെടുകയും ടാറിങ്
താമരശ്ശേരി അമ്പലമുക്കില്‍ സംസ്‌കരണ പ്ലാന്റ് ഇല്ല,പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു
താമരശ്ശേരി : അമ്പലമുക്കിന് സമീപത്തെ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് മാലിന്യശേഖരകേന്ദ്രത്തില്‍ സംസ്‌കരണ പ്ലാന്റ് ഇല്ലാത്തതുമൂലം മാലിന്യം കുന്നുകൂടുന്നു.കഴിഞ്ഞ വര്‍ഷം സ്വകാര്യ കമ്പനിയും ഹരിതകര്‍മ സേനയും ചേര്‍ന്ന് മാലിന്യംശേഖരിച്ച് അയല്‍ സംസ്ഥാനത്തേക്ക് സംസ്‌കരണത്തിനായി കയറ്റി അയച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കരാര്‍ കാലാവധി അവസാനിച്ചതോടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കുന്നുകൂടി. താമരശ്ശേരി ടൗണില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാന്‍
താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട, മൂന്ന് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
താമരശ്ശേരി: വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. കോഴിക്കോട് റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പി എൻ.സി.സന്തോഷ് കുമാർ, നാർക്കോട്ടിക് ഡിവൈഎസ്പി സുന്ദരൻ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിഅടിമാറിക്കൽ വീട്ടിൽ ആബിദ് (35), പെരുമ്പള്ളി കെട്ടിന്റെ അകായിൽ ഷമീർ എന്ന ഷഹീർ
വനപാലകർക്ക് നേരെ നായാട്ട് സംഘത്തിന്റെ ആക്രമണം
താമരശ്ശേരി: കൂടരഞ്ഞിയിൽ വനപാലകർക്ക് നേരെ നായാട്ട് സംഘത്തിന്റെ ആക്രമണം. വേട്ടനായ്ക്കളെ അഴിച്ചു വിട്ട് ആക്രമിച്ചു. കാട്ടുപേത്തിനെ അനധീകൃതമായി വേട്ടയാടി ഉണക്കയിറച്ചി പങ്കിടുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ വനപാലകര്‍ക്ക് നേരെയാണ് വേട്ട നായ്ക്കളെ അഴിച്ചുവിട്ട് നായാട്ടു സംഘം ഓടിരക്ഷപ്പെട്ടത്. കൂടരഞ്ഞി പൂവാറംതോട് തമ്പുരാന്‍കൊല്ലി പ്രദേശത്ത് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ആറ് പേരാണ് നായാട്ടു സംഘത്തിലുണ്ടായിരുന്നത്.