Tag: T P Ramakrishnan
നൊച്ചാട് പഞ്ചായത്തിലെ റോഡുകളുടെ മുഖച്ഛായ മാറുന്നു; റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് ടി.പി രാമകൃഷ്ണന് എം.എല്‍.എ
നൊച്ചാട്: നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ മുഖച്ഛായ മാറുന്നു. റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് ടി.പി രാമകൃഷ്ണന് എം.എല്‍.എ. പഞ്ചായത്തിലെ വെള്ളിയൂര്‍ ഏയു പി സ്കൂള്‍ – വെള്ളിലോട്ട് താഴ റോഡ് 16 ലക്ഷം രൂപയും, വെള്ളിയൂര്‍ – പിലാകുന്ന് – നാഞ്ഞുറ റോഡ് മുഖ്യ മന്ത്രിയുടെ തദ്ദേശ റോഡ് വികസന ഫണ്ട് 25 ലക്ഷം
കിടപ്പുരോഗികള്‍ക്കും അറുപത് വയസ്സു കഴിഞ്ഞവര്‍ക്കും സമ്പൂര്‍ണ്ണ വാക്സിനേഷന് ഉറപ്പു വരുത്തി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്
പേരാമ്പ്ര: അറുപത് വയസിനു മുകളിലുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും സമ്പൂര്ണ്ണവാക്സിനേഷന് ഉറപ്പാക്കി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ്ണ വാക്സിനേഷന്റെ ഓദ്യോഗിക പ്രഖ്യാപനം ടി.പി.രാമകൃഷ്ണന് എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ അറുപതു വയസിനു മുകളിലുള്ള 4,486 പേര്‍ക്കും 218 കിടപ്പുരോഗികള്‍ക്കുമാണ് വാക്സിന് നല്‍കിയത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത
ഭവനരഹിതരും നിരാലംബരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈഫ് ഭവന പദ്ധതിയില്‍ മുന്‍ഗണന
പേരാമ്പ്ര: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ഭവനരഹിതരും നിരാലംബരുമായ സ്ത്രീകൾക്കും കുട്ടികൾക്കും സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ അവരെ ലൈഫ് ഭവന പദ്ധതിയിൽ മുൻഗണനയോടെ ഉള്‍പ്പെടുത്തുമെന്ന് ടി.പി. രാമകൃഷ്ണന് എംഎല്‍എ. ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ഗാർഹിക പീഡനങ്ങൾ, ലിംഗപരമായ മറ്റ് അതിക്രമങ്ങൾ, നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയവയെ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയ ഹോമുകൾ
തുറയൂരില്‍ ശുദ്ധജലത്തിനായി ദുരിതമനുഭവിക്കുന്നവര്‍ക്ക് ശാപമോക്ഷം; കുടിവെള്ള പദ്ധതി ഒക്ടോബറിൽ കമ്മീഷൻ ചെയ്യും
പേരാമ്പ്ര: തുറയൂർ പഞ്ചായത്ത് കുടിവെള്ള പദ്ധതി ഒക്ടോബറിൽ കമ്മീഷൻ ചെയ്യും. ടി പി രാമകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം. തുറയൂർ പഞ്ചായത്തിലാകെ കുടിവെള്ളം നൽകാനുള്ള പദ്ധതിക്ക് കിഫ്ബിയിൽനിന്ന് 15 കോടി രൂപയും ജലജീവൻ പദ്ധതിയിൽ 16 കോടി രൂപയും ഉൾപ്പെടെ 31 കോടി രൂപയാണ് അനുവദിച്ചത്. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ
വിദ്യാലയം ഇനി വീടുകളിലേക്ക്; ‘വീട്ടിൽ ഒരു വിദ്യാലയം പദ്ധതി’യ്ക്ക് പേരാമ്പ്രയിൽ തുടക്കമായി
പേരാമ്പ്ര: കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന വീട്ടിൽ ഒരു വിദ്യാലയം പരിപാടിയുടെ പേരാമ്പ്ര സബ് ജില്ലാതല ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. മുളിയങ്ങൽ കരിമ്പാംകുന്ന് ലക്ഷം വീട് കോളനി പ്രദേശത്ത് താമസിക്കുന്ന മുഴുവൻ കുട്ടികൾക്കും എല്ലാ പഠന സാമഗ്രിയും പിന്തുണയും നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. പഠനകേന്ദ്രത്തിലേക്കാവശ്യമായ ടിവി, ഫാൻ എന്നിവ എംഎൽഎ
ചക്കിട്ടപാറയിലെ കര്‍ഷകര്‍ക്ക് ആശ്വാസം; കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ തടയാന്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കും
പോരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വനമേഖലയിലെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് റയിഞ്ച് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വനമേഖലയിലെ പ്രശ്നം പരിഹരിക്കുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായി. കാട്ടുപന്നികളെ നശിപ്പിക്കുന്നതിനായി ഗണ്മാന്മാരെ നിയമിക്കാനും, വനമേഖലയില്‍ 56 ഏക്കര്‍ സ്ഥലത്ത് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനും, 15 പുതിയ
പേരാമ്പ്ര ബൈപാസ് നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും; ടി പി രാമകൃഷ്ണന് എം എല്‍ എ
പേരാമ്പ്ര: കോവിഡ് പ്രതിസന്ധിക്കിടയിലും പേരാമ്പ്ര മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ തുടക്കം കുറിച്ച മുഴുവന്‍ വികസന പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും മണ്ഡലത്തിന്റെ സമഗ്രവികസനവും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള കൂടുതല്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്നും ടി പി രാമകൃഷ്ണന് എം എല്‍ എ പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം വട്ടവും എം എല്‍ എ യായി തെരഞ്ഞെടുക്കപ്പെട്ട ടി
നവജീവന്‍ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിച്ചു
പേരാമ്പ്ര: നവജീവന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വയോജന നയത്തിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ഞ്ചുകളില് രജിസ്ട്രഷന് ഉള്ള 50- 65 പ്രായ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് തൊഴിലും നൈപുണ്യവും വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയം തൊഴില്‍ സഹായ പദ്ധതിയാണ് നവജീവന്‍. വ്യക്തിഗത വായ്പ എന്നതിലുപരി
‘കൂള്‍’ പഠനമുറികള്‍ പഠനം എളുപ്പമാക്കും
പേരാമ്പ്ര: പേരാമ്പ്ര നിയമസഭ മണ്ഡലത്തില്‍ തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പാഠം പദ്ധതിയുടെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന പിന്തുണ നല്‍കാനായി ‘കൂള്‍’ എന്ന പേരില്‍ പഠന പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി പ്രയാസമേറിയ വിഷയങ്ങള്‍ക്ക് വിദഗ്ധ അധ്യാപകരെ ലഭ്യമാക്കി ഒരോ സ്കൂളിലും പ്രത്യേകം പഠന മുറികള്‍
കുടിവെള്ള ക്ഷാമത്തിന് പരിഹാരം; പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന് നിര്‍വ്വഹിച്ചു
മേപ്പയ്യൂര്‍ : രൂക്ഷമായ കുടിവെളള ക്ഷാമം അനുഭവിക്കുന്ന കായലാട് കുറ്റിയില്‍ ഭാഗത്തെയും മാവുള്ള കണ്ടി ഭാഗത്തെയും 60 ഓളം കുടുബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് നിര്‍ച്ചഹിച്ചു. ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിന്റെ സി എസ് ആര് ഫണ്ടില്‍ നിന്നാണ് 24 ലക്ഷം