Tag: Supreme Court

Total 11 Posts

ടി പി വധക്കേസ് പ്രതികളുടെ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്: സംസ്ഥാന സർക്കാരിനും കെ കെ രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്

ന്യൂഡൽഹി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും കെ. കെ. രമ ഉൾപ്പടെയുള്ള എതിർകക്ഷികൾക്കുമാണ് നോട്ടീസ് അയച്ചത്. ഇത് രാഷ്ട്രീയ കേസാണെന്ന് പറഞ്ഞ പ്രതികൾ, അപ്പീൽ അംഗീകരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എതിർ ഭാഗത്തെ കേൾക്കാതെ ഇത് സാധ്യമല്ലെന്ന് അറിയിച്ചാണ് കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്.

‘സർക്കാറുകളുടെ ഇരട്ടത്താപ്പ് നമ്മൾ മനസ്സിലാക്കി, ഇനി പോരാട്ടം മാത്രമേ വഴിയുള്ളൂ’; സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ നാളെ ചക്കിട്ടപാറയിൽ വൻ കർഷക പ്രതിഷേധം

പേരാമ്പ്ര: സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ നാളെ ചക്കിട്ടപാറയിൽ വൻ കർഷക പ്രതിഷേധം. നാളെ വൈകീട്ട് നാല് മണിക്ക് ചക്കിട്ടപാറ അങ്ങാടിയിലാണ് പരിപാടി. രാഷ്ട്രീയ-ജാതി-മതഭേദമന്യെ നടക്കുന്ന കർഷക പ്രതിഷേധം കൂരാച്ചുണ്ട് ഫെറോന വികാരി ഫാദർ വിൻസന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. മലയോര കർഷകരെ അവർ അധ്വാനിച്ച് വളർന്ന മണ്ണിൽ നിന്ന് ആട്ടിപ്പായിക്കുന്ന കേന്ദ്ര-സംസ്ഥാന

താമരശ്ശേരി സ്വദേശിനിയായ പങ്കാളിയെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയെന്നാരോപണം; ലെസ്ബിയന്‍ പ്രണയിനിയുടെ പരാതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു

കോഴിക്കോട്: പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന ലെസ്ബിയൻ പ്രണയിനിയുടെ പരാതി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരാകാൻ താമരശേരി സ്വദേശിനിയായ പെൺകുട്ടിയോട് കോടതി നിര്‍ദ്ദേശിച്ചു. പെൺകുട്ടിയെ രക്ഷിതാക്കൾ കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്റിനാണ് നിയമസഹായം

പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി

കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കി സുപ്രീംകോടതി. ഓഫ്ലൈനായി പരീക്ഷ നടത്തുന്നതിനെതിരെ നല്‍കിയിരുന്ന ഹര്‍ജി ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് തള്ളിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താം എന്നാണ് കോടതിയുടെ ഉത്തരവ്. പ്ലസ് വണ്‍ പരീക്ഷ നടത്തേണ്ടതിന്റെ അനിവാര്യത സംബന്ധിച്ച് കേരളാ സര്‍ക്കാര്‍ നേരത്തേ

ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവ്; കേരളത്തിനോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: ബക്രീദിന് ലോക്ഡൗൺ ഇളവുകൾ നൽകിയതിനെ സംബന്ധിച്ച് ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി കേരളത്തോട് നിർദേശിച്ചു. ബക്രീദ് പ്രമാണിച്ച് വലിയ തോതിൽ ഇളവുകൾ അനുവദിച്ചിട്ടില്ല എന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജീവിക്കാൻ ഉള്ള അവകാശം സംബന്ധിച്ച തങ്ങളുടെ മുൻ ഉത്തരവ് എല്ലാ അധികാരികളും ഓർക്കണം എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

കേന്ദ്ര നിയമങ്ങളില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലേയെന്ന് സുപ്രിംകോടതി

ഡല്‍ഹി: കേന്ദ്രനിയമങ്ങളില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലേയെന്ന് സുപ്രിംകോടതി. പൗരത്വ നിയമ ഭേദഗതി, കാര്‍ഷിക നിയമങ്ങള്‍ എന്നിവയ്ക്കെതിരെ കേരളം അടക്കം സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. കേരളത്തിന്റെ പ്രമേയം നിയമസഭാംഗങ്ങളുടെ അഭിപ്രായമാണ്. നിയമസഭയുടെ നിലപാട് പാര്‍ലമെന്റ് പരിഗണിക്കണമെന്നും, നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. അതില്‍ അടിച്ചേല്‍പ്പിക്കലില്ല. ജനങ്ങള്‍ നിയമം

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ കേസ്,കേന്ദ്രസര്‍ക്കാരിനും, കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ക്കും സുപ്രിംകോടതിയുടെ നോട്ടിസ്

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും, കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ക്കും സുപ്രിംകോടതി നോട്ടിസ് നല്‍കി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് പൊതുതാല്‍പര്യഹര്‍ജികള്‍ അടുത്ത 22 ന് പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേരള

രഹ്ന ഫാത്തിമയ്ക്ക് മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബി.ജെ.പി നേതാവ് രാധകൃഷ്ണ മേനോനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെ

‘ചര്‍മത്തില്‍ തൊട്ടില്ലെങ്കില്‍ ലൈംഗികാതിക്രമമല്ല’; വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: ചര്‍മത്തില്‍ സ്പര്‍ശിക്കാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയില്‍ സ്പര്‍ശിച്ചാല്‍ അത് ലൈംഗികപീഡനമാകില്ലെന്ന പരാമര്‍ശമടങ്ങിയ ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തില്‍ പോക്‌സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ പരാമര്‍ശവും ഇതോടെ റദ്ദായി. മൂന്ന് വനിതാ അഭിഭാഷകര്‍ നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ

അങ്കണവാടികള്‍ തുറക്കാം

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് അടച്ച രാജ്യത്തെ അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് കാട്ടി സര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. അങ്കണവാടികള്‍ ജനുവരി 31ന് അകം തുറക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. കണ്ടയ്‌മെന്റ് സോണില്‍ ഒഴികെയുള്ള അങ്കണവാടികള്‍ തുറക്കാം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം

error: Content is protected !!