Tag: Strike
” സ്വന്തം നാട്ടുകാരെ തല്ലിയോടിക്കാന്‍ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റ് അരിക്കുളത്തിന് അപമാനം” ജെ.സി.ബിയ്ക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിയുമായി സമരക്കാര്‍- വീഡിയോ കാണാം
അരിക്കുളം: പൊലീസ് സഹായത്തോടെ അരിക്കുളത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ (എം.സി.എഫ്) നിര്‍മ്മാണം തുടങ്ങാന്‍ ശ്രമം. ജെ.സി.ബി ഉപയോഗിച്ച് പ്രദേശം നിരപ്പാക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങി. രാവിലെ ശക്തമായ പൊലീസ് സന്നാഹത്തോടെയാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. ജനകീയ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തുവരികയും ജെ.സി.ബിക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കളിസ്ഥലം സംരക്ഷിക്കാന്‍വേണ്ടി ജീവന്‍ നല്‍കാന്‍ വരെ
പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍ റോഡ് യഥാര്‍ഥ്യമാക്കണം; റിലേ സമരത്തിലും ഒപ്പ് ശേഖരണത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.സി.വൈ.എം
പൂഴിത്തോട്: റിലേ സമരത്തിലും ഒപ്പ് ശേഖരണത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.സി.വൈ.എം രംഗത്ത്. പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൂഴിത്തോട്ടില്‍ നടക്കുന്ന റിലേ സമരത്തിലും ഒപ്പ് ശേഖരണത്തിനുമാണ് കെ.സി.വൈ.എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. മേഖല ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പാറത്തോട്ടത്തില്‍, ആനിമേറ്റര്‍ സി. ക്ലാരിസ, എം.എസ്.എം.ഐ. പ്രസിഡന്റ് അബിന്‍ ആന്‍ഡ്രൂസ്, സെക്രട്ടറി ലിറ്റോ തോമസ്,
ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധം; സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു
കോഴിക്കോട്: ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്നസ് ടെസ്റ്റിന്റെ തുക 1000 നിന്ന് 13,500 രൂപയാക്കി ഉയർത്തിയിരുന്നു ഇതിനെതിരെ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധികത ഈടാക്കുന്നു എന്നതാണ് സ്വകാര്യ ബസ്സുടമകളുടെ പരാതി. ആർ.ടി.ഒ മാർ ഇത്
ബെവ്കോ തൊഴിലാളി സമരം മുപ്പത്തിയഞ്ച് ദിവസങ്ങളായി തുടരുന്നു; സമരത്തിന് അഭിവാദ്യമർപ്പിച്ച് പാർല്ലമെന്റ് അംഗം എം.കെ.രാഘവൻ
നടുവണ്ണൂർ: ബെവ്കോയ്ക്ക് മുൻപിൽ മുപ്പത്തിയഞ്ച് ദിവസങ്ങളായി തുടരുന്ന രാപ്പകൽ സമരത്തിന് അഭിവാദ്യമർപ്പിച്ച് പാർല്ലമെന്റ് അംഗം എം.കെ.രാഘവൻ സമരപ്പന്തലിലെത്തി. സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. മന്ദങ്കാവ് ബെവ്കോ വെയർഹൗസിൽ അർഹതപ്പെട്ട പ്രദേശവാസികളെ മാറ്റിനിർത്തി കയറ്റിറക്ക്, ലാബലിങ്ങ് മേഖലയില്‍ അനധികൃത നിയമനം നടത്തുന്നതിനെതിരെയാണ് രാപ്പകല്‍ സമരം.
സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്. സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെയാണ് കെഎസ്‍യു സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച്
മാനേജ്‌മെന്റിന് ലക്ഷങ്ങള്‍ നല്‍കി, ആറ് വര്‍ഷം ജോലി ചെയ്തു; നിയമനം ലഭിക്കാത്തതിനെതിരെ ആവള കുട്ടോത്ത് എല്‍.പി സ്‌കൂളിന് മുന്നില്‍ സമരവുമായി അധ്യാപിക
മേപ്പയ്യൂര്‍: സ്‌കൂളില്‍ വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഒറ്റയാള്‍ സമരവുമായി അധ്യാപിക. ചെറുവണ്ണൂര്‍ ആവള കുട്ടോത്ത് എല്‍.പി സ്‌കൂളിലെ അധ്യാപികയായ ബി.കെ.ജിന്‍ഷയാണ് നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് സമരത്തിനിറങ്ങിയത്. ജോലി ലഭിക്കാനായി ലക്ഷങ്ങളാണ് ജിന്‍ഷ സ്‌കൂള്‍ മാനേജ്‌മെന്റിന് നല്‍കിയത്. തുടര്‍ന്ന് സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരം അധ്യാപികയായി നിയമനം നല്‍കിയിരുന്നില്ല. ആറ്
വാഗ്ദാനംചെയ്ത ജോലി നല്‍കുന്നില്ലെന്നാരോപണം, വെള്ളിയൂര്‍ എ.യു.പി. സ്‌കൂളിന് മുന്നില്‍ സമരം ചെയ്യുമെന്ന് കൈതക്കല്‍ സ്വദേശിനി
പേരാമ്പ്ര: വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ അന്യായമായി നിയമനം നിഷേധിച്ച സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിക്കെതിരെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നിയമന തട്ടിപ്പിനിരയായ യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളിലെ ഹിന്ദി അധ്യാപക തസ്തികക്കായി 2019ല്‍ 28ലക്ഷം രൂപ നല്‍കി വഞ്ചിതയായ കൈതക്കലിലെ കോയാങ്കണ്ടി പി ആര്‍ രമ്യ യാണ് ജൂണ്‍ ഒന്നുമുതല്‍ സ്‌കൂളിന് മുമ്പില്‍ സഹനസമരം ആരംഭിക്കുന്നത്. 2022ല്‍
സര്‍വീസുകള്‍ ഇന്നും മുടങ്ങി: കെ.എസ്.ആര്‍.ടി.സി പണിമുടക്ക് തുടരുന്നു
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഇന്നും തുടരുന്നു. വിവിധ ഡിപ്പോകളില്‍ നിന്ന് ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് രണ്ട് ദീര്‍ഘദൂര സര്‍വീസുകളും കോഴിക്കോട്ട് നിന്ന് മൂന്ന് സര്‍വീസുകളും ഇതുവരെ പുറപ്പെട്ടു. ജീവനക്കാര്‍ എത്താത്തതിനാല്‍ എറണാകുളം ഡിപ്പോയില്‍ നിന്ന് സര്‍വീസുകളൊന്നും നടത്തിയിട്ടില്ല. ഗ്രാമീണ മേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. പണിമുടക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍
ഗതാഗത മന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളി; ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്
തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകള്‍ പണിമുടക്കും. സമരത്തില്‍ നിന്ന് പിന്മാറണമെന്ന ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അഭ്യര്‍ത്ഥന ഇടത് അനുകൂല സംഘടന ഉള്‍പ്പെടെ മൂന്ന് അംഗീകൃത യൂണിയനുകളും തള്ളി. യൂണിയനുകളുടെ നിലപാട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഒമ്പത് വര്‍ഷമായി
മുഖ്യമന്ത്രി ഇടപെട്ടു; സമരം പിൻവലിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം സമരം പിൻവലിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രി നേരിട്ട് വിളിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം