Tag: street dog

Total 11 Posts

സംസ്ഥാനത്ത് പേവിഷബാധമൂലം മരിക്കുന്നവരുടേയും തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സതേടുന്നവരുടെയും എണ്ണം ഉയരുന്നു; കഴിഞ്ഞവർഷം മാത്രം മരിച്ചത് 26 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധമൂലം മരിക്കുന്നവരുടേയും തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെയും എണ്ണം ഉയരുന്നു. കഴിഞ്ഞവർഷം മാത്രം പേവിഷബാധയേറ്റ് മരിച്ചത് 26 പേരും നായ്ക്കളുടെ ആക്രമത്തിൽ പരിക്കേറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയത് മൂന്നുലക്ഷത്തിലധികം പേരുമാണ്. 2023-നെക്കാൾ പതിനായിരത്തിലധികം പേർക്ക് നായയുടെ കടിയേറ്റതായാണ് സർക്കാർ കണക്കുകൾ. 2021 മുതലാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങളിൽ വർധനയുണ്ടായത്. 2021-ൽ പതിനൊന്നായിരുന്നു മരണനിരക്ക്.

നാദാപുരം പാറക്കടവിൽ വിദ്യാർത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ; കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാദാപുരം: പാറക്കടവിൽ തെരുവ് നായയുടെ അക്രമണത്തിൽ നിന്നും വിദ്യാർത്ഥിനി രക്ഷപെട്ടത് തലനാരിഴക്ക്. വേവം നൂറുൽ ഇസ്‌ലാം 2 ക്ളാസ് വിദ്യാർത്ഥിനി അബ്ദ്യ ബത്തൂൻ ആണ് നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. മദ്രസ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു അബ്ദ്യ. ഇതിനിടെയാണ് നായ പാഞ്ഞടുത്തത്. ഇത് വഴി വന്ന ഒരു സ്കൂൾ ബസ്

വയോധികയെ തെരുവുനായ കടിച്ചുകൊന്നു; മുഖം പൂർണമായും നായ കടിച്ചെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കൽ അരയന്റെ ചിറയിൽ കാർത്യായനിയാണ് മരിച്ചത്. എൺപത്തിയൊന്ന് വയസായിരുന്നു. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. മുഖം പൂർണമായും തെരുവുനായ കടിച്ചെടുത്തു. മകൻ്റെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കാർത്യായനി. വീട്ടുമുറ്റത്തിരിക്കുന്നതിനിടെ തെരുവുനായ ആക്രമിക്കുകയായിരുന്നു.

കണ്ണൂക്കര മാടാക്കരയിൽ തെരുവ് നായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

കണ്ണൂക്കര: മാടാക്കരയിൽ തെരുവുനായയുടെ ആക്രമം. രണ്ട് പേർക്ക് കടിയേറ്റു. മണിയാംകണ്ടി അശ്വിൻ (21), വീരാന്റെ കുനിയിൽ അൻവയ (17) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇന്നലെയാണ് സംഭവം. പരിക്കേറ്റ ഇരുവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഇവരെ കടിച്ചത് ഭ്രാന്തൻ നായയാണെന്ന് സംശയമുള്ളതായി നാട്ടുകാർ പറഞ്ഞു. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.

തെരുവുനായ ആക്രമണം; ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. തെരുവുനായ്ക്കളുടെ ആക്രമണം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2016-2019 കാലത്തെ അപേക്ഷകരിൽ നിന്നുള്ള 34 പേർക്കാണ് തുക ഇപ്പോൾ അനുവദിച്ചത്. 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് സർക്കാർ ഉത്തരവ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം 15 ദിവസത്തിനകം ഈ

അഴിയൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം; ഭീതിയോടെ നാട്ടുകാർ, വടിയുമായി പുറത്തിറങ്ങേണ്ട അവസ്ഥയെന്ന് വാർഡ​ഗം ഫിറോസ് കാളാണ്ടി

അഴിയൂർ: അഴിയൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ഭീതിയോടെണ് ഇവിടെ ആളുകൾ വീടിന് പുറത്തേക്കിറങ്ങുന്നത്. പുലർച്ചെ മദ്രസകളിലേക്കും ട്യൂഷനും മറ്റും പോകുന്ന കുട്ടികളെ രക്ഷിതാക്കൾ കൊണ്ടുവിടേണ്ട അവസ്ഥയാണ്. കൈയ്യിൽ വടി കരുതാതെ വീടിന് പുറത്തേക്ക് ഇറങ്ങാൻ കഴിയില്ല. രാത്രികാലങ്ങളിൽ ഇരുചക്ര വാഹന യാത്രികരുടെ പിറകെ നായകൾ കൂട്ടമായി അക്രമിക്കാൻ ഓടുന്നുണ്ടെന്നും തലനാരിഴയ്ക്കാണ് പലരും

ഉള്ള്യേരിയില്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന ആള്‍ക്കുമേല്‍ ചാടിവീണ് തെരുവുനായയുടെ ആക്രമണം; നായയുടെ കഴുത്തിന് പിടിച്ച് പ്രതിരോധം – ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം

ഉള്ള്യേരി: റോഡിലൂടെ നടന്നുപോകുകയായിരുന്ന ചാടിവീണ് തെരുവുനായ. ഇന്ന് രാവിലെ ഉള്ള്യേരി പാലോറ സ്‌റ്റോപ്പ് നാറാം കുളങ്ങര ഭാഗത്താണ് സംഭവം. പ്രദേശവാസിയായ പോക്കില്‍ ബാബുവാണ് നായയുടെ ആക്രമണത്തിന് ഇരയായത്. ഇയാളുടെ ദേഹത്തേക്ക് ചാടിവീണ തെരുവുനായ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നായയുടെ റോഡില്‍ അമര്‍ത്തിപ്പിടിച്ച് ബാബു സമീപവാസികളുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ബാബുവിന്റെ പ്രതിരോധ ശ്രമങ്ങള്‍ക്കിടെ തെരുവുനായ

ബൈക്കിൽ സഞ്ചരിക്കവെ പിന്തുടർന്ന് ചാടിക്കടിച്ചു; മേപ്പയ്യൂർ വിളയാട്ടൂരിൽ യുവാവിനെ ആക്രമിച്ച് തെരുവുനായ

മേപ്പയ്യൂർ: മേപ്പയ്യൂരിൽ തെരുവുനായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക്. വിളയാട്ടൂർ മൂട്ടപ്പറമ്പ് കിഴക്കെ കണിയാങ്കണ്ടി കെ.കെ. സനീഷിനാണ് കടിയേറ്റത്. വിളയാട്ടൂർ ഹെൽത്ത് സബ് സെൻററിന് സമീപത്തുകൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സനീഷിനെ നായ പിന്തുടർന്ന് ചാടിക്കടിക്കുകയായിരുന്നു. കീഴ്പയ്യൂരിലും കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. നെല്ലോടൻചാൽ പ്രദേശത്ത് ഒളോറ അമ്മതിന്റെ രണ്ട് ആടുകൾകളെയാണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. പഞ്ചായത്തിലെ വിവിധയിടങ്ങൾ

വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യം; പേരാമ്പ്രയിലെ തെരുവുനായവന്ധ്യംകരണ കേന്ദ്രം അടച്ചുപൂട്ടിതന്നെ

പേരാമ്പ്ര: തെരുവുനായ ശല്യം രൂക്ഷമാവുന്ന സാഹചര്യത്തിലും തെരുവുനായ വന്ധ്യംകരണത്തിനായി പേരാമ്പ്രയില്‍ ആരംഭിച്ച എബിസി സെന്റര്‍ അടച്ചുപൂട്ടി തന്നെ. പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലുമായി തെരുവുനായ ശല്യം അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെരുവനായ ശല്യം പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രധാനമായും കാണുന്ന മാര്‍ഗമാണ് വന്ധ്യംകരണം. എന്നാല്‍ ജില്ലയില്‍ തന്നെ നിലവില്‍ ഉണ്ടായിരുന്ന രണ്ട് സെന്ററുകളിലൊന്നാണ് പേരാമ്പ്രയില്‍ അടച്ചുപ്പൂട്ടിപ്പോയിരിക്കുന്നത്. 2018ലാണ്

തെരുവുനായ ശല്യം മണിയൂരില്‍ യുവാവിന്റെ മരണത്തിന് വരെ ഇടയാക്കിയ സാഹചര്യം; വന്ധ്യംകരണം വ്യാപകമാക്കാന്‍ സര്‍ക്കാര്‍ നീക്കം, ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും

പേരാമ്പ്ര: പേരാമ്പ്ര ടൗണ്‍ ഉള്‍പ്പെടെ സമീപ പ്രദേശങ്ങളിലെല്ലാം തെരുവു നായ ശല്യം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മണിയൂരില്‍ തെരുവു നായ ശല്യം യുവാവിന്റെ മരണത്തിന് വരെ കാരണമായി. കൂടാതെ തെരുവു നായയുടെ കടിയേറ്റതിനെ തുടര്‍ന്നുണ്ടായ കൂത്താളി സ്വദേശിയുടെ മരണം. ഈ സാഹചര്യത്തില്‍ ഇതിനൊരു നടപടി സ്വീകരിക്കുക അത്യാവശ്യമാണ്. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇത് സംബന്ധിച്ച്

error: Content is protected !!