Tag: Stray Dogs
പുറമേരിയില്‍ തെരുവുനായ ആക്രമണം; വിദ്യാര്‍ത്ഥിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് കാലിന് പരിക്ക്
നാദാപുരം: പുറമേരിയില്‍ തെരുവുനായയുടെ അക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. നായയുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടിയ യുവാവിന്റെ കാലിന് പരിക്കേറ്റു. കുന്നുമ്മല്‍ ആദിത്ത് (9), വെള്ളൂരിലെ പുത്തന്‍പൊയിലില്‍ സുനില്‍ (43), പുറമേരിയിലെ ഹോട്ടല്‍ തൊഴിലാളി എടച്ചേരി നോര്‍ത്തിലെ ചുണ്ടയില്‍ താഴകുനി രാജന്‍ (58), പുറമേരിയിലെ താരത്ത് നാരായണന്‍ (60) എന്നിവര്‍ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ്
എടവരാട് പയ്യോളിക്കുന്നിൽ 25 കോഴികളെയും മണിത്താറാവിനെയും തെരുവുനായകൾ കൊന്നു
പേരാമ്പ്ര: എടവരാട് പയ്യോളിക്കുന്നിൽ 25 ഓളം കോഴികളെ തെരുവുനായകൾ കൊന്നു. കേളൻകണ്ടി മുഹമ്മദ് ഷാഫിയുടെ വീട്ടിലെ മണിത്താറാവ് ഉൾപ്പെടെയുള്ളവയെയാണ് കൊന്നത്. വ്യാഴാഴ്ചയാണ് സംഭവം. ചാകാതെ ശേഷിച്ച അഞ്ച് കോഴികൾക്കും കടിയേറ്റിട്ടുണ്ട്. വലവിരിച്ച് അതിനകത്താണ് കോഴികളെ വളർത്തിയത്. ഇവിടെയാണ് നായകളെത്തി അക്രമം നടത്തിയത്.
ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം ‘കയ്യടക്കി’ നായകള്‍; രണ്ട് പേര്‍ക്ക് കടിയേറ്റു
പേരാമ്പ്ര: കടിയങ്ങാട് ടൗണില്‍ രണ്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കഴിഞ്ഞദിവസം പ്രസവിച്ച നായയാണ് കടിച്ചത്. ഏരംതോട്ടത്തില്‍ രാജീവന്‍, പാറക്ക് മീത്തല്‍ ബാലന്‍നായര്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവര്‍ പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ബസ് സ്റ്റോപ്പിനുള്ളില്‍ രണ്ടു നായകള്‍ പ്രസവിച്ച് കിടക്കുന്നുണ്ട്. ടൗണിലെ ഓട്ടോ ടാക്‌സി
‘സപ്തംബർ 20 മുതൽ തീവ്ര വാക്സിൻ യജ്ഞം, തെരുവുനായകളെ വാക്സിനേഷന് എത്തിക്കുന്നവർക്ക് 500 രൂപ, എല്ലാ ബ്ലോക്കിലും എ.ബി.സി സ്റ്റെറിലൈസേഷൻ കേന്ദ്രങ്ങള്‍’; തെരുവുനായ ആക്രമണം തടയാനായി വിവിധ പദ്ധതികളുമായി സർക്കാർ
തിരുവനന്തപുരം: പേരാമ്പ്ര മേഖല ഉൾപ്പെടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ തെരുവനായ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തെരുവു നായകൾക്കായി തീവ്ര വാക്സിൻ യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സെപ്റ്റംബർ 20 മുതൽ ഒരു മാസക്കാലമാണ് വാക്സിൻ യജ്ഞം നടത്തുക. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നഗരസഭകളിലും പ്രത്യേകം തയ്യാറാക്കിയ
പശുക്കള്‍ക്കും ആടുകള്‍ക്കും കോഴികള്‍ക്കുമൊന്നും രക്ഷയില്ല; പാല് സൊസൈറ്റിയിലെത്തിക്കണമെങ്കില്‍ ഒരു കയ്യില്‍ വടികൂടി കരുതണം; കാട്ടുപന്നി ശല്യത്തിനൊപ്പം തെരുവുനായ ആക്രമണം കൂടിയായതോടെ പൊറുതിമുട്ടി പേരാമ്പ്രയിലെ മലയോര മേഖലയിലെ കര്‍ഷകര്‍
പേരാമ്പ്ര: തെരുവുനായ ശല്യം രൂക്ഷമായതോടെ പേരാമ്പ്രയുടെ മലയോര മേഖലയിലുള്ള ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാകുന്നു. കൃഷിയെയും കന്നുകാലികളെയും ആശ്രയിച്ചു ജീവിക്കുന്നവരെയാണ് തെരുവുനായ ശല്യം ഏറെ ബാധിക്കുന്നത്. റബ്ബര്‍ വെട്ടാനായും സൊസൈറ്റികളിലേക്ക് പാല്‍ കൊണ്ടുപോകാനും പലരും അതിരാവിലെ വീട്ടില്‍ നിന്ന് തിരിക്കുന്നത് ഭയത്തോടെയാണ്. പാല് വാങ്ങാനും സൊസൈറ്റികളിലെത്തിക്കാനും കുട്ടികളെ വിടാറുളള പതിവ് പലരും നിര്‍ത്തി. വളര്‍ത്തുമൃഗങ്ങളെ നായകള്‍ ആക്രമിക്കുന്നതും
അതിരൂക്ഷമായി പയ്യോളിയിലെ തെരുവ്നായ ശല്ല്യം; തെരുവ്നായയുടെ കടിയേറ്റ് ഗുരുതരമായ പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പയ്യോളി: അയനിക്കാട് വീണ്ടും തെരുവ്നായ ആക്രമണം. ഇന്ന് രാവിലെ കടയിലെത്തിയ നാല്പതുകാരനെയാണ് നായ ആക്രമിച്ചത്. നരിക്കുനി വയലിൽ ബിനീഷിനാണ് നായയുടെ കടിയേറ്റത്. രാവിലെ പതിനൊന്നു മണിയോടെയാണ് അക്രമം നടന്നത്. കുറ്റിയിൽ പീടികക്ക് സമീപം അയനിക്കാട് എൽപി സ്കൂളിന് മുൻവശത്തുള്ള റേഷൻകടയിൽ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ഇയാൾ. ‘അമ്മ സാധനം വാങ്ങുന്നതിനിടയിൽ നായ് ഇയാളെ ആക്രമിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്.
സംസ്ഥാനത്ത് പേയിളകി മരിക്കുന്നവരുടെ എണ്ണം കൂടുന്നു; ഈ വര്‍ഷം ഇതുവരെയുണ്ടായത് 19 മരണം, വാക്‌സിന്‍ സ്വീകരിച്ചിട്ടും മരണങ്ങള്‍ സംഭവിക്കുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു
പേരാമ്പ്ര: തെരുവ് നായകളുടെ കടിയേറ്റ് പേയിളകി മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ വര്‍ഷം ഇതുവരെ 19 പേര്‍ മരിച്ചതായാണ് കണക്കുകള്‍. ഇന്നലെ കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രി മരണപ്പെട്ടത് പേവിഷബാധയെ തുടര്‍ന്നാണെന്ന സംശയമുണ്ട്. മണ്ണൂത്തിയിലെ ആനിമല്‍ ഹസ്ബന്ററി ലാബിലേക്ക് സ്രവം പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകൂ. ഒരുമാസം മുമ്പാണ് ചന്ദ്രിയെ റോഡില്‍വെച്ച്
വാക്‌സിനെടുത്തശേഷവും പേവിഷബാധയേറ്റ് മരണം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്- സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്
പേരാമ്പ്ര: തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. വളര്‍ത്തുമൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപഴകുമ്പോള്‍ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം ആശുപത്രിയില്‍ ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസമാണ് കൂത്താളി രണ്ടേ ആറില്‍ പുതിയേടത്ത് ചന്ദ്രിക (53)നായ കടിയേറ്റ്
‘നായകൾക്ക് ലൈസൻസ് നിർബന്ധമാക്കും, വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങുന്ന ചിപ്പും നായകളിൽ ഘടിപ്പിക്കും’; ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: പേ വിഷബാധയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വളർത്തു നായകൾക്കും വാക്സിൻ നിർബന്ധമാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധമാക്കും. വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ
വെള്ളമുണ്ടയിൽ പേപ്പട്ടിയുടെ ആക്രമണം; കുറ്റ്യാടി സ്വദേശിയുൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു, സി.സി.ടി.വി ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന്
കുറ്റ്യാടി: വെള്ളമുണ്ടയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ കുറ്റ്യാടി സ്വദേശിയുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. പട്ടിയുടെ ആക്രമണത്തിൽ കടിയേറ്റ കുറ്റ്യാടി സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹത്തിനെ കടിച്ചത് തെരുവു നായയാണെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് മറ്റുള്ള ആളുകളെയും ആക്രമിച്ചതോടെയാണ് പേപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചത്. വെള്ളമുണ്ടയിൽ ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് കുറ്റ്യാടി സ്വദേശിക്ക് കടിയേറ്റത്. അദ്ദേഹം വെള്ളമുണ്ടയിൽ