Tag: stray dog attack

Total 20 Posts

തെരുവുനായശല്യം രൂക്ഷം; ചെറുവണ്ണൂര്‍ പാറപ്പുറം സ്വദേശിക്ക് തെരുവുനായയുടെ കടിയേറ്റു, വളര്‍ത്തുമൃഗങ്ങക്കു നേരെയും അക്രമം

പേരാമ്പ്ര: പേരാമ്പ്രയില്‍ വീണ്ടും തെരുവുനായ അക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ അക്രമിച്ചു. ചെറുവണ്ണൂര്‍ ആവള കുട്ടോത്ത് പാറപ്പുറം കാരയില്‍ നട ഭാഗത്താണ് തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ക്ക് പുരുക്കേറ്റത്. നടുവിലെ വീട്ടില്‍ മീത്തല്‍ ബാബു (50) നെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തെരുവുനായ കടിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയ

‘സാധാരണയായി നടന്നു പോകുന്ന വഴിയാണ്, അടുത്തടുത്ത സമയത്താണ് രണ്ടു കുട്ടികൾക്കും നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്, ആദ്യമായാണ് ഇവിടെ ഇങ്ങനെ ഒരു സംഭവം’; നെടുമ്പൊയിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ നാട്ടുകാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

മേപ്പയൂർ: മേപ്പയൂർ പഞ്ചായത്തിലെ നെടുമ്പൊയിലിൽ വിദ്യാർഥികൾക്ക് പരിക്കേറ്റ തെരുവുപട്ടിയുടെ ആക്രമണം പ്രദേശത്ത് ആദ്യമെന്നു നാട്ടുകാർ. രണ്ട് കുട്ടികൾക്കാണ് ഇന്നലെ തെരുവ് നായയുടെ ആക്രമണം ഏറ്റത്. കളത്തിൽ സുബനീഷിൻ്റെ മകൾ തേജാ ലക്ഷ്മി (9), തയ്യുള്ള പറമ്പിൽ ഫയാസിൻ്റെ മകൻ സെബി മുഹമ്മദ് കമാൽ (7) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ‘രണ്ട് സമയങ്ങളിലായിരുന്നു അക്രമം

ബൈക്കിൽ സഞ്ചരിക്കവെ പിന്തുടർന്ന് ചാടിക്കടിച്ചു; മേപ്പയ്യൂർ വിളയാട്ടൂരിൽ യുവാവിനെ ആക്രമിച്ച് തെരുവുനായ

മേപ്പയ്യൂർ: മേപ്പയ്യൂരിൽ തെരുവുനായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക്. വിളയാട്ടൂർ മൂട്ടപ്പറമ്പ് കിഴക്കെ കണിയാങ്കണ്ടി കെ.കെ. സനീഷിനാണ് കടിയേറ്റത്. വിളയാട്ടൂർ ഹെൽത്ത് സബ് സെൻററിന് സമീപത്തുകൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സനീഷിനെ നായ പിന്തുടർന്ന് ചാടിക്കടിക്കുകയായിരുന്നു. കീഴ്പയ്യൂരിലും കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. നെല്ലോടൻചാൽ പ്രദേശത്ത് ഒളോറ അമ്മതിന്റെ രണ്ട് ആടുകൾകളെയാണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. പഞ്ചായത്തിലെ വിവിധയിടങ്ങൾ

തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ബൈക്കിടിച്ചു; വടകരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരിക്ക്

വടകര: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകവെ തെരുവായകളെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥിനിക്ക് ബൈക്കിടിച്ച് പരിക്ക്. മടപ്പള്ളി ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഒഞ്ചിയത്തെ ദേവ്‌ന (13)നാണ് പരിക്കേറ്റത്. ദേവ്‌നയെ വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം 4.15 ഓടെയായിരുന്നു സംഭവം. മടപ്പള്ളി പോസ്റ്റ് ഓഫീസിനു സമീപത്തുകൂടി കടന്നുപോകവെ തെരുവുനായകള്‍

ആളുകൾക്കിടയിലൂടെ ഓടുന്നു, വാഹനത്തിന് കേടുപാടുകൾ വരുത്തുന്നു; മേപ്പയ്യൂരിൽ ഭീതിയുയർത്തി തെരുവുനായ ശല്യം രൂക്ഷമാകുന്നുവെന്ന് ആരോപണം

മേപ്പയ്യൂർ: പഞ്ചായത്തിലെ വിവിധയിടങ്ങൾ തെരുവുനായകളുടെ വിഹാര കേന്ദ്രമായി മാറുന്നതായി ആരോപണം. മേപ്പയ്യൂർ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണെന്ന ആരോപണവുമുയരുന്നുണ്ട്. ആളുകൾക്കിടയിലൂടെ ഓടിന്നതും വാഹനങ്ങൾ നശിപ്പിക്കുന്നതും ജനങ്ങളിൽ ഭീതി പടർത്തുന്നു. കഴിഞ്ഞദിവസം പൊതുപ്രവർത്തകനായ സി.എം. ബാബുവിന്റെ ഇരുചക്രവാഹനത്തിന് നായകൾ കേടുപാടുകൾ വരുത്തിയ സംഭവവുമുണ്ടായിരുന്നു. ടൗണിൽ നിർത്തിയിട്ട വാഹനത്തിന്റെ സീറ്റ് നായ കടിച്ചുനശിപ്പിക്കുകയായിരുന്നു. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കിടയിലുടെയും മറ്റും നായകൾ

തെരുവുനായ ആക്രമണം തുടരുന്നു; വടകര താഴെഅങ്ങാടിയില്‍ വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

വടകര: വടകര താഴെഅങ്ങാടി ആട് മുക്കില്‍ വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. വടകര നഗരസഭ മുന്‍ കൗണ്‍സിലര്‍ തത്തോത്ത് മമ്മുവിന്റെ ഭാര്യ സഫിയക്കാണ് (65) കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീടിനടുത്തുള്ള ആശുപത്രിയിലേക്ക് പോവുകയായിരുന്ന സഫിയയെ നാലഞ്ച് നായകള്‍ ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും മുറിവേറ്റു. പരുക്കേറ്റ ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. summary:

മൊകേരിയില്‍ ഭീതിപടര്‍ത്തി തെരുവുനായ ആക്രമണം: ഇന്ന് കടിയേറ്റത് മൂന്നുകുട്ടികള്‍ അടക്കം എട്ടുപേര്‍ക്ക്

കുറ്റ്യാടി: മൊകേരിയില്‍ തെരുവുനായ ആക്രമണം. എട്ട് പേര്‍ക്കാണ് ഇവിടെ കടിയേറ്റത്. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഇവരെ കുറ്റ്യാടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊകേരി, ചങ്ങരങ്ങുളം കോവുക്കുന്ന്, ചെക്യാട് എന്നിവിടങ്ങളിലുള്ളവരെയാണ് തെരുവുനായ ആക്രമിച്ചത്. ഇവിടെ തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാത്രിയായാല്‍ കക്കട്ട്, മൊകേരി ടൗണുകളില്‍ തെരുവുനായകളുടെ വിഹാരമാണ്. ഭയത്തോടെയല്ലാതെ അത്യാവശ്യകാര്യങ്ങള്‍ക്കുപോലും പുറത്തുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.

പത്തനംതിട്ടയില്‍ പാല്‍വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായയുടെ കടിയേറ്റു; ചികിത്സയിലിരുന്ന 12കാരി ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പാല്‍ വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയില്‍. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ആഴ്ച മുന്‍പാണ് കുട്ടിയെ പട്ടി കടിച്ചത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്

നായയുടെ കടിയേറ്റത് നെറ്റിയുടെ ഭാഗത്ത്, പേവിഷബാധ വാക്‌സിന്‍ എടുത്തിട്ടും കൂത്താളി സ്വദേശിനി മരണത്തിന് കീഴടങ്ങി; മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് ഡി.എം.ഒ

പേരാമ്പ്ര: നായ കടിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രിക പേവിഷബാധയ്ക്കുള്ള രണ്ട് വാക്‌സിനുകള്‍ സ്വീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് ചന്ദ്രിക രണ്ടുതവണയും വാക്‌സിനുകള്‍ എടുത്തത്. മൂന്നാം ഡോസ് സ്വീകരിക്കേണ്ടതിന്റെ തലേദിവസമാണ് ചന്ദ്രികയ്ക്ക് തലവേദനയും പനിയും അനുഭവപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ചന്ദ്രികയെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍

തെരുവു നായയുടെ ആക്രമണത്തിൽ കടിയേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശിനി മരിച്ചു

പേരാമ്പ്ര: തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കൂത്താളി പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. 53 വയസാണ്. ജൂലെെ 21-നാണ് ചന്ദ്രിക ഉൾപ്പെടെ പഞ്ചായത്തിലെ നിരവധി പേർക്ക് തെരുവുനായയുടെ കടയേറ്റത്. ഗ്രാമ പഞ്ചായത്തിലെ പുള്ളുവന്‍തറ, രണ്ടേ ആര്‍, മൂരുകുത്തി ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. പുതിയേടത്ത് ശാന്ത (45), പുള്ളുവന്‍ തറയില്‍ ചന്ദ്രിക (50),

error: Content is protected !!