Tag: SSLC Result
വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ആയഞ്ചേരി കടമേരി വെസ്റ്റ് വാർഡ് വികസന സമിതിയുടെ അനുമോദനം
ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് 12-ാം വാർഡില്‍ 2023-24 അധ്യായന വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ വാർഡ് വികസന സമിതി അനുമോദിച്ചു. എല്‍.എസ്.എസ് മുതല്‍ എംബിബിഎസ് വരെയുള്ള പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയാണ് കടമേരി എൽ.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ആദരിച്ചത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ചടങ്ങ്
സ്മാര്‍ട്ട് കുറ്റ്യാടിയുടെ ‘വിജയോത്സവം’ ജൂലൈ 15ന്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്
വടകര: കുറ്റ്യാടി മണ്ഡലത്തില്‍ എം.എല്‍.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് കുറ്റ്യാടിയുടെ ഭാഗമായുള്ള ‘വിജയോത്സവം’ ജൂലൈ15ന് നടക്കും. രാവിലെ 10മണി മുതല്‍ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി വിദ്യാഭ്യാസ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അദ്ദേഹത്തിന്റെ മോട്ടിവേഷന്‍ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു എന്നീ
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആദരം
വടകര: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുരസ്കാരങ്ങള്‍ നല്‍കി. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പുരസ്കാരങ്ങൾ സമ്മാനിച്ചു. സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ ഉന്നത വിജയം നേടിയവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. ചടങ്ങിൽ അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം മുതൽ 30 ലക്ഷം രൂപവരെയുള്ള
മുഴുവന്‍ എ പ്ലസ് നേടിയത് 102 വിദ്യാര്‍ഥികള്‍; എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയവുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
നൊച്ചാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയവുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പരീക്ഷയെഴുതിയ 491 വിദ്യാര്‍ഥികളില്‍ 489 വിദ്യാര്‍ഥികള്‍ വിജയം നേടി. 102 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങളില്‍ എപ്ലസോടെ വിജയിച്ചത്. കഴിഞ്ഞ വര്‍ഷം 59 വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്
വിജയത്തിന്റെ പൊന്‍ തിളക്കവുമായി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍; 158 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസുമായി ചരിത്ര നേട്ടത്തിലേക്ക്, വിജയം 99.99%
പേരാമ്പ്ര: ചരിത്ര വിജയവുമായി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍. 158 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി. ഇതോടെ സ്കൂളിലെ മൊത്തം കുട്ടികളില്‍ 33% വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 97 വിദ്യാര്‍ത്ഥികള്‍ക്കായിരുന്ന മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ വലിയ വര്‍ദ്ധനവാണ് സ്‌കൂള്‍ കൈവരിച്ചിരിക്കുന്നത്. 99.99% വിജയമാണ് ഇത്തവണ
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.5 ശതമാനം വിജയം; മികച്ച വിജയവുമായി അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്
അരിക്കുളം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയവുമായി അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്. 99.5% വിജയമാണ് സ്‌കൂള്‍ നേടിയത്. 215 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 214 വിദ്യാര്‍ഥിയും വിജയം നേടി. 27 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്‌കൂള്‍ നൂറുശതമാനം വിജയം നേടിയിരുന്നു. 99.7%മാണ് ഇത്തവണ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ്
എസ്എസ്എല്‍സി പരീക്ഷഫലം; ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി മലപ്പുറം ജില്ല, പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% വിജയം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41%. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ്
എസ്.എസ്.എല്‍.സി ഫലം മെയ് 20ന്; ഹയര്‍ സെക്കണ്ടറിഫലം 25നും പ്രഖ്യാപിക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി ഫലം 25നും പ്രഖ്യാപിക്കും. സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കാന്‍ ഒരുക്കങ്ങള്‍ 27നകം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ പരീക്ഷകളുടെ ഫലം കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയിരുന്നു. മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച എസ്.എസ്.എല്‍.സി പരീക്ഷ 2,960 സെന്ററുകളിലായി 4,19,362 റഗുലര്‍
എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15ന്; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപന തിയ്യതികള്‍ അറിയാം
കോഴിക്കോട്: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂണ്‍ 20ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ (എച്ച്.എസ.്ഇ), വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ (വി.എച്ച്.എസ്.ഇ) പരീക്ഷാഫലങ്ങളുമെത്തും. പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ http://keralaresults.nic.in, http://dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം. റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ.്എസ്.എല്‍.സി, എച്ച്.എസ്.ഇ ഫലങ്ങള്‍ പരിശോധിക്കാം. http://kerala.gov.in, keralaresults.nic.in,
അധ്യാപകരുടെ അശ്രദ്ധ; എഴുതിയ പരീക്ഷയുടെ ഫലം വന്നപ്പോള്‍ ‘ആബ്സന്റ്’, മേപ്പയ്യൂര്‍ സ്വദേശി മുഹമ്മദ് യാനിസിന്റെ തുടര്‍ പഠനം ആശങ്കയില്‍
മേപ്പയ്യൂര്‍: എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഒരു വിഷയത്തിനു ‘ഹാജർ’ ഇല്ലെന്നു രേഖപ്പെടുത്തി. പരീക്ഷാ ജോലിക്കെത്തിയ അധ്യാപകരുടെ അശ്രദ്ധ കാരണം വിദ്യാർഥിയുടെ തുടർപഠനം മുടങ്ങുമെന്ന് ആശങ്ക. മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് യാസിനാണ് എഴുതിയ ഇംഗ്ലിഷ് പരീക്ഷയ്ക്ക് ഫലം വന്നപ്പോൾ ‘ആബ്സന്റ്’ അടയാളപ്പെടുത്തിയിരിക്കുന്നത്. പേരാമ്പ്രയിലെ ഹോട്ടൽ തൊഴിലാളി വാല്യക്കോട് കരിങ്ങാറ്റിക്കൽ മീത്തൽ റാസിഖ്