Tag: SFI
തിരുത്തിയത് 18 വര്‍ഷത്തെ ചരിത്രം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്ന് ജനറല്‍ സീറ്റുള്‍പ്പെടെ പിടിച്ചെടുത്ത് എസ്.എഫ്.ഐ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം. പതിനെട്ടുവര്‍ഷത്തിനുശേഷമാണ് മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐയുടെ നേട്ടം. മൂന്ന് ജനറല്‍ സീറ്റുകളിലടക്കം അഞ്ച് സീറ്റുകളിലാണ് എസ്.എഫ്.ഐയ്ക്ക് വിജയം നേടിയത്. യു.യു.സി പി.ജി, യു.യു.സി യു.ജി, സ്‌പോര്‍ട്‌സ് സെക്രട്ടറി എന്നീ ജനറല്‍ സീറ്റുകളിലാണ് എസ്.എഫ്.ഐ ജയിച്ചത്. രണ്ട് ബാച്ച് റപ്പ് സീറ്റുകളും എസ്.എഫ്.ഐ നേടി. യു.യു.സി
എസ്.എഫ്.ഐ പാലേരി ടൗൺ യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് അന്തരിച്ചു
പേരാമ്പ്ര: എസ്.എഫ്.ഐ പാലേരി ടൗൺ യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് അന്തരിച്ചു. പത്തൊൻപത് വയസായിരുന്നു. ഉള്ളിയേരി എം-ഡിറ്റ് കോളജിലെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്. ചാളക്കുന്നത്ത് സന്തോഷിന്റെയും (കാപ്പുമലയിൽ) ശ്രീജയുടെയും മകനാണ്. അശ്വതിയാണ് സഹോദരി. പനി ബാധിച്ചതിനെ തുടർന്ന് അശ്വന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീടാണ് തലച്ചോറിൽ അണുബാധയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പേരാമ്പ്രയില്‍ എസ്എഫ്‌ഐയുടെ വിളംബര ജാഥ
പേരാമ്പ്ര: മെയ് 23 മുതല്‍ 27 വരെ പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എസ്എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. പേരാമ്പ്ര ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ് ജാഥ സംഘടിപ്പിച്ചത്. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ്് പരിസരത്ത് അവസാനിച്ചു. ജില്ല സെക്രട്ടറി കെ വി അനുരാഗ്
ജീവന്റെ തുള്ളിയുമായി ഇവരുണ്ട് എപ്പോഴും; ജില്ലയില്‍ ഏറ്റവും കൂടുതല്‍ രക്തംദാനം ചെയ്ത വിദ്യാര്‍ത്ഥി സംഘടനയായി എസ്.എഫ്.ഐ
കോഴിക്കോട്: ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത വിദ്യാർഥി സംഘടനയ്ക്കുള്ള അംഗീകാരം വീണ്ടും എസ്.എഫ്.ഐക്ക്. കോവിഡ്, നിപാ രോഗകാലത്ത് രക്തത്തിന് ക്ഷാമമുണ്ടായ സന്ദർഭങ്ങളിൽ ഉൾപ്പെടെ രക്തദാന ക്യാമ്പയിനുമായി എസ്.എഫ്.ഐ സജീവമായിരുന്നു. ‘ആശ്രയ’ എന്ന രക്തദാന സേന രൂപീകരിച്ചാണ് രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ ഗവ. മെഡിക്കൽ കോളേജിന്റെ ഉപഹാരം
താലിബാൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ; പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രതിഷേധ സദസ്
പേരാമ്പ്ര: ലോക സാമ്രാജ്യത്ത ശക്തികളുടെ പിന്തുണയോടെ വളര്‍ന്ന താലിബാന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്ന ജനാധിപത്യ -മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘താലിബാന്‍ തുലയട്ടെ സാമ്രാജ്യത്വം തുലയട്ടെ ‘എന്ന മുദ്രാവാക്യമുയര്‍ത്തി പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പികെ അജീഷ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ
നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ; വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ‘തേങ്ങാ ചലഞ്ച്’ സംഘടിപ്പിച്ച് എസ് എഫ് ഐ
ചെറുവണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യമുറപ്പുവരുത്താന്‍ വേറിട്ട ചലഞ്ചുമായി എസ് എഫ് ഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി. തേങ്ങാ ചലഞ്ചിലൂടെയാണ് എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ തുക സമാഹരിച്ചത്. പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യമുറുപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ഒരു തേങ്ങായുണ്ടോ എടുക്കാന്‍, ഒരു പഠനമുറിയുണ്ടൊരുക്കാന്‍’ എന്ന
പരീക്ഷയെഴുതാന്‍ പോകാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ‘പരീക്ഷ വണ്ടി’യൊരുക്കി എസ്.എഫ്.ഐ; വിശദ വിവരങ്ങള്‍ ചുവടെ
പേരാമ്പ്ര: കോവിഡ് സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ പ്രയാസപ്പെടുന്ന കോളേജ് വിദ്യാർത്ഥികൾക്കായി എസ്എഫ്ഐ പരീക്ഷ വണ്ടി ഒരുക്കും. എല്ലാ ഏരിയയിലും എസ്എഫ്ഐ ഹെൽപ് ഡെസ്‌ക്കും സജ്ജമാണ്. യാത്രാ ക്ലേശം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വിളിപ്പാടകലെ സജ്ജരായി എസ്.എഫ്.ഐ പ്രവര്‍ത്തകരുണ്ട്. ഏരിയ കമ്മറ്റികളും ബന്ധപ്പെടേണ്ട നമ്പറും # പേരാമ്പ്ര അശ്വന്ത് ചന്ദ്ര – 80865 69847 #
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലയിലെ എസ്എഫ്‌ഐ സമാഹരിച്ചത് 27 ലക്ഷത്തിലധികം രൂപ, വിവിധ ഏരിയ കമ്മിറ്റികള്‍ സമാഹരിച്ച തുക ചുവടെ
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസംകൊണ്ട് 27 ലക്ഷത്തിലധികം രൂപ സംഭരിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി. മെയ് 15 മുതല്‍ 19വരെ സംഘടിപ്പിച്ച വാക്‌സിന്‍ ചലഞ്ച് വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്എഫ്‌ഐ സംഭാവന സമാഹരിച്ചത്. വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് പണം സംഭരിക്കാന്‍ സംഘടിപ്പിച്ചത്. മുഖചിത്രം വരച്ച് നല്‍കിയും മൂല്യമുള്ള വസ്തുക്കള്‍
അഭിമന്യു കൊലപാതകം; കൊയിലാണ്ടിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം
കൊയിലാണ്ടി: എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആര്‍.എസ്സ്.എസ്സ് സിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി ധര്‍ണ സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥി ധര്‍ണ്ണ DYFI മുന്‍ ജില്ല പ്രസിഡന്റ് സ: സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. SFI ജില്ല സെക്രട്ടറിയേറ്റ് അംഗം അമല്‍
വള്ളിക്കുന്ന് അഭിമന്യു കൊലപാതകം; കൊയിലാണ്ടിയില്‍ പ്രതിഷേധ പരിപാടിയുമായി എസ്എഫ്‌ഐ
കൊയിലാണ്ടി: ചാരുംമൂട് വള്ളികുന്നത്ത് പതിനഞ്ചു വയസ്സ് പ്രായമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ. കൊയിലാണ്ടിയില്‍ നടന്ന പരിപാടിയി മുന്‍ എസ്എഫ്‌ഐ നേതാവ് കെ.ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസുകാര്‍ സമാധാന അന്തരീക്ഷമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്ന ആശയമാണ് ഇത്തരത്തിലുള്ള പ്രവണതകളിലൂടെ അര്‍ത്ഥമാക്കുന്നത് എന്ന് ഷിജു മാസ്റ്റര്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം