Tag: SFI

Total 31 Posts

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയ്ക്ക് കെ.എസ്.യു നേതാവിന്റെ സ്‌നേഹസമ്മാനം; സ്വന്തം കെെകൊണ്ട് വരച്ച ചിത്രം പി.എം ആര്‍ഷോയ്ക്ക് സമ്മാനിച്ച് കെ.എസ്.യു എലത്തൂര്‍ നിയോജക മണ്ഡലം സെക്രട്ടറി തീര്‍ത്ഥ

എലത്തൂര്‍: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് സ്വന്തം കൈകൊണ്ട് വരച്ച അദ്ദേഹത്തിന്റെ ചിത്രം സമ്മാനം നല്‍കി കെ.എസ്.യു പ്രവര്‍ത്തക. കെ.എസ്.യു എലത്തൂര്‍ നിയോജക മണ്ഡലം സെക്രട്ടറി തീര്‍ത്ഥയാണ് താന്‍ വരച്ച ചിത്രങ്ങള്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയ്ക്ക് നേരിട്ട് കൈമാറിയത്. നരിക്കുനിയിലെ ഡി.വൈ.എഫ്.ഐയുടെ ഗാന്ധി സ്മൃതി വേദിയില്‍വെച്ചായിരുന്നു തീര്‍ത്ഥ ചിത്രം ആര്‍ഷോയ്ക്ക് കൈമാറിയത്. 1970 മുതലുള്ള

പേരാമ്പ്ര സി.കെ.ജി കോളേജ് ഇത്തവണയും ചുവന്നുതന്നെ; ഇരുപതിൽ ഇരുപതും നേടി എസ്.എഫ്.ഐ

പേരാമ്പ്ര: കോളേജ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി എസ്.എഫ്.ഐ. സികെജി ​ഗവ കോളേജിൽ ഇത്തവണയും എസ്.എഫ്.ഐക്ക് നിലിർത്തി. മത്സരിച്ച 20 സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെയാണ് എസ്.എഫ്.ഐ വിജയിച്ചത്. ദിജിൻ ദിനേശ് (ചെയർമാൻ), ഹൃദ്യ ആർ രാജീവ് (വൈസ് ചെയർമാൻ), സജുൽ ചാമിന്ദ് എസ് ആർ ( സെക്രട്ടറി), നന്ദന എ എസ് (ജോ. സെക്രട്ടറി), തേജസ്വിനി

അക്രമശേഷം ചാനലുകളില്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ഫോട്ടോ ചുവരിലുണ്ട്; പിന്നീട് എങ്ങനെ തറയിലെത്തി? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തറയില്‍ വീണത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ തറയില്‍ വീണതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ സംശയമുയരുന്നു. സംഘര്‍ഷശേഷം ഇന്നലെ ചാനലുകളും മാധ്യമങ്ങളും ലൈവ് നല്‍കിയ വാര്‍ത്തയില്‍ ഓഫീസിന്റെ ചുവരില്‍ ഗാന്ധിജിയുടെ ഫോട്ടോ കാണുന്നുണ്ട്, എന്നാല്‍ ഇന്ന് രാവിലെ മുതലുള്ള ദൃശ്യങ്ങള്‍ ഗാന്ധിജിയുടെ ഫോട്ടോ എങ്ങനെ തറയില്‍ വീണുവെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയകളില്‍

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പേരാമ്പ്രയിലും കോൺഗ്രസ് പ്രതിഷേധം; റോഡുപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

പേരാമ്പ്ര: രാഹുല്‍ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് തകര്‍ത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. പേരാമ്പ്രയുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തുണ്ട്. പേരാമ്പ്ര കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ റോഡ്

കൈതേരി മുക്കിലെ കരിങ്ങാംകടവ് പുഴയോരത്ത് ഇനി കണ്ടല്‍കാടുകളും വളരും; പ്രകൃതിക്ക് കരുത്തേകാന്‍ കണ്ടല്‍തൈകളും വൃഷതൈകളും നട്ടുപിടിപ്പിച്ചു

പേരാമ്പ്ര: ലോക പരിസ്ഥിതി ദിനത്തില്‍ പുഴയ്ക്ക് സമീപം കണ്ടല്‍ തൈകള്‍ വെച്ച് പിടിപ്പിച്ച് എസ്. എഫ്. ഐ. കൈതേരി മുക്കിലെ കരിങ്ങാംകടവ് പുഴയോരത്താണ് എസ്. എഫ്. ഐ പാലേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാല്‍പതോളം കണ്ടല്‍തൈകള്‍ നട്ടുപിടിപ്പിച്ചത്. കണ്ടല്‍കാടുകള്‍ക്ക് പുറമേ ലോക്കല്‍കമ്മിറ്റിക്ക് കീഴിലെ വിവിധയിടങ്ങളില്‍ വൃഷതൈകളും നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ലോക്കല്‍ തല ഉദ്ഘാടനം പേരാമ്പ്ര ഏരിയ

തിരുത്തിയത് 18 വര്‍ഷത്തെ ചരിത്രം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്ന് ജനറല്‍ സീറ്റുള്‍പ്പെടെ പിടിച്ചെടുത്ത് എസ്.എഫ്.ഐ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം. പതിനെട്ടുവര്‍ഷത്തിനുശേഷമാണ് മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐയുടെ നേട്ടം. മൂന്ന് ജനറല്‍ സീറ്റുകളിലടക്കം അഞ്ച് സീറ്റുകളിലാണ് എസ്.എഫ്.ഐയ്ക്ക് വിജയം നേടിയത്. യു.യു.സി പി.ജി, യു.യു.സി യു.ജി, സ്‌പോര്‍ട്‌സ് സെക്രട്ടറി എന്നീ ജനറല്‍ സീറ്റുകളിലാണ് എസ്.എഫ്.ഐ ജയിച്ചത്. രണ്ട് ബാച്ച് റപ്പ് സീറ്റുകളും എസ്.എഫ്.ഐ നേടി. യു.യു.സി

എസ്.എഫ്.ഐ പാലേരി ടൗൺ യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് അന്തരിച്ചു

പേരാമ്പ്ര: എസ്.എഫ്.ഐ പാലേരി ടൗൺ യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് അന്തരിച്ചു. പത്തൊൻപത് വയസായിരുന്നു. ഉള്ളിയേരി എം-ഡിറ്റ് കോളജിലെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്. ചാളക്കുന്നത്ത് സന്തോഷിന്റെയും (കാപ്പുമലയിൽ) ശ്രീജയുടെയും മകനാണ്. അശ്വതിയാണ് സഹോദരി. പനി ബാധിച്ചതിനെ തുടർന്ന് അശ്വന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീടാണ് തലച്ചോറിൽ അണുബാധയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പേരാമ്പ്രയില്‍ എസ്എഫ്‌ഐയുടെ വിളംബര ജാഥ

പേരാമ്പ്ര: മെയ് 23 മുതല്‍ 27 വരെ പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എസ്എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. പേരാമ്പ്ര ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ് ജാഥ സംഘടിപ്പിച്ചത്. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ്് പരിസരത്ത് അവസാനിച്ചു. ജില്ല സെക്രട്ടറി കെ വി അനുരാഗ്

ജീവന്റെ തുള്ളിയുമായി ഇവരുണ്ട് എപ്പോഴും; ജില്ലയില്‍ ഏറ്റവും കൂടുതല്‍ രക്തംദാനം ചെയ്ത വിദ്യാര്‍ത്ഥി സംഘടനയായി എസ്.എഫ്.ഐ

കോഴിക്കോട്: ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത വിദ്യാർഥി സംഘടനയ്ക്കുള്ള അംഗീകാരം വീണ്ടും എസ്.എഫ്.ഐക്ക്. കോവിഡ്, നിപാ രോഗകാലത്ത്‌ രക്തത്തിന്‌ ക്ഷാമമുണ്ടായ സന്ദർഭങ്ങളിൽ ഉൾപ്പെടെ രക്തദാന ക്യാമ്പയിനുമായി എസ്.എഫ്.ഐ സജീവമായിരുന്നു. ‘ആശ്രയ’ എന്ന രക്തദാന സേന രൂപീകരിച്ചാണ്‌ രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ ഗവ. മെഡിക്കൽ കോളേജിന്റെ ഉപഹാരം

താലിബാൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ; പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രതിഷേധ സദസ്

പേരാമ്പ്ര: ലോക സാമ്രാജ്യത്ത ശക്തികളുടെ പിന്തുണയോടെ വളര്‍ന്ന താലിബാന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്ന ജനാധിപത്യ -മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘താലിബാന്‍ തുലയട്ടെ സാമ്രാജ്യത്വം തുലയട്ടെ ‘എന്ന മുദ്രാവാക്യമുയര്‍ത്തി പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പികെ അജീഷ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ

error: Content is protected !!