Tag: SFI

Total 41 Posts

ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിരോധം; വടകരയിൽ ലഹരിക്കെതിരെ മാരത്തൺ സംഘടിപ്പിച്ച് എസ്.എഫ്.ഐ

വടകര: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ എസ്.എഫ്‌.ഐ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരത്തൺ സംഘടിപ്പിച്ചു. വടകര താഴെഅങ്ങാടി മുതൽ സാൻഡ് ബാക്സ് വരെയായിരുന്നു മാരത്തൺ. നൂറുകണക്കിന് വിദ്യാർഥികൾ മാരത്തണിൽ അണിനിരന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.ടി.സപന്യ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി താജുദ്ദീൻ, ജില്ലാ പ്രസിഡന്റ് ടി.പി

വിദ്യാർഥികൾക്കിടയിലെ അരാജകത്വവും അരാഷ്ട്രീയവുമായ സംഘർഷങ്ങൾ നിയന്ത്രിക്കപെടണം; എസ്.എഫ്.ഐ ഒഞ്ചിയം ഏരിയ സമ്മേളനം

ഒഞ്ചിയം: വിദ്യാർഥികൾക്കിടയിലെ അരാജകത്വവും അരാഷ്ട്രീയവുമായ സംഘർഷങ്ങൾ നിയന്ത്രിക്കപ്പെടണമെന്ന് എസ്എഫ്ഐ ഒഞ്ചിയം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം നന്ദന.എസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സായന്ത് എസ്.വി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഫർഹാൻ, ജില്ലാ

‘രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തെ ചെറുക്കുക’; എസ്.എഫ്.ഐ വടകര ഏരിയാ സമ്മേളനം

വടകര: എസ്.എഫ്.ഐ വടകര ഏരിയ സമ്മേളനം എസ്.എഫ്.ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പറുമായ അരവിന്ദ് സ്വാമി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രോഹിത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി അമൽരാജ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അശ്വന്ത് ചന്ദ്ര, നിഹാൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ധീരജ് നഗറിൽ (കേളു ഏട്ടന്‍ സ്മാരക

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി പയ്യോളി സ്വദേശി പി.എസ് സഞ്ജീവ്; സംസ്ഥാന പ്രസിഡന്റായി എം.ശിവപ്രസാദ്

പയ്യോളി: പി.എസ് സഞ്ജീവ് പുതിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. പയ്യോളി സ്വദേശിയായ സഞ്ജീവ് നിലവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമാണ്. ആലപ്പുഴയില്‍ നിന്നുള്ള എം. ശിവപ്രസാദിനെ പ്രസിഡന്റായും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.എം ആര്‍ഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികള്‍. നാല് ദിവസത്തെ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. രാജ്യത്തെ

‘നാടന്‍പാട്ട് മത്സരത്തിലെ വിധി നിര്‍ണയത്തില്‍ ക്രമക്കേട്’; നാദാപുരത്ത് ബി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ യുഡിഎസ്എഫ് മര്‍ദിച്ചതായി പരാതി

നാദാപുരം: ബി സോണ്‍ കലോത്സവത്തിനിടെ വിധിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പരാതി പറയാന്‍ എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സാനന്തിനെ മര്‍ദിക്കുകയും വൈസ് ചെയര്‍പേഴ്‌സണ്‍ ഗോപികയെ മുറിയില്‍ പൂട്ടിയിട്ട് അപമര്യാദയോടെ പെരുമാറിയെന്നുമാണ് പരാതി. പുളിയാവ് നാഷണല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ്

‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’; ഷാഫി പറമ്പിലിനെതിരെ വടകര എംപി ഓഫീസിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് എസ്.എഫ്.ഐ

വടകര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്‌ കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ട് വന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെ ഷാഫി പറമ്പിൽ എംപിയുടെ ഓഫീസിന് മുന്നിൽ ഫ്ലക്സ് ബാനർ സ്ഥാപിച്ച് എസ്.എഫ്.ഐ. ‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’ എന്നെഴുതിയ ബാനറാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസിന് മുമ്പില്‍ കെട്ടിയത്. ഇന്നലെ രാത്രി പത്തേകാലോടെ പതിനഞ്ചോളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ എത്തിയാണ്‌ എസ്എഫ്ഐ

പേരാമ്പ്ര എൻഐഎം സ്കൂളിലെ അധ്യാപകനെതിരെ പീഡന പരാതി; സ്കൂളിലേക്ക് എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്, പോലീസ് ലാത്തി വീശി, 12 ഓളം പ്രവർത്തകർക്ക് പരിക്ക്

പേരാമ്പ്ര: എൻ ഐ എം സ്കൂളിലേക്ക് എസ്എഫ്ഐ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പോലീസ് ലാത്തി വീശി. 12 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. സ്കൂളിലെ അധ്യാപകനായ നോച്ചാട് സ്വദേശി ജസീലിനെതിരെ പേരാമ്പ്ര പോലീസ്‌ പീഡനക്കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് രാവിലെ 11 മണിയോടെ എസ്എഫ്ഐ സ്കൂളിലേക്ക് മാർച്ച് നടത്തിയത്. പീഡനക്കേസിൽ ഉൾപ്പെട്ട

മാച്ചിനാരി ചുവന്നു തന്നെ; മടപ്പള്ളി ​ഗവ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം

മടപ്പള്ളി: മടപ്പള്ളി ​ഗവ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. യൂണിയൻ തെരഞ്ഞെടുപ്പിൽ ഒമ്പതിൽ ഒമ്പത് സീറ്റും എസ് എഫ് ഐ നേടി. വർഷങ്ങളായി മടപ്പള്ളി ​കോളേജിൽ എസ് എഫ് ഐയുടെ ആധിപത്യം തുടരുകയാണ്. കോളേജ് യൂണിയൻ ചെയർമാനായി അസിൻ ബാനു വിജയിച്ചു. നീനു കൃഷ്ണ വൈസ് ചെയർമാൻ, അഭിനവ് സി സെക്രട്ടറി, സൂര്യ ഗായത്രി

വിജയക്കൊടി പാറിച്ച് എസ്എഫ്ഐ; വടകര ശ്രീനാരയണയിലും, കടത്തനാട് ആർട്സ് ആന്റ് സയൻസ് കോളേജിലും മുഴുവൻ സീറ്റിലും എസ്എഫ്ഐക്ക് വിജയം

വടകര: കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വടകരയിൽ രണ്ട് കോളേജുകളിൽ എസ്എഫ്ഐ ആധിപത്യം. വടകര കീഴൽമുക്കിലെ ശ്രീനാരായണ കോളേജിലും കടത്തനാട് ആർട്സ് ആന്റ് സയൻസ് കോളേജിലുമാണ് എസ്എഫ്ഐ ആധിപത്യം ഉറപ്പിച്ചത്. ശ്രീനാരായണകോളേജിൽ ആകെ 25 സീറ്റുകളിലാണ് എസ് എഫ് ഐ മത്സരിച്ചത്. 25 ൽ 25 ലും എസ് എഫ് ഐയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു. രസ്നയെ

അമരാവതി-മേമുണ്ട-വായേരി മുക്ക് റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ.എം മേമുണ്ട ലോക്കല്‍ സമ്മേളനം; പൊതുയോഗവും പ്രകടനവും ഇന്ന് വൈകിട്ട്

വടകര: പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.17 കോടി രൂപ അനുവദിച്ച അമരാവതി-മേമുണ്ട-വായേരി മുക്ക് റോഡ് നവീകരണം യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ.എം മേമുണ്ട ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേമുണ്ട ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി ഇംഗം കെ.ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.എം സുധ, ഒ.പി രാജന്‍, സി.ടി ദിലീപ് കുമാര്‍ എന്നിവരടങ്ങിയ പ്രസീഡിയം

error: Content is protected !!