Tag: Sexual abuse

Total 7 Posts

മൂടാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട്‌ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ, പ്രതി പോക്‌സോ കേസിൽ പൊലീസ് അന്വേഷിക്കുന്ന ആൾ

കൊയിലാണ്ടി: മൂടാടി ഹിൽബസാറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട്‌ ലൈംഗികാതിക്രമം കാണിച്ച യുവാവ് പിടിയിൽ. മൂടാടി സ്വദേശി പ്രശോഭ് (24)നെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ചയാണ്‌ കേസിനാസ്പദമായ സംഭവം. ബൈക്കിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായാണ് യുവാവ് ഇവിടെയെത്തിയത്. ചികിത്സയ്ക്കിടെ ജീവനക്കാരിയോട്‌ ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ജീവനക്കാരി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ

സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; കോഴിക്കോട് ബസ് കണ്ടക്ടർ അറസ്റ്റിൽ

കോഴിക്കോട്: സ്‌കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 60-കാരൻ അറസ്റ്റിൽ. ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ്സിലെ കണ്ടക്ടറാണ് പ്രതി. പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിൽ വെച്ച് കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. കോഴിക്കോട് പുതിയ സ്റ്റാന്റിൽ ബസ്സിൽ നിന്ന് ആളെ ഇറക്കുന്ന സമയം ലൈംഗിക ഉദ്ദേശത്തോടെ

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലെെം​ഗികമായി പീഡിപ്പിച്ചതായി പരാതി; കുറ്റ്യാടിയിൽ വ്യാപാരി റിമാൻഡിൽ

കുറ്റ്യാടി: പത്തും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച വ്യാപാരി റിമാന്‍ഡില്‍. തളീക്കരയില്‍ കച്ചവടം നടത്തുന്ന കരണ്ടോട് കൂരിന്റവിടെ തയ്യുള്ളതില്‍ മജീദിനെയാണ് (62) കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. കടയില്‍ വെച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. അന്വേഷണം നടക്കുന്നതിനിടെ ഒളിവില്‍ കഴിഞ്ഞ മജീദ് വ്യാഴാഴ്ചയാണ് അറസ്റ്റിലായത്.

പത്ത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പാലേരി സ്വദേശിക്ക് ആറ് വർഷം കഠിന തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കൊയിലാണ്ടി: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും രണ്ട്‌ ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പാലേരി സ്വദേശി മുഞ്ഞോറേമ്മൽ വീട്ടിൽ ശ്രീധരനെ (52) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരമാണ്

പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി

കൊയിലാണ്ടി: പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പോക്സോ കേസുകൾക്കായുള്ള കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് അടിവാരം സ്വദേശി നൂറാംത്തോട് ചെമ്മങ്കോട് വീട്ടിൽ ബിജേഷിനെ (40) ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി അനിൽ ടി.പിയാണ് ശിക്ഷ വിധിച്ചത്.

കൊച്ചിയില്‍ ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥന്‍ പൊലീസുകാരനെ സമീപിച്ചു, നിരസിച്ചപ്പോള്‍ കയ്യേറ്റം ചെയ്‌തെന്ന് പരാതി; സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥന്‍ സമീപിച്ചെന്ന പൊലീസുകാരന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് മേലുദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഇയാള്‍ ആവശ്യം നിരസിച്ചപ്പോള്‍ മേലുദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ ആരോപിക്കുന്നു. ആക്രമണത്തിന് ഇരയായ പൊലീസുകാരന്‍ കഴിഞ്ഞ 24നു നല്‍കിയ പരാതിയിലാണു നടപടി. കമാന്‍ഡന്റിന്റെ ഉത്തരവില്‍ പ്രതിസ്ഥാനത്തുള്ള സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നേരത്തെയും സമാന ആരോപണം

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം; ജാമ്യം ലഭിച്ചത് ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കൊയിലാണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍

കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. 2020 ഫെബ്രുവരി 18 ന് ആളൊഴിഞ്ഞ നന്തി കടപ്പുറത്ത് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ പുതിയൊരു

error: Content is protected !!