Tag: SABARIMALA

Total 8 Posts

നിലയ്ക്കലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയില്‍ വീണു; നിരവധി പേര്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് റോഡരികിലെ താഴിചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശികളായ തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. ബസ് ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. നിലയ്ക്കല്‍ ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാംവളവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയാണ് ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ശബരിമല

പമ്പ നദിയുടെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന മൂന്ന് അയ്യപ്പ ഭക്തർ, എടുത്തുചാടി ജീവന്‍ രക്ഷിച്ച് സുഭാഷ്; സോഷ്യല്‍ മീഡിയയില്‍ താരമായി പേരാമ്പ്ര സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍

പേരാമ്പ്ര: കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയ ഏറ്റെടുത്ത പേരാണ് പേരാമ്പ്ര സ്വദേശിയായ പൊലീസുകാരൻ സുഭാഷിന്റേത്. വടകര കൺട്രോൾ റൂമിൽ ജോലി ചെയ്തു വരുന്ന പോലീസ് ഉദ്യോഗസ്ഥനായ സുഭാഷ് ശബരിമല ഡ്യൂട്ടിക്കിടെ മൂന്ന് പോലീസ് അയ്യപ്പ ഭക്തരെ അതിസാഹസികമായി മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു. സുഭാഷിനെ ഡിസംബർ 17 മുതൽ 27 വരെയാണ് ശബരിമലയില്‍ ഡ്യൂട്ടിക്ക്

മകര വിളക്ക് മഹോത്സവത്തിനായി ഒരുങ്ങി സന്നിധാനം; നാളെ ശബരിമലയിലെത്താന്‍ അനുമതിയുള്ളത് എഴുപതിനായിരം പേര്‍ക്ക്

പത്തനംതിട്ട: മകര വിളക്ക് മഹോത്സവത്തിനായി ഒരുങ്ങി ശബരിമല സന്നിധാനം. എഴുപതിനായിരം പേർക്കാണ് മകര വിളക്ക് ദിവസം സന്നിധാനത്തെത്താൻ അനുമതിയുള്ളത്. കൂടുതൽ തീർത്ഥാടകരുള്ളതിനാൽ തന്നെ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ ഇന്ന് പൂര്‍ത്തിയാകും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പര്‍ണശാലകള്‍ കെട്ടാന്‍ ഇത്തവണയും അനുമതിയില്ല. എങ്കിലും മകരവിളക്ക് കാണാനെത്തിയ തീര്‍ത്ഥാടകരെ

ശബരിമലയില്‍ കന്നിമാസ പൂജ; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്നുമുതല്‍

പത്തനംതിട്ട: ശബരിമലയില്‍ കന്നിമാസ പൂജകള്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് തുടങ്ങും. ഒരു ദിവസം 15000 പേര്‍ക്കാണ് ദര്‍ശനാനുമതി. രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ ഭക്തര്‍ക്ക് പ്രവേശനം.

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഓഗസ്റ്റ് 15ന് വൈകിട്ട് 5ന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി കെ ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിക്കും. തുടര്‍ന്ന് വിഭൂതി പ്രസാദം വിതരണം ചെയ്യും. നിറപുത്തരിപൂജകള്‍ക്കായി 16ന്

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. പമ്പയില്‍ നിന്ന് ഇരുമുടി നിറച്ച് കെട്ടുമേന്തി സ്വാമി അയ്യപ്പന്‍ റോഡ് വഴി നടന്നാണ് ഗവര്‍ണര്‍ സന്നിധാനത്ത് എത്തിയത്. ഗവര്‍ണ്ണര്‍ക്കൊപ്പം ഇളയമകന്‍ കബീര്‍ മുഹമ്മദ് ഖാനും അയ്യപ്പദര്‍ശനത്തിനായി എത്തിയിരുന്നു. ഗവര്‍ണ്ണറെ വലിയ നടപ്പന്തലിനു മുന്നില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ദേവസ്വം ബോര്‍ഡ്

വിഷു പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. 14-ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ഭക്തര്‍ക്ക് ഞായറാഴ്ചമുതല്‍ 18 വരെയാണ് ദര്‍ശനത്തിന് അനുമതി. 18-ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. ദിവസവും വെര്‍ച്വല്‍ ക്യൂ വഴി ബുക്കുചെയ്‌തെത്തുന്ന 10,000 പേര്‍ക്കാണ് ദര്‍ശനാനുമതി. ഇത്തവണമുതല്‍,

ശബരിമല ഉത്രം ഉത്സവത്തിന് സമാപനമായി

പത്തനംതിട്ട : ശബരിമലയില്‍ ഈ വര്‍ഷത്തെ ഉത്രം ഉത്സവത്തിന് തിരുആറാട്ടോടെ സമാപനമായി. ഉഷ പൂജക്ക് ശേഷം ആറാട്ടുബലിയും തുടര്‍ന്ന് വെളിനല്ലൂര്‍ മണികണ്ഠന്‍ തിടമ്പേറ്റി ഘോഷയാത്ര നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍ വാസുവും ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജും ചേര്‍ന്ന് പമ്പയില്‍ ആചാരപൂര്‍വ്വമുള്ള സ്വീകരണം നല്‍കി. പറയിടീലിനും പൂജകള്‍ക്കും ശേഷം സന്നിധാനത്തെത്തി വിഗ്രഹം ഭസ്മം കൊണ്ട്

error: Content is protected !!