Tag: Road

Total 67 Posts

ഈ വഴിയില്‍ അപകടം പതിയിരിക്കുന്നു; പെരുവണ്ണാമൂഴി-ചെമ്പനോട റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി തിണ്ടിടിച്ചിലും മരങ്ങളും

പേരാമ്പ്ര: പെരുവണ്ണാമൂഴി-ചെമ്പനോട പി.ഡബ്ല്യു.ഡി റോഡിലൂടെ പോകുന്ന യാത്രക്കാര്‍ വളരെ ശ്രദ്ധിച്ച് വേണം യാത്ര ചെയ്യാന്‍. കാരണം അപകടം പതിയിരിക്കുന്ന റോഡാണ് ഇത്. റോഡരികിലെ തിണ്ട് ഇടിയുന്നതുംവനം വകുപ്പിന്റെ മരങ്ങളുമാണ് ഇവിടെ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നത്. പെരുവണ്ണാമൂഴി കൃഷിവിജ്ഞാന്‍ കേന്ദ്രത്തിന് സമീപമായാണ് റോഡരികില്‍ തിണ്ട് ഇടിയുന്നത്. ഈ ഭാഗത്ത് കിണ്ടിനോട് ചേര്‍ന്ന് വലിയ മരങ്ങളുമുണ്ട്. അടുത്തിടെയുണ്ടായ ശക്തമായ മഴയിലാണ്

പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണത്തിനായി നാല് കോടി രൂപയുടെ ഭരണാനുമതി

പേരാമ്പ്ര: നിയോജകമണ്ഡലത്തിലെ പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ നവീകരണത്തിനായി നാല് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. സംസ്ഥാനത്താകെ 48 റോഡുകള്‍ക്കും മൂന്ന് പാലങ്ങള്‍ക്കും നാല് കെട്ടിടങ്ങള്‍ക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് നല്‍കി. ഇതില്‍ ഉള്‍പ്പെടുന്നതാണ് പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണം. ഇതിന് പുറമെ ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ

ചക്കിട്ടപാറ-പെരുവണ്ണാമൂഴി റോഡ് തകര്‍ന്നു; വാഴ നട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ്

പേരാമ്പ്ര: ചക്കിട്ടപാറയില്‍ നിന്ന് പെരുവണ്ണാമൂഴിയിലേക്കുള്ള റോഡ് തകര്‍ന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. റോഡ് നിറയെ കുണ്ടും കുഴിയുമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നാല് കിലോമീറ്റര്‍ ദൂരമുള്ള റോഡ് പലയിടത്തും പാടെ തകര്‍ന്നിട്ടുണ്ട്. മഴയത്ത് വെള്ളം നിറയുന്നതോടെ കുഴികള്‍ യാത്രക്കാര്‍ക്ക് കാണാന്‍ കഴിയാതെയാവുകയും അപകടസാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ബൈക്ക് യാത്രക്കാര്‍ക്കാണ് ഏറെ ദുരിതം.

പേരാമ്പ്ര-ചേനോളി-തറമ്മലങ്ങാടി റോഡിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയെന്ന് ആരോപണം

പേരാമ്പ്ര: പേരാമ്പ്ര-ചേനോളി-തറമ്മലങ്ങാടി റോഡിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയെന്ന് ആരോപണം. നിര്‍മ്മാണത്തിലെ അപാകത കാരണം റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് ആരോപണം. റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകം. അരിക്കുളം, നൊച്ചാട്, പേരാമ്പ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. അഞ്ചര കിലോമീറ്റര്‍ ദൂരം റോഡ് ഉയര്‍ത്തി വീണ്ടും ടാര്‍ ചെയ്യാനും കാനകള്‍ നിര്‍മ്മിക്കാനുമായി 10

മഴ വന്നതോടെ ചെളിക്കുളമായി റോഡ്; വടക്കുമ്പാട്-വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡില്‍ ഇരുമ്പുഷീറ്റുകളും കോണ്‍ക്രീറ്റ് ബോര്‍ഡും വിരിച്ച് നടപ്പാതയൊരുക്കി നാട്ടുകാര്‍

പേരാമ്പ്ര: മഴ വന്നതോടെ ചെളിക്കുളമായി റോഡ്. ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട്-വഞ്ചിപ്പാറ റോഡിലുടെയാണ് ഇപ്പോള്‍ കാല്‍നടപോലും ദുസ്സഹമാകുന്ന തരത്തില്‍ ശോചനീയമായത്. റോഡ് നിര്‍മ്മാണം യഥാസമയം പൂര്‍ത്തീകരിക്കാത്തതാണ് റോഡിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് ചെളിക്കുളമായി നടക്കാന്‍പോലും പ്രയാസമായതോടെ ഇരുമ്പുഷീറ്റുകളും കോണ്‍ക്രീറ്റ് ബോര്‍ഡും റോഡില്‍ വിരിച്ച് നടപ്പാത ഒരുക്കിയിരിക്കുകയാണ് പ്രദേശവാസികള്‍. മാണിക്കാംകണ്ടിതാഴ ഭാഗംമുതല്‍ ഗോപുരത്തിലിടംവരെയുള്ള ഭാഗമാണ്

ചക്കിട്ടപ്പാറയില്‍ എസ്റ്റേറ്റ്മുക്ക്-റിസര്‍വോയര്‍ റോഡ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ടിലെ എസ്റ്റേറ്റ്മുക്ക്- റിസര്‍വോയര്‍ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ബിന്ദു വല്‍ത്സന്‍ അധ്യക്ഷയായിരുന്നു. ഇ.എ ജയിംസ്, ജയേഷ് കുമാര്‍, സുബിന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പഞ്ചായത്ത് ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ചെലവില്‍ ഒരു വര്‍ഷംകൊണ്ടാണ് റോഡ്

നൊച്ചാട് പഞ്ചായത്തിലെ റോഡുകളുടെ മുഖച്ഛായ മാറുന്നു; റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ

നൊച്ചാട്: നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ മുഖച്ഛായ മാറുന്നു. റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. പഞ്ചായത്തിലെ വെള്ളിയൂര്‍ ഏയു പി സ്‌കൂള്‍ – വെള്ളിലോട്ട് താഴ റോഡ് 16 ലക്ഷം രൂപയും, വെള്ളിയൂര്‍ – പിലാകുന്ന് – നാഞ്ഞുറ റോഡ് മുഖ്യ മന്ത്രിയുടെ തദ്ദേശ റോഡ് വികസന ഫണ്ട് 25 ലക്ഷം

റീടാറിങ് കഴിഞ്ഞിട്ട് ഒരുമാസം; കടിയങ്ങാട് മാര്‍ക്കറ്റ്-ആട്ടോത്ത് -പുറവൂര്‍ റോഡ് തകര്‍ന്നു, യാത്രക്കാര്‍ ദുരിതത്തില്‍

പേരാമ്പ്ര: റീടാറിങ്‌ നടത്തിയ കടിയങ്ങാട് മാർക്കറ്റ്-ആട്ടോത്ത് -പുറവൂർ റോഡ് ഒരുമാസത്തിനകം തകർന്നു. ടാറിങ്‌ ഇളകി റോഡ് തകർന്നതോടെ ഇരുചക്ര വാഹനയാത്രക്കാർ അടക്കമുള്ളവർ ഇതുവഴി യാത്രചെയ്യാൻ ബുദ്ധിമുട്ടുകയാണ്. റോഡിൽ മുമ്പ് കോൺക്രീറ്റ് ചെയ്ത സ്ഥലം തകർന്ന് വെള്ളക്കെട്ടായിരിക്കുകയാണ്. പഞ്ചായത്ത് മെയ്ന്റനൻസ് ഫണ്ടിൽനിന്ന് മൂന്നുലക്ഷം രൂപയാണ് 200 മീറ്റർ ദൂരത്തേക്ക് റീടാറിങ്ങിനായി അനുവദിച്ചിരുന്നത്. ഏപ്രിൽ അവസാനം തുടങ്ങിയ പ്രവൃത്തി

ദുരിത യാത്രയ്ക്ക് പരിഹാരം; പൊട്ടിപ്പൊളിഞ്ഞ കക്കയം ഡാം സൈറ്റ് റോഡ് ഗതാഗതയോഗ്യമാക്കി

കൂരാച്ചുണ്ട്: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായ കക്കയം ഡാം സൈറ്റ് റോഡിലെ കുഴികള്‍ അടച്ച് താത്കാലികമായി ഗതാഗത യോഗ്യമാക്കി. ഇരുചക്ര വാഹനങ്ങള്‍ക്ക് യാത്രചെയ്യാന്‍പോലും പറ്റാത്ത വിധത്തില്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു റോഡ്. കെ.എസ്.ഇ.ബി.ഡാം സേഫ്റ്റി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ റഹീം, ഹൈഡല്‍ ടൂറിസം മാനേജര്‍ കെ. ശിവദാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. കെ.എസ്.ഇ.ബി.യിലെയും ഹൈഡല്‍ ടൂറിസത്തിലെയും ജീവനക്കാര്‍

മന്ത്രി റിയാസിനെ വിളിച്ചു; മണിക്കൂറുകള്‍ക്കകം റോഡരികിലെ മെറ്റല്‍ക്കൂന നീക്കി

മേപ്പയൂര്‍: മന്ത്രി റിയാസിനെ വിളിച്ചു മണിക്കൂറുകള്‍ക്കകം റോഡരികിലെ മെറ്റല്‍ക്കൂന നീക്കി. ഗതാഗതത്തിനും കാല്‍നടക്കും അസൗകര്യമുണ്ടാക്കുന്ന മെറ്റല്‍ക്കൂനയാണ് മന്ത്രിയെ വിളിച്ചറിയിച്ച് മണിക്കൂറുകള്‍ക്കകം മാറ്റിത്. മേപ്പയൂര്‍ ചെറുവണ്ണൂര്‍ റോഡിലെ ആയോല്‍പടിയിലെ മെറ്റലാണ് നീക്കം ചെയ്തത്. ഈ റോഡില്‍ മാസങ്ങള്‍ക്ക് മുമ്പാണ് മെറ്റല്‍ ഇറക്കിയത്. കരാറുകാരനോട് മെറ്റല്‍ മാറ്റണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രദേശവാസിയായ സുനില്‍

error: Content is protected !!