Tag: Road
പ്രയാസമേറിയ യാത്രയുടെ കാലം കഴിഞ്ഞു; പതിമൂന്ന് ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച സെന്റ്‌മേരീസ് പനക്കച്ചാലില്‍ റോഡ് തുറന്നു
ചക്കിട്ടപ്പാറ: സെന്റ്‌മേരീസ് പനക്കച്ചാലില്‍ റോഡ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. വാര്‍ഡ് മെംമ്പര്‍ സി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. ബിജു.കെ.എ, രാജന്‍ പി.കെ, ജേക്കബ് തേരകത്തിങ്കല്‍, ജോസ് കണ്ണന്‍ചിറ, നിഷ ജയിസണ്‍ എന്നിവര്‍ സംസാരിച്ചു.
നാട്ടുകാരുടെ പരിശ്രമം; മരുതോങ്കര പഞ്ചായത്തിന്റെ ഭാഗത്ത് കുറത്തിപ്പാറ പാലത്തിന് അനുബന്ധറോഡൊരുങ്ങി
പെരുവണ്ണാമൂഴി: നാട്ടുകാരുടെ പരിശ്രമം കുറത്തിപ്പാറ പലത്തിന് അനുബന്ധ റോഡ്. ചെമ്പനോട കുറത്തിപ്പാറയില്‍ കടന്തറപുഴയ്ക്ക് കുറുകെ പാലംനിര്‍മിച്ചതിന് പിന്നാലെ പാലത്തിനടുത്തേക്ക് റോഡൊരുക്കാന്‍ ശ്രമദാനവുമായി നാട്ടുകാര്‍ മുന്നിട്ടിറങ്ങി. ചക്കിട്ടപാറ, മരുതോങ്കര പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പാലത്തിന് ഇരുഭാഗത്തുമുള്ള നാട്ടുകാര്‍ റോഡൊരുക്കാന്‍ ഒന്നിച്ചിറങ്ങിയത്. പ്രദേശവാസികള്‍ തന്നെ വിട്ടുനല്‍കിയ സ്ഥലത്ത് കൂടിയാണ് റോഡ് നിര്‍മിച്ചത്. മരുതോങ്കര പഞ്ചായത്തിലെ സെന്റര്‍ മുക്ക് ഭാഗത്ത്
ഓഫ് റോഡ് മഡ് റെയ്സിങ്ങിനായുള്ള ട്രാക്ക് അല്ല, കൊയിലാണ്ടി-അരിക്കുളം റോഡാണേ… ബൈപ്പാസിലെ അണ്ടർപാസ് നിർമ്മാണത്തിനായി ദർശന മുക്കിനടുത്ത് റോഡ് പൊളിച്ചതോടെ ദുരിതത്തിലായി യാത്രക്കാർ
പേരാമ്പ്ര: റോഡ് പണി തങ്ങൾക്ക് ഇരട്ടിപ്പണിയായ അവസ്ഥയിൽ കൊയിലാണ്ടി-അരിക്കുളം റോഡിലെ യാത്രക്കാർ. റോഡിൽ ദർശനമുക്കിനടുത്ത് കൊയിലാണ്ടി ബൈപ്പാസിന്റെ ഭാഗമായ അണ്ടർപാസ് നിർമ്മിക്കുന്നതിന്റെ ഭാഗമായി റോഡ് പൊളിച്ചതോടെയാണ് പ്രദേശവാസികളിടെ സഞ്ചാരം ദുരിതത്തിലായത്. ഇതിനു പകരമായി നിർമ്മിച്ച റോഡ് ചെളിക്കുളമായി വാഹനങ്ങൾ പോകാൻ പോലും ഏറെ പ്രയാസപ്പെടുന്ന അവസ്ഥയിലാണ്. ഇന്ന് രാവിലെ മുതലാണ് ബദൽ സംവിധാനമായി നിർമ്മിച്ച റോഡ്
റോഡിലെ കുഴിയില്‍ വാഴ നട്ടു, ആറ് മാസം കഴിഞ്ഞിട്ടും റോഡ് ശരിയായില്ലെങ്കിലും വാഴ കുലച്ചു, വാഴക്കുലയുമായി പ്രതിഷേധിക്കാനൊരുങ്ങി നാട്ടുകാര്‍; രസകരമായ സംഭവം അരങ്ങേറിയത് കോഴിക്കോട് മലയമ്മ പുത്തൂര്‍ റോഡില്‍
കോഴിക്കോട്: റോഡിലെ കുഴിയില്‍ അപായസൂചനയായി നട്ട വാഴ ആറുമാസത്തിന് ശേഷം കുലച്ചു. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് മലയമ്മ പുത്തൂര്‍ റോഡിലാണ് രസകരമായ സംഭവം ഉണ്ടായത്. യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള കുഴി അടയ്ക്കാനായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കൊല്ലം മുമ്പ് നാട്ടുകാര്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് അപായസൂചനയായും പ്രതിഷേധം അറിയിച്ചുകൊണ്ടും
കുളത്തുംതറക്കാര്‍ക്കിനി സുഗമമായ സഞ്ചാരം; എടത്തില്‍ റോഡ് പാലം എന്നിവ നാടിന് സമര്‍പ്പിച്ചു
ചക്കിട്ടപാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ എടത്തില്‍ റോഡ്, പാലം എന്നിവ ഉദ്ഘടനം ചെയ്തു. പഞ്ചായത്തിലെ കുളത്തുംതറ വാര്‍ഡില്‍ നിര്‍മ്മിച്ച റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെവവഴിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. പഞ്ചായത്തംഗം വിനിഷ ദിനേശന്‍ അധ്യക്ഷത വഹിച്ചു. എ.ജി രാജന്‍, റീന കട്ടയാട്ട്,
ദുരിതയാത്രയ്ക്ക് അല്പം ആശ്വാസമാകുമെന്ന് പ്രതീക്ഷ; മേപ്പയ്യൂര്‍-നെല്ല്യാടി-കൊല്ലം റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 2.04 കോടിരൂപയുടെ എസ്റ്റിമേറ്റ് നല്‍കിയതായി കേരള റോഡ് ഫണ്ട് ബോര്‍ഡ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെല്ല്യാടി കൊല്ലം റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി 2.04 കോടി രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് അനുമതി ലഭിക്കുമെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ്. പേരാമ്പ്ര മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി, കെ.ആര്‍.എഫ്.ബി പ്രവൃത്തികളുടെ അവലോകനയോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. ഈ റോഡിന് 2016ലെ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതാണ്. എന്നാല്‍
ചക്കിട്ടപ്പാറയില്‍ നന്നാക്കിയ റോഡില്‍ തന്നെ വീണ്ടും നവീകരണം; പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്ത റോഡ് പൊളിച്ച് പി.ഡബ്ല്യൂ.ഡി; മഴയില്‍ ചെളിയിലും വെള്ളത്തിലും യാത്ര ദുരിതത്തിലായി നാട്ടുകാര്‍
ചക്കിട്ടപ്പാറ: പെരുവണ്ണാമൂഴി പൂഴിത്തോട് റോഡ് നവീകരണത്തിനു ശേഷം വീണ്ടും പൊളച്ച് പി.ഡബ്ല്യൂ.ഡി. ജലസേജന വകുപ്പിന്റെ കീഴിലുള്ള തകര്‍ന്ന റോഡ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ പ്രത്യേക ഇടപെടലിനെത്തുടര്‍ന്ന് ഒന്നരമാസം മുന്‍പാണ് കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കിയതാണ്. എന്നാല്‍ ആറ് മാസം മുന്‍പ് 19 കോടി വകയിരുത്തി പി.ഡബ്ല്യൂ.ഡി. ടെന്‍ഡര്‍ ചെയ്ത പെരുവണ്ണാമൂഴി പൂഴിത്തോട് റോഡിന്റെ പരിഷ്‌കരണ
മഴപെയ്താല്‍ പിന്നെ പെരുവണ്ണാമൂഴി- ചെമ്പനോട റൂട്ടില്‍ പോവുന്നവര്‍ ഒന്നുഭയക്കണം; എപ്പോള്‍ വേണമെങ്കിലും മുറിഞ്ഞു വീഴാവുന്ന മരങ്ങളും ഇടിഞ്ഞു വീഴാറായ മതിലും; ഭീതിയൊഴിയാതെ നാട്ടുകാര്‍
പേരാമ്പ്ര: മഴക്കാലമായാല്‍ പിന്നെ പെരുവണ്ണാമൂഴി- ചെമ്പനോടറൂട്ടില്‍ ഭീതിയോടെയാണ് വാഹനങ്ങളുടെയാത്ര. വനമേഖലയ്ക്ക് നടുവിലൂടെ റോഡ് കടന്നുപോകുന്ന ഭാഗത്ത് കാറ്റില്‍ എപ്പോള്‍ വേണമെങ്കിലും മറിഞ്ഞുവീഴുന്ന വിധത്തിലാണ് മരങ്ങളുള്ളത്. ഇത്തവണത്തെ മഴയിലും മതില്‍ കൂടുതല്‍ ഭാഗം ഇടിഞ്ഞു. ഈ മാസം ശക്തമായ മഴയുണ്ടായ സാഹചര്യത്തില്‍ ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിനു സമീപം വനമേഖലയില്‍ നിന്ന് വന്‍മരം റോഡിലേക്ക് മറിഞ്ഞുവീണിരുന്നു. ആ സമയത്ത്
കാടിനും റോഡിനും ഇടയിലൂടെ ഡ്രൈവര്‍മാര്‍ക്കൊരു സാഹസിക യാത്ര! കക്കയം- തലയാട് റോഡില്‍ കാട് മൂടി യാത്രാ തടസ്സമുണ്ടാകുതായി പരാതി
കൂരാച്ചുണ്ട്: കക്കയം – തലയാട് പിഡബ്യുഡി റോഡില്‍ ഇരുപത്താറാം മൈല്‍ഭാഗത്ത് റോഡില്‍ യാത്രക്കാര്‍ക്ക് തടസമായ നിലയില്‍ കാടുമൂടിയതായി പരാതി. റോഡിന്റെ ഇരു ഭാഗങ്ങളിലും വന്‍തോതില്‍ കാട് മൂടിയത് എതിരെ വരുന്ന വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഏറെ പ്രയാസപ്പെട്ടാണ് ഈ മേഖലയിലൂടെ വാഹനങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. വളവുകള്‍ നിറഞ്ഞ ഈ റോഡിന്റെ നിരവധി
റോഡിലെ കുഴികള്‍ കുളങ്ങളാവുന്നു; മൂരികുത്തിയില്‍ റോഡിലെ ചെളിക്കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര- കുറ്റ്യാടി പാതയില്‍ മൂരികുത്തി ഭാഗത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവിന് പരിക്ക്. കുണ്ടുതോട് സ്വദേശി സുനീഷ് സ്‌കറിയയാണ് സ്‌കൂട്ടര്‍ യാത്രക്കിടെ കുഴിയില്‍പ്പെട്ട് തെറിച്ച് വീണത്. കോഴിക്കോട് നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മൂരികുത്തി ഭാഗത്തെ വലിയ കുഴിയിലേക്ക് ചാടിയ വണ്ടിയില്‍ നിന്ന് വീണ സുനീഷിന് ചുമലിനാണ് പരിക്ക്. റോഡില്‍