Tag: road closed
വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്; വള്ള്യാട് മുതൽ ആയഞ്ചേരി വരെ ഗതാഗതം നിരോധിച്ചു
വടകര: വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്. വില്ല്യാപ്പള്ളി-ആയഞ്ചേരി റോഡിൽ വള്ള്യാട് മുതൽ ആയഞ്ചേരി വരെ ഗതാഗതം നിരോധിച്ചു. റോഡ് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം നിരോധനം. നാളെ (വെള്ളി) മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചതായും വാഹനയാത്രികർ സഹകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം തോടന്നൂർ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്; കുനിങ്ങാട്-പുറമേരി-വേറ്റുമ്മൽ റോഡിൽ ഗതാഗതം നിരോധിച്ചു
വടകര: വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്. കുനിങ്ങാട്-പുറമേരി-വേറ്റുമ്മൽ റോഡിൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി. വടകര അസിസ്റ്റൻറ് എൻജിനിയർ അറിയിച്ചു. ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഇന്ന് മുതൽ ഗതാഗതം നിരോധിച്ചത്. പ്രവൃത്തി പൂർത്തിയാകുന്നതിനനുസരിച്ച് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കും. Description: Traffic banned on Kuningad-Purameri-Vettummal road
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വാണിമേൽ പാലത്തിന് സമീപം കലുങ്ക് നിർമാണം, കല്ലാച്ചി – വിലങ്ങാട് റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു
വാണിമേൽ : കല്ലാച്ചി-വിലങ്ങാട് റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു. വാണിമേൽ പാലത്തിനടുത്തുള്ള കലുങ്ക് അപകടാവസ്ഥയിലായതിനാൽ പുതിയകലുങ്കിന്റെ നിർമാണപ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്. വാണിമേൽ ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ കല്ലാച്ചി-വളയം റോഡിൽനിന്ന് കുയ്തേരി വഴി ഭൂമിവാതുക്കലേക്കും, വിലങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കല്ലാച്ചി-വളയം-ചുഴലി-പുതുക്കയം വഴിയും പോകേണ്ടതാണ്. തിരിച്ചും ഈ വഴി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
കലുങ്ക് നിർമാണം; കല്ലാച്ചി-വിലങ്ങാട് റോഡിൽ ഗതാഗതം നിരോധിച്ചു
നാദാപുരം: കല്ലാച്ചി-വിലങ്ങാട് റോഡിൽ ഗതാഗതം നിരോധിച്ചു. വലിയ പാലത്തിനടുത്ത് കലുങ്ക് നിർമാണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്. കല്ലാച്ചിയിൽ നിന്നു വിലങ്ങാടേക്ക് പോകേണ്ട വാഹനങ്ങൾ കല്ലാച്ചി-വളയം റോഡിൽ പ്രവേശിച്ച് ചുഴലി-പുതുക്കയം വഴി വിലങ്ങാടേക്ക് പോകണം. തിരിച്ചു വരേണ്ട വാഹനങ്ങളും ഈ വഴി പോകേണ്ടതാണ്. കലുങ്ക് നിർമാണ പ്രവൃത്തി പൂർത്തിയാകുന്നതുവരെ വാഹനയാത്രികർ സഹകരിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപ
പേരാമ്പ്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നും നാളെയും പേരാമ്പ്ര – പൈതോത്ത് – ചക്കിട്ടപ്പാറ റോഡില്‍ ഗതാഗത നിരോധനം
പേരാമ്പ്ര : പേരാമ്പ്ര – പൈതോത്ത് – ചക്കിട്ടപ്പാറ റോഡില്‍ ഗതാഗതം തടസ്സപ്പെടും. ഇന്നും നാളെയുമായാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. പേരാമ്പ്ര ടൗൺ മുതൽ പള്ളിത്താഴ വരെയുള്ള ഭാഗത്തെവാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ പ്രത്യേക അറിയിപ്പുണ്ട്.
നവീകരണ പ്രവൃത്തി; പേരാമ്പ്ര -ചെമ്പ്ര -കൂരാച്ചുണ്ട് റോഡില്‍ നാളെ മുതല്‍ ഗതാഗത നിരോധനം, വാഹനങ്ങള്‍ പോകേണ്ടത് ഇപ്രകാരം
പേരാമ്പ്ര: പേരാമ്പ്ര -ചെമ്പ്ര -കൂരാച്ചുണ്ട് റോഡില്‍ ഗതാഗതം നിരോധിക്കും. പാതയിടെ കി.മീ 2/200 നും 4/700 നും ഇടയില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണം ആരംഭിക്കുന്നതിനാലാണ് നാളെ (ജനുവരി 26) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നത്. പേരാമ്പ്രയില്‍ നിന്നും കൂരാച്ചുണ്ടും ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പേരാമ്പ്ര
ചിരുതകുന്ന് റോഡ് വഴിയാണോ യാത്ര ? റോഡ് അടച്ചു, വാഹനങ്ങൾ ഇതു വഴി പോകണം
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡ് പണിയുടെ ഭാഗമായി ചിരുതകുന്ന് റോഡ് മുറിച്ചുള്ള പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. വാസുദേവന്‍ ഡോക്ടര്‍ ക്ലിനിക്കിനും അശ്വിനി ആയുര്‍വേദ ആശുപത്രിയ്ക്കും ഇടയിലുള്ള ചിരുതകുന്ന് റോഡിന്റെ ഭാഗമാണ് മുറിച്ച് ഉയരം കുറയ്ക്കുന്നത്. റോഡ് പണി നടക്കുന്നതിനാല്‍ നിലവില്‍ ഇത് വഴി വാഹനഗതാഗത സൗകര്യമില്ല. ടൗണില്‍ നിന്ന് ചിരുതകുന്ന് ഭാഗത്തേക്ക് പോകാന്‍