Tag: road block
അമരാവതി-മേമുണ്ട റോഡിൽ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
വില്യാപ്പള്ളി: അമരാവതി- മേമുണ്ട റോഡിൽ ജലജീവൻ മിഷൻ പൈപ്പിടൽ പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ പണി കഴിയും വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും. യാത്രക്കാര്‍ മറ്റു വഴികൾ സ്വീകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. Traffic restrictions on Amaravati-Memunda road
ആയഞ്ചേരി റോഡിൽ അഞ്ചു മുറി–ചേറ്റുകെട്ടി വരെ ഗതാഗത നിയന്ത്രണം
വടകര: തിരുവള്ളൂര്‍-ആയഞ്ചേരി റോഡില്‍ അഞ്ചുമുറി മുതല്‍ ചേറ്റുകെട്ടി വരെ ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം. പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി തിങ്കളാഴ്ച മുതലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. Description: Traffic control on Ayancherry Road up to anjumuri-Chettuketti
കുനിങ്ങാട് പുറമേരി റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
നാദാപുരം: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുനിങ്ങാട് – പുറമേരി റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. ബിഎം ആന്റി ബിസി പ്രവൃത്തി നടക്കുന്നതിനാലാണ് ഇന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഈ വഴിയുള്ള വാഹന ഗതാഗതത്തിന് പുര്‍ണമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. Description: Traffic control on Kuningad Purameri road from today
സി.പി.ഐ.എം ജില്ലാ സമ്മേളനം: വടകരയില്‍ നാളെ ഗതാഗതകുരുക്കിന് സാധ്യത, വാഹനങ്ങള്‍ കടന്നുപോവേണ്ടത് ഇപ്രകാരം
വടകര: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ വടകര ടൗണ്‍ പരിസരത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ നാളെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ രാവിലെ 12മണി മുതല്‍ പൂളാടിക്കുന്ന് വഴി അത്തോളി-ഉള്ള്യേരി-പേരാമ്പ്ര വഴി തലശ്ശേരി ഭാഗത്തേക്കും, കോരപ്പുഴ വഴി വരുന്ന വലിയ വാഹനങ്ങള്‍ കൊയിലാണ്ടിയില്‍ നിന്നും -ഉള്ള്യേരി -പേരാമ്പ്ര- നാദാപുരം വഴി
സ്‌കൂളുകള്‍ക്ക് മുന്നിലൂടെയുള്ള വേഗപ്പാച്ചിൽ നിര്‍ത്തിക്കോ; സ്പീഡ് ബ്രെയ്ക്കറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം
കോഴിക്കോട്: ജില്ലയിലെ സ്‌കൂളുകള്‍ക്കു മുന്നിലൂടെ കടന്നുപോവുന്ന പ്രധാന റോഡുകളിലൂടെ വാഹനങ്ങള്‍ അമിത വേഗത്തില്‍ പോകുന്നത് ഒഴിവാക്കാന്‍ റോഡുകളില്‍ വേഗത നിയന്ത്രിക്കുന്നതിനായുള്ള സ്പീഡ് ബ്രെയ്ക്കറുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് മുന്നോടിയായി ജില്ലയിലെ സ്‌കൂളുകള്‍ക്കു മുന്നിലൂടെ
‘കുഴികളില്‍ വീണ് നിരന്തരം അപകടം’; വടകര തെരുവത്ത് ഹൈവേയില്‍ ചെളിക്കുഴിയില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍
വടകര: ദേശീയപാതയില്‍ കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും അധികാരികളും വാഗാഡ് കമ്പനിയും പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് തെരുവത്ത് ഹൈവേയില്‍ എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സമരം രണ്ട് മണി വരെ നീണ്ടു. പ്രതിഷേധം ശക്തമായതോടെ വാഗാഡ് കമ്പനി അധികൃതര്‍ സ്ഥലത്തെത്തി റോഡിലെ വലിയ കുഴികള്‍ എംസാന്റ് ഉപയോഗിച്ച് മൂടി. വരും
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ദേശീയപാതയിൽ കൊയിലാണ്ടിയിൽ വൻ ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടിയിൽ വൻ ഗതാഗതക്കുരുക്ക്. രാവിലെ തുടങ്ങിയ കുരുക്ക് ഇപ്പോഴും തുടരുകയാണ്. ഇതോടെ ദീർഘദൂരയാത്രക്കാരടക്കം നിരവധി പേർ വലഞ്ഞു. നിലവിൽ ചെറിയ വാഹനങ്ങൾ പോലും മെല്ലെയാണ് നീങ്ങുന്നത്. ഓണഘോഷത്തിന്റെ ഭാഗമായുള്ള നഗരത്തിലെ തിരക്കാണ് കുരുക്കിന് പ്രധാന കാരണം. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് പോവാൻ തയ്യാറെടുക്കുന്നവർക്ക് മറ്റ് റോഡുകൾ ആശ്രയിക്കാവുന്നതാണ്. അത്തം തുടങ്ങിയതിനാൽ തന്നെ ഇനിയുള്ള
ദേശീയപാതയിൽ മൂടാടി വെള്ളറക്കാട് മരം കടപുഴകി വീണു; ഗതാഗതം നിലച്ചു
മൂടാടി: കനത്തമഴയും കാറ്റിലും മൂടാടി ഹൈവേ റോഡിലേയ്ക്ക് മരം വീണ് ഗതാഗത തടസ്സം. രാത്രി 7 മണിയോടെയാണ് സംഭവം. മൂടാടി വെള്ളറക്കാട് ബസ് സ്‌റ്റോപ്പിന് സമീപം റോഡിലേയ്ക്കാണ് മരം കടപുഴകി വീണത്. സംഭവ സ്ഥലത്ത് വലിയ ഗതാഗത തടസ്സമാണ് ഉള്ളത്. ഇരുഭാഗങ്ങളിലേയ്ക്കുമുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.
‘വടകര കഴിഞ്ഞാൽ പിന്നെ റോഡില്ല, ഇന്ന് കണ്ട കുഴിയല്ല നാളെ’ ; ദേശീയ പാതയിലെ വെള്ളക്കെട്ടും കുഴികളും ആംബുലൻസ് ഡ്രെവർമാർക്ക് തീരാതലവേദനയാകുന്നു
സന പ്രമോദ് വടകര : ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് ആംബുലൻസ് ഡ്രൈവർമാർ. ഇതിനിടെയിലാണ് ഇവരുടെ വഴി മുടക്കാനെന്നോണം ദേശീയ പാതയിൽ വെള്ളക്കെട്ടും കുഴികളും നിരന്ന് നിൽക്കുന്നത്. ചോറോട് , വടകര, പയ്യോളി, തിക്കോടി, കൊയിലാണ്ടി ഭാഗങ്ങളിലാണ് എപ്പോഴും ആംബുലൻസ് ഡ്രൈവർമാർ കുരുക്കിലാകുന്നത്. തലശ്ശേരി ഭാഗങ്ങളിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന ആംബുലൻസ്